Category: Uncategorized
വെള്ളികുളങ്ങര ഒ കെ അസ്സൈനാർ അന്തരിച്ചു
വെള്ളികുളങ്ങര: വെള്ളികുളങ്ങര ഒ കെ അസ്സൈനാർ അന്തരിച്ചു. എഴുപത് വയസായിരുന്നു. മുസ്ലിം ലീഗ് സജീവ പ്രവർത്തകനും മഹല്ല് , മദ്രസ്സ, ടൗൺ പള്ളി കമ്മിറ്റി മുൻ ഭാരവാഹിയുമായിരുന്നു. ഭാര്യ : നസീമ മക്കൾ : നുസ്രത്ത്, നുസൈബ, അഫ്‌മിത, ഷബ്ന മരുമക്കൾ: റസാഖ്, ജസീർ,സാജിദ്, സാജിർ സഹോദരങ്ങൾ: ആസ്യ, സുഹറ, കദീജ ,സുബൈദ, യൂസുഫ്, അഷ്റഫ്,
”പതിവായി പോകാറുളള വേഗതയിലാണ് പോയത്, അപകടം നടന്നതിന് പിന്നാലെ ഞെട്ടിത്തരിച്ചുപോയി, ബസില്‍ കൂട്ട നിലവിളിയായിരുന്നു”; എലത്തൂരില്‍ അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്ന വിയ്യൂര്‍ സ്വദേശിയായ യാത്രക്കാരന്‍ പറയുന്നു
കൊയിലാണ്ടി: വലിയൊരു അപകടത്തിൽ നിന്നും കാര്യമായ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വിയ്യൂർ സ്വദേശിയായ ദിനേശൻ. കഴിഞ്ഞദിവസം എലത്തൂർ പെട്രോൾ പമ്പിന് സമീപത്തുവെച്ച് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ ബസിലെ യാത്രക്കാരുടെ കൂട്ടത്തിൽ ദിനേശനുമുണ്ടായിരുന്നു. അപകടത്തിൽ ദിനേശന്റെ കാലിനും കൈയ്ക്കും പരിക്കുപറ്റിയിട്ടുണ്ട്. വിയ്യൂർ സ്വദേശിയായ ദിനേശൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയാണ്. തലശ്ശേരിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ
പ്രദേശവാസികളുടെ സമരം ഫലം കണ്ടു; ദേശീയപാതയിൽ മടപ്പള്ളിയിൽ അടിപ്പാത യാഥാർത്ഥ്യമാകുന്നു
മടപ്പള്ളി: മടപ്പള്ളിയിൽ അടിപ്പാത വേണമെന്ന പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യം യാഥാർത്ഥ്യമാകുന്നു. അടിപ്പാത വേണമെന്ന ആവശ്യം മുൻ നിർത്തി കെ കെ രമ എംഎൽഎയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി നിധിൻ ഖഡ്കരിക്ക് നിവേദനം അയച്ചു. മന്ത്രി ഇതിൽ ഒപ്പുവച്ചതായും കരാർ രണ്ടു ദിവസത്തിനകം എൻ എച്ച് എ ഐക്ക് കൈമാറുമെന്നും കെ കെ രമ എം
ദേശീയപാത പ്രവൃത്തി നടക്കുന്നയിടത്ത് യാതൊരു സുരക്ഷാ ക്രമീകരണവുമില്ല; തിരുവങ്ങൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് കിടങ്ങില്‍ വീണ് അപകടം
തിരുവങ്ങൂര്‍: ദേശീയപാതയില്‍ തിരുവങ്ങൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് റോഡരികിലെ കിടങ്ങില്‍ അകപ്പെട്ടു. നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് തെക്ക് വശത്തായി പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. തലശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ട് കിടങ്ങിലേക്ക് വീഴുകയായിരുന്നു. അപകട സമയത്ത് ബസില്‍ പത്തോളം യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന ഇവിടെ യാതൊരു
അഴിയൂർ കോറോത്ത് റോഡിൽ തൊടുവയൽ അൽ ഫജറിൽ ഒ കെ അലി അന്തരിച്ചു
അഴിയൂർ: കോറോത്ത് റോഡിൽ തൊടുവയൽ അൽ ഫജറിൽ ഒ കെ അലി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. വാപ്പ: പരേതരായ അബു,കുഞ്ഞാമി. ഭാര്യ: ഫാത്തിമ മക്കൾ: ഫസീജ, ഫർസാന, ശാനിബ. മരുമക്കൾ: മുനീർ മുഫാസ്, സഫറുദ്ദീൻ കരിപ്പാൽ, പരേതനായ ഒ. സാഹിർ സുബൈർ മൻസിൽ. സഹോദരിമാർ: സുലൈഖ, പരേതയായ നിഷാബി.
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതല്‍ അപേക്ഷിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ
തിരുവനന്തപുരം: പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതല്‍ അപേഷിക്കാം. ഓണ്‍ലൈനായി രാവിലെ 10 മണി മുതലാണ് അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുക. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സിയും മറ്റു വിവരങ്ങളും ഇന്ന് രാവിലെ ഒമ്പതിന് അഡ്മിഷന്‍ വെബ്സൈറ്റായ https://hscap.kerala.gov.in/ -ല്‍ പ്രസിദ്ധീകരിക്കും. പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടും അനോട്ടമെന്റില്‍ സീറ്റ് ലഭിക്കാത്തവര്‍ക്കും ഇതുവരെ അപേക്ഷിക്കവാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ടമെന്റിന്
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ചോറോട് എരപുരം വാർഡ് വികസന സമിതിയുടെ അനുമോദനം
ചോറോട്: ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് സ്കോളർഷിപ്പ് നേടിയവർക്കും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും, ബിഡിഎസ് ബിരുദം നേടിയ വിദ്യാർത്ഥിക്കും വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദനം നൽകി. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനവും മൊമന്റൊ വിതരണവും നിർവ്വഹിച്ചു. കെ.എ.എം.യു.പി. സ്കുളിൽ നടന്ന
പഠനം ഇനി കൂടുതൽ സൗകര്യത്തോടെ; അഴിയൂരിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു
അഴിയൂർ: ഗ്രാമപഞ്ചായത്ത് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ആയിഷ ഉമ്മർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ അധ്യക്ഷ വഹിച്ചു. 2023-24 വാർഷികപദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളി മേഖലയിലെ ബിരുദ ബിരുദാനന്തര തലം മുതൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന 11 വിദ്യാർഥികൾക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്. പഞ്ചായത്ത് സെക്രട്ടറി ഷാജി, മെമ്പർമാരായ
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഇടുക്കിയിൽ ഒമ്പതുവയസുകാരിക്ക് ദാരുണാന്ത്യം
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒമ്പതുവയസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജനാണ് മരണപ്പെട്ടത്. ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ മരണത്തിൽ അനുശോചിച്ച് കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിന് ഇന്ന് അവധി നൽകി.
ദേശീയപാതയില്‍ മൂടാടിയില്‍ മാവ് മുറിഞ്ഞുവീണു
മൂടാടി: ദേശീയപാതയില്‍ മൂടാടിയില്‍ മാവ് വീണ് ഗതാഗതം തടസപ്പെട്ടു. മൂടാടി പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് രാവിലെ ഒമ്പതേമുപ്പതോടെയാണ് സംഭവം.. റോഡരികിലെ മാവ് മുറിഞ്ഞ് ദേശീയപാതയിലേക്ക് വീഴുകയായിരുന്നു. വാഹനങ്ങള്‍ക്കോ യാത്രികര്‍ക്കോ അപകടമൊന്നും സംഭവിച്ചിട്ടില്ല. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. മരക്കൊമ്പുകള്‍ റോഡില്‍ നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ നാട്ടുകാരുടെ കൂടെ സഹായത്തോടെ പുരോഗമിക്കുകയാണ്. വടകര ഭാഗത്തേക്കും കൊയിലാണ്ടി