തടി മരം വേരോടെ അറുത്തെടുത്തു, തല ഭാഗം ഉപേക്ഷിച്ചു; കുന്നത്തുകരയില്‍ വീട്ടുവളപ്പിലെ ചന്ദനമരം മോഷണം പോയതായി പരാതി
മണിയൂര്‍: വീട്ടുവളപ്പിലെ ചന്ദനമരം മോഷണം പോയതായി പരാതി. മണിയൂര്‍ കുന്നത്ത്കര എണ്ണക്കണ്ടി ഷാഹുലിന്റെ വീട്ടുവളപ്പിലെ ചന്ദനമരമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. ചൊവ്വാഴ്ച്ച രാവിലെയോടെയാണ് വീട്ടുകാര്‍ ചന്ദന മരം മോഷണം പോയ വിവരം അറിയുന്നത്.
ചന്ദനമരത്തിന്റെ വേരടക്കം തടിമരമാണ് മോഷ്ടിക്കപ്പെട്ടത്. മുകള്‍ ഭാഗം മുറിച്ചു മാറ്റി ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്. സാമാനമായ രീതിയില്‍ സമീപ പ്രദേശങ്ങളില്‍ ചില സ്ഥലങ്ങളിലും നേരത്തെ ഇത്തരം സംഭവങ്ങള്‍ നടന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി പോലീസില്‍ പരാതി നല്‍കിയതായി വീട്ടുകാര്‍ അറിയിച്ചു.