മേലടിയിൽ ദന്തപരിശോധന ക്യാമ്പ് നടത്തി


പയ്യോളി: നാഷണൽ ഓറൽ ഹെൽത്ത് പോഗ്രാമിൻ്റെ ഭാഗമായി മേലടി സി.എച്ച് സെൻ്റെറിൽ ദന്ത പരിശോധനാ ക്യാമ്പ് നടത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. ഡോ. സുരേഷ് ബാബു അധ്യക്ഷനായി.

ഡോ. ഷാലു മോഹൻ വിഷയാവതരണം നടത്തി. ഡോ.ശുഭലക്ഷമി (ഡെൻ്റൽ സർജൻ), ബിനോയ് ജോൺ (ഹെൽത്ത് സൂപ്പർവൈസർ), സാലി അഗസ്റ്റിൻ (സീനിയർ നഴ്സിംഗ് ഓഫിസർ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബൈജു ലാൽ സംസാരിച്ചു.