Category: Push

Total 1835 Posts

തൊഴിൽ അന്വേഷകരേ ഇതിലേ, ഇതിലേ…. ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന വിവിധ കമ്പനികളിലേക്ക് തൊഴിലവസരം; വിശദാംശങ്ങൾ

കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ജനുവരി 7 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ പതിനഞ്ചോളം സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എസ്എസ്എൽസി, പ്ലസ് ടു, ബിബിഎ, ബി.സി.എ, ബി.ടെക്, എം.സി.എ, എം.ടെക്, എം.ബി.എ, ഡിപ്ലോമ, ഐ ടി ഐ , ബി കോം

ഒന്നാം സ്ഥാനം കൈവിടാതെ കണ്ണൂർ, തൊട്ടുപിന്നാലെ കോഴിക്കോടും പാലക്കാടും; സംസ്ഥാന കലോത്സവത്തിൽ മികച്ച പോരാട്ടം കാഴ്ച വെച്ച് ജില്ലകൾ

കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ മികച്ച പ്രകടനവുമായി കണ്ണൂർ. മൂന്ന് ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 683 പോയിന്‍റുമായി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു. 679 പോയിൻ്റുമായി ആതിഥേയരായ കോഴിക്കോടും നിലവിലെ ജേതാക്കളായ പാലക്കാടും രണ്ടാം സ്ഥാനത്തുണ്ട്. 651 പോയിൻ്റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്.642 പോയിൻ്റുള്ള തിരുവനന്തപുരം നാലാം സ്ഥാനത്താണ്. സ്കൂൾ തലത്തിൽ തിരുവനന്തപുരം

പന്ത്രണ്ടുകാരിയെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ചു; പോക്സോ കേസിൽ വയലട സ്വദേശി അറസ്റ്റിൽ, ചോദ്യം ചെയ്യലിനൊടുവിൽ മൂന്ന് വർഷം മുമ്പ് പീഡിപ്പിച്ച മറ്റൊരു യുവാവും അറസ്റ്റിൽ

കോഴിക്കോട്: കോടഞ്ചേരിയില്‍ പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍. കൂടത്തായി അമ്പലക്കുന്ന് ബിനു(31), വയലട സ്വദേശി ജിതിന്‍ (25) എന്നിവരെയാണ് അറസ്റ്റിലായത്. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിരയായ വിവരം പുറത്തറിയുന്നത്. ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാവിലെ പെൺകുട്ടിയെ മുക്കം സ്റ്റാൻഡിൽ വച്ച് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ

താമരശ്ശേരി സ്വദേശി ദുബായില്‍ മരണപ്പെട്ടു; മരിച്ചത് കുടുക്കില്‍ ഉമ്മാരം വടക്കേപറമ്പിലെ കരിമ്പാലക്കുന്ന് അഷറഫ്

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി സ്വദേശി ദുബായിയില്‍ മരണപ്പെട്ടു. കുടുക്കില്‍ ഉമ്മാരം വടക്കേപറമ്പില്‍ താമസിക്കുന്ന കരിമ്പാലക്കുന്ന് അഷറഫ് ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഹോട്ടല്‍ ജീവനക്കാരനായിരുന്നു. സാജിത ( ആശാ വര്‍ക്കര്‍). മക്കള്‍: നിയാസ്, നസ്‌ന. മാതാപിതാക്കള്‍. പരേതരായ ഹുസൈന്‍, ഫാത്തിമ. സഹോദരങ്ങള്‍: കുഞ്ഞിമുഹമ്മദ്, ബഷീര്‍, യൂസഫ്, മുനീര്‍, ആയിശ, ജമീല, ലൈല, സീനത്ത്.

ക്ലാസ് കട്ട് ചെയ്യാതെ കലോത്സവം കാണാം; കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ വിദ്യാലയങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി. മനോജ് കുമാര്‍ അറിയിച്ചു.

മൻസിയയുടെ ജീവിതാനുഭവങ്ങളെ അരങ്ങിൽ പുനരാവിഷ്കരിച്ച് മേപ്പയ്യൂർ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി കൗമുദി കളരിക്കണ്ടി; മോണോ ആക്ടിൽ ഈ മിടുക്കിയ്ക്കിത് ഹാട്രിക്ക് തിളക്കം

മേപ്പയൂര്‍: പ്രശസ്ത നര്‍ത്തകി മന്‍സിയയുടെ ജീവിതാനുഭവത്തെ അരങ്ങില്‍ ആവിഷ്‌കരിച്ച് തുടര്‍ച്ചയായ് മൂന്നാം വര്‍ഷവും സംസ്ഥാന തലത്തില്‍ എ ഗ്രേഡിന്റെ തിളക്കമാര്‍ന്ന വിജയവുമായി കൗമുദി കളരിക്കണ്ടി. മേപ്പയ്യൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. നര്‍ത്തകിയായതിന്റെ പേരില്‍ സമൂഹത്തില്‍ നിന്നും വലിയ വിലക്കേല്‍ക്കേണ്ടി വന്ന മാനസിയയുടെ ജിവിതത്തിലൂടെ അഭിനയത്തില്‍ അസാമാന്യമായ പ്രതിഭ തെളിയിച്ച ഈ മിടുക്കിയ്ക്ക് വേദിയില്‍ നിന്നും

പേഴ്‌സും സൈക്കിളും പാലത്തില്‍, പതിനേഴുകാരന്‍ പുഴയില്‍ ചാടിയതായി സംശയം; കീഴൂര്‍ തുറശ്ശേരി കടവ് പാലത്തില്‍ തിരച്ചില്‍

പയ്യോളി: പതിനേഴുകാരന്‍ പുഴയില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് കീഴൂര്‍ തുറശ്ശേരിക്കടവില്‍ തിരച്ചില്‍. പ്ലസ് ടു വിദ്യാര്‍ഥിയായ അയനിക്കാട് പോസ്റ്റോഫീസിനു സമീപത്തെ അയിമന്‍ മുസ്തഫയെ (17) ഇന്നലെ രാത്രി മുതലാണ് കാണാതായത്. അയിമന്‍ മുസ്തഫയുടെ സൈക്കിളും പേഴ്‌സും തുറശ്ശേരിക്കടവ് പാലത്തിന് സമീപത്തുവെച്ച് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇവിടെ പരിശോധിക്കുന്നത്. ഇതുവഴി നടന്നുപോയ ചില സ്ത്രീകള്‍ പാലത്തിന് സമീപത്ത് കുട്ടിയെ

കാറിലെത്തിയ സംഘം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തി; താമരശ്ശേരി ചുരത്തില്‍ യുവഅഭിഭാഷകനുനേരെ ആക്രമണം

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ യുവ അഭിഭാഷകന് നേരെ ആക്രമണം. കല്പറ്റ മണിയംകോട് സാകേതം വീട്ടില്‍ സച്ചിനെ (29)യാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. തിരുവനന്തപുരത്താണ് സച്ചിന്‍ അഭിഭാഷകനായി ജോലിചെയ്യുന്നത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച വൈകുന്നേരം ആറരയോടെ ചുരം ഏഴാം ഹെയര്‍പിന്‍ വളവിലാണ് സംഭവം. മൂര്‍ച്ചയുള്ള ആയുധംകൊണ്ട് കുത്തിയതിനെത്തുടര്‍ന്ന് സച്ചിന്റെ കൈകളിലും തലയുടെ വലതുവശത്തും

ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ അമിതവേഗത്തിലെത്തിയ ബസ്സിടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതരപരിക്ക്

ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ബസ്സിനടിയില്‍പെട്ട് വിദ്യാര്‍ഥിനിയുടെ കൈയ്ക്ക് ഗുരുതരപരിക്ക്. ഇയ്യാട് നീറ്റോറച്ചാലില്‍ ഷാജിയുടെ മകള്‍ ഷഫ്‌ന(19)യ്ക്കാണ് കൈയ്ക്കും ഇടുപ്പെല്ലിനും പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഷഫ്‌ന കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. കോഴിക്കോട് അല്‍സലാമ കണ്ണാശുപത്രിയില്‍ ബി.എസ്സി. ഒഫ്‌റ്റോമെട്രി വിദ്യാര്‍ഥിനിയാണ് ഷഫ്‌ന. ഇയ്യാട്ടുനിന്ന് ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയശേഷം

error: Content is protected !!