Category: Uncategorized

Total 6591 Posts

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (16.07.2024)

ഇന്നത്തെ ഒ.പി 1) ജനറൽ OP വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികളുടെ വിഭാഗം – ഉണ്ട് 4) എല്ലു രോഗ വിഭാഗം – ഉണ്ട് 5) ഇഎൻടി വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) ശ്വാസ കോശ രോഗ വിഭാഗം –

‘കലുങ്ക് തകര്‍ന്നിട്ടും പരിഹാരമായില്ല, ഓവുചാല്‍ വൃത്തിയാക്കാന്‍ പണിക്കാരെ കിട്ടിയില്ലെന്നും മറുപടി; കനത്ത മഴയില്‍ വില്യാപ്പള്ളി ടൗണ്‍ വെള്ളത്തില്‍, ദുരിതത്തിലായി ജനങ്ങളും വ്യാപാരികളും

വില്യാപ്പള്ളി: കനത്ത മഴയില്‍ വില്യാപ്പള്ളി ടൗണില്‍ വെള്ളക്കെട്ട് പതിവാകുന്നു. കൊളത്തൂര്‍ റോഡിന് സമീപത്തെ കലുങ്ക് തകര്‍ന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. മാത്രമല്ല പ്രദേശത്തെ ഓവുചാലുകള്‍ മഴയ്ക്ക് മുന്‍പേ വൃത്തിയാക്കാത്തതും വെള്ളക്കെട്ടിന് കാരണമാണ്. ഇന്നലെ പെയ്ത മഴയില്‍ മണിക്കൂറുകളോളമാണ് ടൗണ്‍ വെള്ളത്തിലായത്. രണ്ട് വര്‍ഷത്തിലധികമായി ഇവിടെയുള്ള കലുങ്ക് തകര്‍ന്നിട്ട്. നിലവില്‍ കനത്ത മഴ കൂടി പെയ്യാന്‍ തുടങ്ങിയതോടെ

സ്റ്റാര്‍ട്ട്അപ്പ് തുടങ്ങാനുള്ള ഓട്ടത്തിലാണോ ? എങ്കിലിതാ 20 ലക്ഷം വരെ ലഭിക്കുന്ന വായ്പാ പദ്ധതി; വിശദമായി അറിയാം

കോഴിക്കോട്‌: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. മൂന്ന് ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകള്‍ക്ക്

പരിശോധിച്ചത് 19 സി.സി.ടി.വി ദൃശ്യങ്ങള്‍; കോഴിക്കോട്ടെ മൂന്ന് കടകളില്‍ മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

കോഴിക്കോട്: കോട്ടപ്പറമ്പ് റോഡില്‍ മൂന്ന് ഇലക്ട്രിക് കടകള്‍ കുത്തിത്തുറന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. കൊടുവള്ളി സ്വദേശഇയായ കുപ്രസിദ്ധ മോഷ്ടാവ് കളരാന്തിരി സക്കറിയ(41) ആണ് പിടിയിലായത്. കസബ പൊലീസാണ് പ്രതിയെ പിടികൂടിയത്. നഗരത്തിലെ 19 സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത് വഴിയാണ് പൊലീസ് പ്രതിയിലേക്കെത്തുന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നിന്നാണ് പ്രതിയെ

ഇത് ചൊവ്വാപ്പുഴയിലെ വിപ്ലവം; മത്സ്യകൃഷിയിൽ നൂറുമേനി കൊയ്ത് പതിയാരക്കരയിലെ മോഹനൻ

സന പ്രമോദ് വടകര : ഓരുജല മത്സ്യകൃഷിയിൽ നൂറുമേനി വിജയം കൊയ്യുകയാണ് പതിയാരക്കരയിലെ ചങ്ങരോത്ത് താഴക്കുനിയിൽ മോഹനൻ. പതിയാരക്കര ഉപ്പന്തോടിയിൽ ചൊവ്വാപ്പുഴയോട് ചേർന്നുള്ള ഒന്നരയേക്കർ ജലാശയത്തിലാണ് മോഹനൻ മത്സ്യക്കൃഷി നടത്തുന്നത്.വയസ് 60 നോട് അടുത്തു. കുടുംബം പുലർത്താൻ 18 വയസിൽ മത്സ്യത്തൊഴിലാളിയായി. ഇതിലെ അനുഭവ സമ്പത്തും പരിചയവും വച്ച് ഓരുജല മത്സ്യകൃഷിയിലേക്ക് ഇറങ്ങുകയായിരുന്നുവെന്നും 30 വർഷമായി

ജില്ലാതല റവന്യൂ അസംബ്ലി: സര്‍വെയര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി, വടകര ആര്‍ഡിഒ – വില്ലേജ് ഓഫീസ് നിര്‍മ്മാണം തുടങ്ങിയവ യോഗത്തില്‍ ഉന്നയിച്ച്‌ കെ.കെ രമ എം.എല്‍.എ

തിരുവനന്തപുരം: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സര്‍വകാല റെക്കോഡിലാണെന്നും എന്നാല്‍ അതിനാവശ്യമായ സര്‍വെയര്‍മാരുടെ കുറവ് റവന്യു വകുപ്പിനെ പ്രയാസത്തിലാക്കുന്നുണ്ടെന്നും മന്ത്രി കെ രാജന്‍. വിഷന്‍-മിഷന്‍ 2021-26 കോഴിക്കോട് ജില്ലാ റവന്യു അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രീന്‍ ഫീല്‍ഡ് ഹൈവെ, സംസ്ഥാന പാതകളുടെ വികസനം, തീരദേശ ഹൈവെ, മലയോര ഹൈവെ, കിഫ്ബി വഴി എംഎല്‍എമാര്‍ നിര്‍ദ്ദേശിച്ച പദ്ധതികള്‍ ഇവയ്‌ക്കെല്ലാം

പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ ഒഴിവുകള്‍; അറിയാം വിശദമായി

പുറമേരി: പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെയും ലാബ് ടെക്‌നീഷ്യനെയും നിയമിക്കുന്നു. അഭിമുഖം ജൂലൈ 20ന് രാവിലെ 10മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കുന്നതായിരിക്കും.

വടകര സാന്റ്ബാങ്ക്സ് അഴിമുഖത്തിന് സമീപം കടലിൽ കാണാതായ ഷാഫിയുടെ മൃതദേഹം കണ്ടെത്തി

പയ്യോളി: മീൻ പിടിക്കുന്നതിനിടെ വടകര സാന്റ്ബാങ്ക്സ് അഴിമുഖത്തിന് സമീപം കടലിൽ കാണാതായ ഷാഫിയുടെ മൃതദേഹം കണ്ടെത്തി. കൊളാവിപ്പാലം മിനിഗോവയുടെ പടിഞ്ഞാറ് ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 8.30 ഓടെ പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് കോസ്റ്റൽ പോലീസിനെയും അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് കരവല വീശുന്നതിനിടെ ചേളാരി സ്വദേശിയായ മുഹമ്മദ് ഷാഫിയെ തിരയിൽപ്പെട്ട്

തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പ്രിയപ്പെട്ടവര്‍ കാത്തിരിക്കുന്നു; മൂരാട് കോട്ടക്കൽ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ തുടരുന്നു

പയ്യോളി: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് നിന്ന്‌ മീന്‍ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ തുടരുന്നു. വടകര തീരദേശ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കൊയിലാണ്ടിയിലെ ബോട്ടുമാണ് തെരച്ചില്‍ നടത്തുന്നത്. ഇന്ന് രാവിലെ 8.40ഓടെയാണ് കരവല വീശുന്നതിനിടെ ചേളാരി സ്വദേശിയായ മുഹമ്മദ് ഷാഫിയെ തിരയില്‍പ്പെട്ട് കാണാതായത്. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ, കണ്ണമംഗലം പഞ്ചായത്തുകളിൽ

ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം; പോക്‌സോ കേസില്‍ കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിയ്ക്ക് അഞ്ചുവര്‍ഷം കഠിന തടവും പിഴയും

കൊയിലാണ്ടി: ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പെരുവട്ടൂര്‍ സ്വദേശിയ്ക്ക് അഞ്ചുവര്‍ഷം കഠിന തടവും പതിനയ്യായിരം രൂപ പിഴയും വിധിച്ച് കോടതി. പുനത്തില്‍ മീത്തല്‍ വീട്ടില്‍ സുനില്‍ കുമാര്‍ (57)നെയാണ് പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.നൗഷാദലിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും. 2021 ല്‍

error: Content is protected !!