പെരുവട്ടൂർ ചാലോറ ധർമ്മശാസ്താ കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ പൂക്കുട്ടിച്ചാത്തൻ തിറ ഭക്തിസാന്ദ്രമായി


കൊയിലാണ്ടി: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പെരുവട്ടൂർ ചാലോറ ധർമ്മശാസ്താ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ പൂക്കുട്ടിച്ചാത്തൻ തിറ അരങ്ങേറി. കുറുവങ്ങാട് അജിത് കുമാർ വടേക്കരയാണ് തിറ കെട്ടിയാടിയത്.

ക്ഷേത്രത്തിലെ പ്രധാന തിറകളിലൊന്നാണ് പൂക്കുട്ടിച്ചാത്തൻ തിറ. നിരവധി ഭക്തജനങ്ങളാണ് തിറ കാണാനായി ക്ഷേത്രത്തിലെത്തിയത്.