Category: Push

Total 1835 Posts

യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമിനി സൗകര്യപ്രദമായി വിശ്രമിക്കാം; വട്ടോളിയിലും മൊകേരിയിലുമായി നിര്‍മ്മിച്ച വഴിയോര വിശ്രമകേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു

കുന്നുമ്മല്‍: കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് വട്ടോളിയിലും മൊകേരിയിലുമായി നിര്‍മ്മിച്ച വഴിയോര വിശ്രമകേന്ദ്രങ്ങള്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാന പാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും സൗകര്യപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തും ശുചിത്വമിഷനും ചേര്‍ന്ന് 20 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. വട്ടോളിയില്‍ ഇറിഗേഷന്‍ വകുപ്പ് വിട്ടുനല്‍കിയ സ്ഥലത്തും മൊകേരി കലാനഗറില്‍ പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിലുമാണ്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത് തുടര്‍ക്കഥ; 1162 ഗ്രാം സ്വര്‍ണ്ണ മിശ്രിതം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിയ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര്‍ സഹദിനെ പിടികൂടി. മിശ്രിത രൂപത്തില്‍ കടത്തിയ 1162 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. 1162 ഗ്രാം സ്വര്‍ണ്ണ മിശ്രിതം 4 ക്യാപ്സ്യൂളായാണ് കടത്താന്‍ ശ്രമിച്ചത്. ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്. കഴിഞ്ഞ

കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിൽ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ(29/12/220 അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം കേരള സ്കൂൾ കലോത്സവം പൂർണമായും ഹരിത ചട്ട പ്രകാരം; ഗ്രീൻ ബ്രിഗേഡ് ഓറിയന്റേഷൻ ക്ലാസ് സമാപിച്ചു അറുപത്തി ഒന്നാമത് കേരള സ്കൂൾ കലോത്സവം പൂർണമായും ഹരിത ചട്ട പ്രകാരം നടക്കും. ഇതിന്റെ ഭാ​ഗമായി ജില്ലയിൽ ഗ്രീൻ ബ്രിഗേഡുകൾ സജ്ജമായി. ജനുവരി 3 മുതൽ 7 വരെ

‘ജീവിതമാണ് യാഥാർത്ഥ ലഹരി’; മോണോ ആക്റ്റിലൂടെ ലഹരിയുടെ ദൂഷ്യഫലങ്ങൾ കാഴ്ചക്കാരിലെത്തിച്ച് പാലേരി സ്വദേശിനി ലുലു ഷഹീർ

പേരാമ്പ്ര: സർ​ഗാലയ അന്താരാഷ്ട്ര കര കൗശല മേളയിൽ വേറിട്ട അനുഭവമായി ലുലു ഷഹീറീന്റെ മോണോ ആക്ട്. വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗവും അതിന്റെ അനന്തര ഫലങ്ങളും പ്രതിപാദിക്കുന്നതിനോടൊപ്പം ജീവിതമാണ് യാഥാർത്ഥ ലഹരി എന്ന സന്ദേശമാണ് ലുലു ഷഹീർ കാഴ്ചക്കാർക്ക് മുന്നിലെത്തിച്ചത്. കുറ്റ്യാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ ലുലു ഷഹീർ പ്രൈമറിതലം

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ തേരോട്ടം; ബിഹാറിനെ തകർത്തത് ഒന്നിനെതിരെ നാല് ​ഗോളുകൾക്ക്

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ബിഹാറിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തുവിട്ടത്. നിജോ ഗിൽബർട്ട് കേരളത്തിനായി രണ്ട് ഗോളുകൾ നേടിയപ്പോൾ, വിശാഖ്, അബ്ദു റഹീം എന്നിവരാണ് ശേഷിക്കുന്ന ഗോളുകൾ സ്കോർ ചെയ്തത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ

കുടിവെള്ളം ഇല്ലെന്ന പരാതിക്ക് വിട നൽകാം… തുറയൂരിലെ ജൽജീവൻ കുടിവെള്ള പദ്ധതി ജനുവരിയിൽ നാടിന് സമർപ്പിക്കും

തുറയൂർ: തുറയൂർ ഗ്രാമപഞ്ചായത്തിന്റെ നീറുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തി എല്ലാ വീടുകൾക്കും കുടിവെള്ളം സമ്മാനിച്ച തുറയൂരിന്‍റെ സ്വപ്ന പദ്ധതിയായ ജൽജീവൻ കുടിവെള്ള പദ്ധതി ജനുവരിയിൽ നാടിന് സമർപ്പിക്കും. 10-ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വാഗതസംഘ രൂപീകരിച്ചു. യോഗം തുറയൂർ ഗ്രാമപഞ്ചായത്ത്

ഉംറ തീർഥാടകനായ നാദാപുരം സ്വദേശി ജിദ്ദയിൽ അന്തരിച്ചു

നാദാപുരം: ഉംറ നിർവഹിക്കാനായി എത്തിയ നാദാപുരം വളയം സ്വദേശി ജിദ്ദയിൽ അന്തരിച്ചു. വളയം ഒ.പി മുക്കിൽ ഓണപറമ്പത്ത് അബ്ദുല്ല ആണ് മരിച്ചത്. 69 വയസാണ്. സ്വകാര്യ ഗ്രൂപ്പിൽ മകനും മരുമകൾക്കുമൊപ്പം ബുധനാഴ്ച ഉംറ നിർവഹിക്കാനെത്തിയതായിരുന്നു അബ്ദുല്ല. ജിദ്ദയിൽ വിമാനമിറങ്ങി മക്കയിലേക്ക് പോകുന്നതിന് മുമ്പായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഇദ്ദേഹം ജിദ്ദയിലുള്ള മകളുടെയും കുടുംബത്തിന്റെയും അടുത്ത് വിശ്രമിക്കുകയായിരുന്നു. അതിനിടെ

ആശങ്കയുയർത്തി കോവിഡ്; ആറ് വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കി ആരോ​ഗ്യ വകുപ്പ്

ന്യൂഡല്‍ഹി: കൊവിഡ് വീണ്ടും ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ജനുവരി ഒന്ന് മുതലാണ് പുതിയ നിബന്ധന. ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, സിംഗപ്പൂര്‍, തായ്‌ലാന്റ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്കാണ് പരിശോധന നടത്തേണ്ടത്. യാത്ര തുടങ്ങുന്നതിന് മുമ്പ് പരിശോധന നടത്തി റിപ്പോര്‍ട്ട്

പ്ലസ് ടു വിന് ശേഷം എന്ത്? ഉപരിപഠന സാധ്യതകൾ വ്യക്തമാക്കാൻ ‘ദിശ’ കോഴിക്കോട്ടെത്തുന്നു; കോഴ്സുകൾ, പ്രവേശന പരീക്ഷകൾ, സ്കോളർഷിപ്പുകൾ എന്നിവയെ കുറിച്ചറിയാൻ അവസരം

കോഴിക്കോട്‌: ഹയർ സെക്കൻഡറിക്ക്‌ ശേഷമുളള ഉപരിപഠന സാധ്യതകളിലേക്ക് മാർഗദർശിയാവുന്ന ‘ദിശ’ ഉന്നത വിദ്യാഭ്യാസമേള മൂന്നുമുതൽ ഏഴുവരെ കോഴിക്കോട്‌ ബീച്ചിൽ നടക്കും. കേരള പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ കരിയർ ഗൈഡൻസ് ആൻഡ്‌ അഡോളസെന്റ് കൗൺസലിങ്ങാണ്‌ എക്സ്പോ സംഘടിപ്പിക്കുന്നത്. രാജ്യത്തെ മികച്ച സർവകലാശാലകളും ഉന്നത നിലവാരമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കും. എൻഐടി, ഐഐഎംകെ, ഐഐഎസ്‌ഇആർ, ജയ്‌പൂർ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ക്രാഫ്‌റ്റ്‌

ഒ.പി. ചികിത്സ മെഡിസെപ്പിന്റെ ഭാഗമാക്കണമെന്ന് കെ.എസ്.എസ്.പി.എ; സംസ്ഥാന സമ്മേളനത്തെ വരവേൽക്കാനായ് അരിക്കുളം മണ്ഡലം കുടുംബ സംഗമം

അരിക്കുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം കുടുംബ സംഗമംകെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡണ്ട്‌ കെ.സി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. ആശുപത്രികളിലെ ഒ.പി ചികിത്സ മെഡിസെപ്പിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.നിലവിൽ ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്കു മാത്രമേ ആനു കൂല്ല്യം ലഭിക്കുന്നുള്ളു. ഒ.പി. ചികിത്സയുടെ ഭാഗമായുള്ള വിവിധ ടെസ്റ്റുകൾക്ക് വേണ്ടി വരുന്ന ഭീമമായ സംഖ്യ ജീവനക്കാരുടെയും

error: Content is protected !!