Category: Push

Total 1835 Posts

സൗജന്യ എൽപിഎസ്എ/യുപിഎസ്എ പരിശീലനവുമായി പേരാമ്പ്ര കരിയർ ഡെവലപ്പ്മെന്റ് സെന്റർ; വിശദമായി അറിയാം

പേരാമ്പ്ര: ന​ഗരത്തിലെ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്പ്മെന്റ് സെന്റരിൽ സൗജന്യ എൽപിഎസ്എ/യുപിഎസ്എ പരിശീലനം ഓഫ് ലൈൻ ആയി ആരംഭിക്കുന്നു. എൽപിഎസ്എ/യുപിഎസ്എ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജനുവരി 7 ന് വൈകുന്നേരം 5 മണിക്ക് മുൻപായി പേരാമ്പ്ര സി.ഡി.സിയുടെ ഫേസ്ബുക്ക് പേജിലെ (cdc.perambra) ലിങ്ക് വഴിയോ ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ പേര് രജിസ്റ്റർ

പോലീസ് കോൺസ്റ്റിൾ ശാരീരിക പുനരളവെടുപ്പ് ജനുവരി 4,5 തിയ്യതികളിൽ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ(31/12/220 അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം കലോത്സവത്തിന് നിറം പകർന്ന് 61 കലാകാരന്മാരുടെ ചിത്രാവിഷ്ക്കാരം നിറപ്പകിട്ടാർന്ന കലോത്സവത്തിന് ചിത്രകലയുടെ വർണ്ണ വിസ്മയം തീർത്ത് കലാകാരന്മാരുടെ ചിത്രാവിഷ്ക്കാരം. 61-ാം കേരളാ സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമിയും കലോത്സവ സാംസ്കാരിക കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ചിത്രോത്സവം ശ്രദ്ധേയമായി. കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലെ ആംഫി തിയേറ്ററിൽ

ഡോക്ടറോ എഞ്ചിനിയറോ ആകാനാണോ ആ​ഗ്രഹം? എൻട്രൻസ് കോച്ചിം​ഗ് സെന്റിൽ ചേർന്ന് പഠിക്കാൻ അവസരം, വിഷൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: വിഷൻ പദ്ധതി പ്രകാരം എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി+ ൽ കുറയാത്ത ഗ്രേഡുവാങ്ങി പ്ലസ് വണ്ണിന് സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം മെഡിക്കൽ /എഞ്ചീനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനത്തിന് പരിശീലനം നൽകുന്ന ജില്ലയിലെ തെരഞ്ഞടുക്കപ്പെട്ട സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ധനസഹായത്തിനായി അപേക്ഷകൾ

ട്രാൻസ് ഫോർമറിൽ നിന്ന് ഫ്യൂസ് മോഷ്ടിച്ചു; കുറ്റ്യാടി സ്വദേശിയായ കെ.എസ്.ഇ.ബി ജീവനക്കാരൻ അറസ്റ്റിൽ

കുറ്റ്യാടി: ട്രാൻസ് ഫോർമറിൽ നിന്ന് ഫ്യൂസ് മോഷ്ടിച്ച കേസിൽ കെ.എസ്.ഇ.ബി ജീവനക്കാരൻ അറസ്റ്റിൽ. കുറ്റ്യാടി മുണ്ടേശ്വരത്ത് വിനോദ് കുമാറാണ് അറസ്റ്റിലായത്. ഡിസംബർ 10-നാണ് കേസിനാസ്പദമായ സംഭവം. ഊരത്തും വളയന്നൂരിലുമുള്ള രണ്ട് ട്രാസ്ഫോമറുകളിൽ നിന്നായി ആറ് ഫ്യൂസാണ് പ്രതി മോഷ്ടിച്ചത്. എസ്.ഐ ദിലീപ് കുമാറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പെരുവണ്ണാമൂഴിയിലും തൊട്ടിൽപാലത്തും

ഉംറ തീർത്ഥാടകയായ വാകയാട് സ്വദേശിനി മദീനയിൽ അന്തരിച്ചു

നടുവണ്ണൂർ: ഉംറ നിർവഹണത്തിന് പോയ വാകയാട് സ്വദേശിനിയായ മധ്യവയസ്ക മദീനയിൽ അന്തരിച്ചു. വാകയാട് സ്വദേശിനി വിളക്കുളങ്ങര സക്കീന (63) മദീനയിലെ ആശുപത്രിയിൽ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് സക്കീന നാട്ടിൽനിന്ന് ഉംറ നിർവഹണത്തിന് സൗദിയിലെത്തിയത്. മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീനയിലെ പ്രവാചക പള്ളി സന്ദർശനത്തിന് എത്തിയപ്പോൾ രോഗബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്കാണ് മരിച്ചത്. പരേതനായ

പുതുവത്സര രാത്രിയില്‍ ബാറുകൾ പുലർച്ചെ അഞ്ച് മണി മണിവരയും ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ ഒരു മണി വരെയും പ്രവർത്തിക്കുമോ?; പ്രചരിക്കുന്നത് സന്ദേശത്തിന്റെ വാസ്തവം അറിയാം

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തനസമയം നീട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് എക്‌സൈസ്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ബവ്‌റിജസ് കോര്‍പറേഷന്റെ ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് രാവിലെ 10 മണി മുതല്‍ രാത്രി 9 വരെയാണ്. ബാറുകളുടെ സമയക്രമത്തില്‍ മാറ്റമില്ലെന്നും നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷവും തുറന്നിരിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ

‘എല്ലാവരോടും നന്നായി പെരുമാറും, പഠിക്കാനും മിടുക്കനായിരുന്നു ഫഹദ്’; ചാലക്കുടിയില്‍ ട്രെയിന്‍ അപകടത്തില്‍ മരണമടഞ്ഞ അരിക്കുളം പാറക്കുളങ്ങര മേപ്പുകൂടി ഫഹദിന്റെ മൃതദേഹം ഖബറടക്കി

അരിക്കുളം: ചാലക്കുടിയില്‍ വെച്ച് കഴിഞ്ഞ ദിവസം ട്രെയിന്‍ അപകടത്തില്‍ മരണമടഞ്ഞ അരിക്കുളം പാറക്കുളങ്ങര മേപ്പുകൂടി ഫഹദി (കുട്ടു,23)ന്റെ മൃതദേഹം ഖബറടക്കി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ എലങ്ക മല്‍ ജുമാ മസ്ജിദിലായിരുന്നു ഖബറടക്കം നടന്നത്. ഇന്നലെ രാത്രി 11.30ഓടെ വീട്ടിലെത്തിച്ച മൃതദേഹം വീട്ടില്‍ പൊതു ദര്‍ശനത്തിന് ശേഷം ഫഹദിന്റെ ഉപ്പ അബ്ദുല്‍ കരീം വിദേശത്തു നിന്നും 4

മേപ്പയൂര്‍ നരക്കോട് ഗുഡ്സ് കാരിയര്‍ ഡ്രൈവറായിരുന്ന അരീക്കര രാജീഷ് അന്തരിച്ചു

മേപ്പയൂര്‍: നരക്കോട് അരീക്കര രാജീഷ് അന്തരിച്ചു. മുപ്പത്തൊന്‍പത് വയസ്സായിരുന്നു. നരക്കോട് ഗുഡ്‌സ് കാരിയര്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അച്ഛന്‍: പരേതനായ കേളപ്പന്‍. അമ്മ: കുഞ്ഞിമ്മാത. സഹോദരങ്ങള്‍: രാജീവന്‍, മോളി, ശോഭ. സംസ്‌കാരം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടുവളപ്പില്‍.

പുതുവത്സരം കോഴിക്കോട് ബീച്ചില്‍ ആഘോഷിക്കാമെന്ന് കരുതുന്നവര്‍ ഇതൊന്ന് ശ്രദ്ധിക്കണേ; പുതുവത്സരത്തിന്റെ ഭാഗമായി ബീച്ചില്‍ ഇന്ന് ഗതാഗതനിയന്ത്രണം

കോഴിക്കോട്: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് ബീച്ചില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് സിറ്റി സൗത്ത് പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ബീച്ചിലേക്ക് വാഹനം കടത്തിവിടുന്നതിന് ഇന്ന് വൈകുന്നേരം മൂന്നുമുതല്‍ ആറുവരെ ഭാഗികമായും വൈകീട്ട് ആറുമുതല്‍ പുതുവത്സരാഘോഷം കഴിയുന്നവരെ പൂര്‍ണമായും നിയന്ത്രണം ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ഔദ്യോഗികവാഹനങ്ങളെയും ആംബുലന്‍സുകളെയും കടത്തിവിടും. ബീച്ച് ആശുപത്രിക്ക് സമീപം, കോര്‍പ്പറേഷന്‍

ചാലക്കുടിയില്‍ ട്രെയിന്‍ അപകടത്തില്‍ അരിക്കുളം സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു

അരിക്കുളം: ചാലക്കുടി റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിന്‍ അപകടത്തില്‍ അരിക്കുളം സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. അരിക്കുളം പാറക്കുളങ്ങര മേപ്പുകൂടി ഫഹദ് (കുട്ടു) ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസ്സായിരുന്നു. മൂവാറ്റുപുഴ എസ്.എന്‍ കോളേജില്‍ ബി.എഡ് വിദ്യാര്‍ത്ഥിയാണ്. അവധിയായതിനാല്‍ ഇന്നലെ കോളേജില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് മരണം സംഭവിച്ചത്. അങ്കമാലിയില്‍ നിന്നും ട്രെയിന്‍ കയറിയ ഫഹദ് ട്രെയിനില്‍ നിന്നും

error: Content is protected !!