മാലിന്യമുക്ത വില്യാപ്പള്ളി; ഒക്ടോബറിലെ ആദ്യദിനങ്ങളില്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ ശുചീകരണം
വില്യാപ്പള്ളി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വില്യാപ്പള്ളി പഞ്ചായത്തില്‍ ഒക്ടോബര്‍ 1,2 തിയ്യതികളില്‍ സമ്പൂര്‍ണ ശുചീകരണം നടപ്പാക്കും. ഒക്ടോബര്‍ ഒന്നിന് വീടുകളിലും സ്ഥാപനങ്ങളിലും, ഒക്ടോബര്‍ 2ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലുമാണ് ശുചീകരണം നടപ്പാക്കുക.
2024 മാര്‍ച്ച് 31ഓടെ കേരളത്തെ സമ്പൂര്‍ണ മാലിന്യ മുക്ത സംസ്ഥാനമാക്കാനുള്ള വിപുലമായ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 5ന് വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇതിന്റെ രണ്ടാംഘട്ടമായാണ് ഒക്ടോബറിലെ ആദ്യ ദിനങ്ങലില്‍ വിപുലമായ ശുചീകരണ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പഞ്ചായത്ത് തല സമിതി രൂപീകരിച്ചു. മേമുണ്ട എച്ച്.എസ്.എസില്‍ നടന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങള്‍, വ്യാപാര സംഘടന ഭാരവാഹികള്‍, തൊഴിലുറപ്പ്, ആശ, ഹരിത സേന, അംഗനവാടി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ടി മോഹന്‍ ദാസ് കണ്‍വീനറായി പഞ്ചായത്ത് തല സമിതി രൂപീകരിച്ചു.