കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം; പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റുമായി ഡി.വൈ.എഫ്.ഐ കടമേരി മേഖല കമ്മിറ്റി
കടമേരി: കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കടമേരി മേഖല കമ്മിറ്റി പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം ലീന ഉദ്ഘാടനം ചെയ്തു.
മംഗലാട് വച്ച് നടന്ന മത്സരത്തിൽ പി.വൈശാഖ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ്, ബ്ലോക്ക് ട്രഷറർ ജനീഷ്, ശ്രീജിലാൽ, ഐശ്വര്യ, മീത്തലെ കാട്ടിൽ നാണു, ഇ.പി കുഞ്ഞബ്ദുള്ള, രമേശൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു.
ഡി.വൈ.എഫ്.ഐ പൊയിൽ പാറ യൂണിറ്റ് വിന്നേഴ്‌സപ്പും, തണ്ണീർപന്തൽ യൂണിറ്റ് റെണ്ണേർസപ്പും നേടി. മേഖല സെക്രട്ടറി അഖിൽ ബാബു സ്വാഗതം പറഞ്ഞു.