കോവിഡ് വില്ലനായി; മൂടാടി സ്വദേശി ശാലുവിന്റെ മൃതദേഹം ഒമാനില്‍ സംസ്‌കരിച്ചു


മസ്‌കത്ത്: ഒമാനില്‍ അന്തരിച്ച മൂടാടി സ്വദേശിയുടെ മൃതദേഹം ഒമാനിലെ സോഹറില്‍ സംസ്‌കരിച്ചു. മൂടാടി നോര്‍ത്തിലെ വടക്കേ നെടിയാണ്ടി വീട്ടില്‍ ശാലുവാണ് ഒമാനിലെ സൂറില്‍ അന്തരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു.

ശാലുവിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ തടസമായത്. കൈരളി സൂറിന്റെ നേതൃത്വത്തിലാണ് സോഹറില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് 1:15 ഓടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

കണാരന്റെയും ലക്ഷ്മിയുടെയും മകനാണ് ശാലു. ലേഖയാണ് ഭാര്യ. അഷ്മിക് കിഷന്‍, അഷ്‌കാ ലക്ഷ്മി എന്നിവര്‍ മക്കളാണ്.