‘കെ-റെയിൽ: തൊഴിലും വികസനവും’ എന്ന വിഷയത്തിൽ കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐയുടെ സെമിനാർ; ഡോ. പ്രേം കുമാർ സംസാരിച്ചു


കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ സെമിനാർ നടത്തി. കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയാണ് സെമിനാർ സംഘടിപ്പിച്ചത്. ‘കെ-റെയിൽ: തൊഴിലും വികസനവും’ എന്ന വിഷയത്തിൽ കൊയിലാണ്ടി ടൗൺഹാളിലാണ് സെമിനാർ നടത്തിയത്. ചാനൽ ചർച്ചകളിലൂടെ സുപരിചിതനായ ഡോ. പ്രേം കുമാർ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തി.

ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അഡ്വ. എൽ.ജി.ലിജീഷ് വിഷയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിപി ബബീഷ്, സി.പി.എം ഏരിയാ സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റി സി.എം.രതീഷ് എന്നിവർ സംസാരിച്ചു.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ്‌ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മറ്റി ട്രഷറർ പി.വി.അനുഷ നന്ദിയും പറഞ്ഞു.