Category: Push

Total 1835 Posts

സ്‌കൂള്‍മുറ്റത്തെ തണല്‍ മരങ്ങള്‍ മുറിച്ച് മാറ്റി: പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍മുറ്റത്ത് പ്രതിഷേധക്കൂട്ടായ്മ

ഉള്ള്യേരി: പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍മുറ്റത്തെ തണല്‍മരങ്ങള്‍ മുറിച്ച സംഭവത്തില്‍ സ്‌കൂള്‍മുറ്റത്ത് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. ക്രിസ്മസ് അവധിക്കാലത്താണ് മുറ്റത്തെ തണല്‍ മരങ്ങള്‍ മുറിച്ചിരുന്നത്. മൂന്ന് മാവും മൂന്ന് പൂമരങ്ങളുമാണ് മുറിച്ചത്. മരങ്ങള്‍ മുറിച്ച് മാറ്റിയതോടെ ക്ലാസുകളിലും മുറ്റത്തും ചൂട് കൂടി. ഗ്രാനൈറ്റില്‍ നിര്‍മ്മിച്ച ഇരിപ്പിടങ്ങളും ചുട്ടുപൊള്ളാന്‍ തുടങ്ങി. ഇത്രയും നാള്‍ തങ്ങള്‍ക്ക് തണലേകിയ വൃക്ഷങ്ങള്‍ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ്

കോഴിക്കോട് വിതരണത്തിനായി കൊണ്ടുവരുകയായിരുന്ന 108 ഗ്രം എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

സുല്‍ത്താന്‍ബത്തേരി: കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്യുന്നതിനായി മുത്തങ്ങ ചെക്പോസ്റ്റ് വഴി കടത്താന്‍ ശ്രമിക്കുകയായിരുന്ന 108 ഗ്രാം എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. താമരശ്ശേരി നരിക്കുനി തീയ്യകണ്ടിയില്‍ ജ്യോതിഷ് (28), പുന്നശ്ശേരി അമ്പലമുക്ക് തോട്ടത്തില്‍ ജാബിര്‍ (28) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ക്രിസ്തുമസ്-പുതുവത്സരം പ്രമാണിച്ച് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാക്കള്‍ കുടുങ്ങിയത്.

ബാലുശ്ശേരിയില്‍ കടയ്ക്കുമുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമം; യുവാവ് പിടിയില്‍

ബാലുശ്ശേരി: കടയ്ക്കുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പടികൂടി. വയനാട് മുട്ടില്‍ കുറ്റിപ്പിലാക്കല്‍ റഹീസാണ് (24) അറസ്റ്റിലായത്. കടയ്ക്കുമുന്നില്‍ നിര്‍ത്തിയിട്ട കിനാലൂര്‍ കളരിയില്‍ സുബൈറിന്റെ സ്‌കൂട്ടറാണ് ഇയാള്‍ മോഷ്ടിച്ചത്. പൂനൂരില്‍വെച്ച് എസ്.ഐ. അഫ്‌സല്‍, സി.പി.ഒമാരായ ജംഷിദ്, ബൈജു എന്നിവര്‍ ചേര്‍ന്നാണ് റഹീസിനെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഉജ്ജ്വല തുടക്കം; കോഴിക്കോടിന് ഇനി കലാമാമാങ്കത്തിന്റെ അഞ്ച് നാളുകള്‍, കാണാം ആദ്യ ദിനത്തിലെ വിശേഷങ്ങള്‍

കോഴിക്കോട്: അറുപത്തിയൊന്നാമത് കേരള സ്‌കൂള്‍ കലോത്സവം വെസ്റ്റ് ഹില്‍ വിക്രം മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍

12 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യ… മധുരം കൂട്ടാന്‍ ഹല്‍വയും; വിഭവസമൃദ്ധം കോഴിക്കോട് കലോത്സവത്തിലെ ചക്കരപ്പന്തലിലെ ഒന്നാം ദിനം

കോഴിക്കോട്: പാലൈസ്, തണ്ണീര്‍പന്തല്‍, സമോവര്‍, മധുരത്തെരുവ്, കല്ലുമ്മക്കായ്, സുലൈമാനി, കുലുക്കി സര്‍ബത്ത്, സാള്‍ട്ട് ആന്റ് പെപ്പര്‍, ഉന്നക്കായ…അവസാനമായി ഗ്രെയ്റ്റ് കിച്ചനും. കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഒരുക്കിയ ‘ചക്കരപ്പന്തല്‍’ ഭക്ഷണശാലയില്‍ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളാണിത്. പേരു പോലെ തന്നെ വ്യത്യസ്തമാണ് ഭക്ഷണശാലയിലെ കാഴ്ചകളും. ഗെയ്റ്റ് കടന്നു ചെല്ലുന്നത് ഒരേസമയം 2000 പേര്‍ക്ക് ഭക്ഷണം

തൊട്ടില്‍പ്പാലം സ്വദേശിയായ യുവതിയെ കാണാതായതായി പരാതി

തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലം സ്വദേശിയായ യുവതിയെ ഇന്നലെ രാത്രി മുതല്‍ കാണാതായതായി പരാതി. തൊട്ടില്‍പ്പാലം കോതോട് സുഗിഷ(35)യെയാണ് കാണാതായിരിക്കുന്നത്. ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് തൊട്ടില്‍പ്പാലം പോലീസ് അന്വേഷിച്ചുവരികയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിലോ 9995422203 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.

”ചിലങ്കകെട്ടി കലോത്സവ വേദിയില്‍ കാലെടുത്തുവെച്ചപ്പോഴുള്ള ആശാലത എന്ന കുട്ടിയുടെ ആശങ്ക ഇപ്പോഴുമുണ്ട്”; കലോത്സവവേദിയില്‍ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച് ആശ ശരത്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ മുഖ്യാതിഥിയായെത്തി പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ആശ ശരത്. ഈ വേദിയിലേക്ക് കടന്നപ്പോള്‍ പഴയ ഓര്‍മകള്‍ തികട്ടി വന്നതായി ആശ ശരത് പറഞ്ഞു. ചിലങ്കകെട്ടി കലോത്സവ വേദിയില്‍ കാലെടുത്തുവെച്ചപ്പോഴുള്ള ആശാലത എന്ന പെണ്‍കുട്ടിയുടെ ആശങ്ക ഇപ്പോഴുമുണ്ടെന്നും അവര്‍ പറഞ്ഞു. ഈ വേദിയില്‍ എത്തിയാല്‍ തന്നെ വിജയിയായി. അത്രമാത്രം കഠിനാധ്വാനം

കലോത്സവ വേദി മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയായി മാറും-മുഖ്യമന്ത്രി; കോഴിക്കോടിന്റെ മണ്ണില്‍ 61ാമത് കലോത്സവമാമാങ്കത്തിന് തിരിതെളിഞ്ഞു

കോഴിക്കോട്: കോഴിക്കോടിന്റെ മണ്ണില്‍ നടക്കുന്ന 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി. കലോത്സവ വേദി മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയായി മാറുമെന്ന് കലോത്സവമാമാങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. മത്സരം എന്നതിലുപരി ഇത് ഒരു സാംസ്‌കാരിക കൂട്ടായ്മയാണ്. വിജയിക്കുന്നതിലല്ല, മത്സരിക്കുക എന്നതിനാണ് പ്രാധാന്യം. രക്ഷിതാക്കള്‍ അനാവശ്യ മല്‍സര പ്രവണത കാണിക്കുന്നു എന്ന വിമര്‍ശനം ഉണ്ട്. എല്ലാ

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കര്‍ശന പരിശോധന; കോഴിക്കോടുനിന്നും ആയിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ജില്ലയില്‍ അതീവ ജാഗ്രതയും കര്‍ശന പരിശോധനയും. വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. വലിയങ്ങാടിയില്‍ സ്റ്റേഷനറിക്കടയില്‍നിന്നും വെള്ളയില്‍ ബീച്ച് പരിസരത്തുള്ള കടയില്‍ നിന്നുമായി ആയിരത്തോളം പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ജില്ലയിലെ വിവിധയിടങ്ങളില്‍ ജില്ലാ പോലീസും പ്രകാശന്‍ പി. പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി

നാടിന് തീരാനൊമ്പരമായി കക്കട്ടില്‍ മണിയൂര്‍ താഴെ അമ്മയുടെയും കുഞ്ഞിന്റെയും മരണം; സംസ്‌കാരം ഇന്ന്

കക്കട്ടില്‍: നാടിന് തീരാദു:ഖമായി കക്കട്ടില്‍ മണിയൂര്‍ താഴെയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണം. നടുവിലക്കണ്ടിയില്‍ ഷിബിന്റെ ഭാര്യ മുള്ളമ്പത്ത് സ്വദേശിനി വിസ്മയെയും(24) ഏഴുമാസം പ്രായമായ മകള്‍ ഹഷ്വികയെയും ഇന്നലെയാണ് വീടിനടുത്തുള്ള പൊതു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്രതീക്ഷിതമായുണ്ടായ രണ്ട് മരണത്തില്‍ നിന്നും നടുക്കം മാറാതെ കഴിയുകയാണ് പ്രദേശവാസികളും ബന്ധുക്കളും. വീടിന് മുന്‍ വശത്തെ ജലനിധി പൊതു

error: Content is protected !!