വാഗാഡ് ഓഫീസിന് മുന്നിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ബഹുജന ധർണ്ണ


കൊയിലാണ്ടി: ജനജീവിത്തിന് ഭീഷണിയാവുന്ന പ്ലാന്റിനും തൊഴിലാളി ക്യാമ്പിനുമെതിരെ നന്തി ശ്രീശൈലം കുന്നിലെ വാഗാഡ് കമ്പനിയുടെ ഓഫീസിന് മുന്നിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ബഹുജന ധർണ്ണ നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ കെ.ദാസൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റി അംഗവും ബ്ലോക്ക് മെമ്പറുമായ കെ.ജീവാനന്ദൻ അധ്യക്ഷനായി.

ഏരിയ കമ്മറ്റി സെക്രട്ടറി എം.പി.ഷിബു, വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷീജ പട്ടേരി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി വിജയരാഘവൻ മാസ്റ്റർ സ്വാഗതവും ജനകീയ സമിതി കൺവീനർ എൻ.കെ.കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.