നിര്‍ത്തിയിട്ട കണ്ടെയിനര്‍ ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചു; പയ്യോളിയില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്


പയ്യോളി: നിര്‍ത്തിയിട്ട കണ്ടെയിനര്‍ ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. പയ്യോളി-പേരാമ്പ്ര റോഡില്‍ ആനന്ദ് ആശുപത്രിക്ക് സമീപം രാവിലെ ആറരയോടെയായിരുന്നു അപകടം.

പയ്യോളി അങ്ങാടി വാഴയില്‍ മീത്തല്‍ അനല്‍ രാജിനാണ് (19) പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ആള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പയ്യോളിയില്‍ സുഹൃത്തിനെ കണ്ട ശേഷം പയ്യോളി അങ്ങാടിയിലേക്ക് തിരികെ പോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ അനല്‍ രാജിനെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.