ആറ് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ചക്കിട്ടപാറ ടൗൺ ബസ് കാത്തിരിപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 202l-2022 വാർഷിക പദ്ധതിയിൽപ്പെടുത്തി ആറ് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ചക്കിട്ടപാറ ടൗൺ ബസ് കാത്തിരിപ്പു കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.

ആരോഗ്യ/വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ഇ.എം.ശ്രീജിത്ത്, വാർഡ് മെമ്പർ ബിന്ദു സജി, ബാബു കോഴിപ്പള്ളി, വി.സി.സുനിൽ, സത്യൻ എടത്തിൽ, ഷീജ ഷെല്ലി, ജിഷ ഷിനത്ത് എന്നിവർ സംസാരിച്ചു.