Category: Push

Total 1835 Posts

കോഴിക്കോട് ജയിച്ചോണ്ട് നാളെ സ്കൂളിൽ പോവണ്ടാലോ, അവധിയല്ലേ? ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധിയെന്ന തരത്തിലുള്ള സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളുടെ വസ്തുത അറിയാം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ല ചാമ്പ്യന്മാരായതോടെ സ്കൂളിന് അവധി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടികൾ. എന്നാൽ ഇന്ന് ഞായറാഴ്ച അയതിനാൽ തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് തരത്തിലുള്ള സന്ദേശങ്ങളും വന്നു തുടങ്ങി. എന്നാൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ യാഥാർത്ഥ്യം എന്തെന്ന് തിരയുകയാണ് പേരാമ്പ്ര ന്യൂസ് ഡോട് കോം. വിദ്യാഭ്യാസ വകുപ്പിലെ അധികാരികളെ ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത് കോഴിക്കോട്

ഫ്രിഡ്ജിൽ വെച്ച് കഴിക്കുന്ന ഭക്ഷണവും വില്ലനാകും; ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ഫാസ്റ്റ് ഫുഡ് ഉൾപ്പെടെയുള്ള ഭക്ഷണത്തെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികളിൽ കൂടുതലും. വീട്ടിൽ തയ്യാറാക്കി വെച്ച ഭക്ഷണം ഉണ്ടെങ്കിലും ഓൺലെെനിലൂടെ ഓർഡർ ചെയ്തോ കടയിൽ നേരിട്ട് പോയി കഴിക്കാനോ ആർക്കും മടിയുമില്ല. എന്നാൽ ഭക്ഷണപ്രിയരെ ആശങ്കയിലാഴ്ത്തുന്നതാണ് അടുത്തിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്ത ഭക്ഷ്യവിഷബാധയേറ്റുള്ള മരണങ്ങൾ. കേവലം ആരോ​ഗ്യ പ്രശ്നങ്ങളേക്കാളുപരി ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഭക്ഷണം കവരുന്നത്.

‘കോഴി, താറാവ്, അലങ്കാരപ്പക്ഷികള്‍ തുടങ്ങിയ ബാധിക്കും, മനുഷ്യരിലേക്ക് പടരാതിരിക്കാൻ മുൻകരുതൽ വേണം’; പക്ഷിപ്പനി ജാഗ്രതാ നിർദ്ദേശവമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷികള്‍ക്ക് പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യവകുപ്പിന്‍റെ ജാ​ഗ്രതാനിർദേശം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ ആവശ്യമാണ്. ആശങ്ക വേണ്ടെങ്കിലും കരുതല്‍ വേണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളിലും ആരോഗ്യവകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തും. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഡോക്ടറെ അറിയിക്കണം. കോഴി, താറാവ്, കാട, വാത്ത,

കൊല്ലം കണ്ണനല്ലൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച പതിനേഴുകാരനും പരിക്കേറ്റു

കൊല്ലം: കണ്ണനല്ലൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനും പരിക്കേറ്റു. ബന്ധുവായ ശരത്തിനാണ് പരിക്കേറ്റത്. അയൽവാസി ചേരിക്കോണം സ്വദേശി പ്രകാശാണ് സന്തോഷിനെ കുത്തിക്കൊന്നത്. സംഭവത്തിൽ പ്രതി പ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് മൂന്നുമണിയോടെ സന്തോഷിന്റെ വീട്ടിലെത്തിയ അയൽവാസിയായ പ്രകാശ് കുത്തിവീഴ്ത്തുകയായിരുന്നു. സംഭവം കണ്ടുനിന്ന

മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പ്ലഗ്ഗില്‍ നിന്ന് ഷോക്കേറ്റു; കോഴിക്കോട് പതിനാറുകാരന് ദാരുണാന്ത്യം

കോഴിക്കോട്: മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പ്ലഗ്ഗില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് പയ്യാനക്കല്‍കുറ്റിക്കാട്ടുതൊടി നിലംപറമ്പില്‍ അഭിഷേക് നായര്‍ ആണ് മരിച്ചത്. പതിനാറ് വയസായിരുന്നു. ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇട്ടിട്ടും ചാര്‍ജ്ജ് ആകാത്തതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു അഭിഷേക്. പ്ലഗ് ഊരി നോക്കവെയാണ് ഷോക്കേറ്റത്. കുട്ടിയെ ഉടന്‍ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍

‘നമുക്ക് വേണ്ടിയും നാടിനു വേണ്ടിയും ഹരിത കര്‍മ്മ സേന ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തത്’; മേപ്പയ്യൂർ ഗ്രമപഞ്ചായത്ത് ഹരിത കര്‍മ്മ സേനയെ ആദരിച്ചു

മേപ്പയ്യൂര്‍: ശുചിത്വ കേരളത്തിനായി വില മതിക്കാനാവാത്ത സേവനം ചെയ്യുന്ന മേപ്പയൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയെ ഗ്രാമപഞ്ചായത്ത് ആദരിച്ചു. ഹരിത കര്‍മ്മ സേനയ്‌ക്കെതിരെ അത്യന്തം നീചമായ രീതിയില്‍ ദുഷ്പ്രചാരവേല നടക്കുന്ന സന്ദര്‍ഭത്തിലെ ആദരം ശ്രദ്ധേയമായി. ഹരിത കര്‍മ്മ സേനാംഗങ്ങളെ ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ പൊന്നാട അണിയിച്ചു. നമുക്ക് വേണ്ടിയും നാടിനു വേണ്ടിയും ഹരിത കര്‍മ്മ സേന

കൂടെ കളിച്ച കൂട്ടുകാരനെ നഷ്ടപ്പെട്ടതിന്റെ വേദനമാറാതെ സുഹൃത്തുക്കള്‍; നാടിനാകെ നൊമ്പരമായി കൂത്താളിയില്‍ പുഴയില്‍ മുങ്ങിമരിച്ച നവനീതിന് യാത്രാമൊഴിയേകാനെത്തിയത് നിരവധിപേര്‍

കൂത്താളി: അവസാന നിമിഷം വരെ തങ്ങളോടൊപ്പം കളിച്ചുരസിച്ച കൂട്ടുകാരനെ ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടതിന്റെ വേദന താങ്ങാനാവാതെ നവനീതിന്റെ സുഹൃത്തുക്കള്‍. ഇന്നലെ കൂത്താളിയില്‍ പുഴയില്‍ മുങ്ങി മരിച്ച കേളന്‍ മുക്ക് പാറച്ചാലില്‍ നവനീതി(16)ന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. ചടങ്ങില്‍ സുഹൃത്തുക്കളും അധ്യാപകരും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ

2018 ൽ ‘കിത്താബിന്’ കയ്യടിച്ചവർ 2023 ൽ ‘ബൗണ്ടറി’ കലക്കാൻ ഇറങ്ങിയപ്പോൾ..; കലോത്സവത്തിൽ മേമുണ്ട സ്കൂളിന്റെ നാടകം കലക്കാനെത്തിയവരെ കുറിച്ച് അജീഷ് കൈതക്കൽ എഴുതുന്നു (വീഡിയോ)

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മേമുണ്ട സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ‘ബൗണ്ടറി’ എന്ന നാടകം ഏറെ ചര്‍ച്ചയായിരുന്നു. നാടകം ദേശ വിരുദ്ധമാണെന്നാരോപിച്ച് ചില സംഘടനകള്‍ രംഗത്തെത്തുകയും നാടകത്തിനെതിരെ പ്രതിഷേധിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ കനത്ത സുരക്ഷയിലാണ് നാടകം അരങ്ങേറിയത്. കഴിഞ്ഞ തവണത്തെ സ്‌കൂള്‍ കലോത്സവത്തില്‍ ഇവര്‍ അവതരിപ്പിച്ച ‘കിത്താബ്’ എന്ന നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കാണാതായ വയോധികനെ അയല്‍പക്കത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കോഴിക്കോട്

കോഴിക്കോട്: കാണാതായ വയോധികനെ അയല്‍പക്കത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുടവന്തേരിയില്‍ രാജനാണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മുതലാണ് രാജനെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിണറ്റില്‍ കരയില്‍ നിന്നും ഫോണ്‍ റിംഗ് ചെയ്യുന്നതായി കണ്ടെത്തി. ശേഷം കിണര്‍ പരിശോധിച്ചപ്പോഴാണ് രാജനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഗ്‌നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്ത്.

കലയെ വിലക്കുന്നവര്‍ക്കെതിരെ വിമര്‍ശനത്തിന്റെ ചാട്ടുളി പായിച്ച് കൗമുദി കളരിക്കണ്ടി; മേപ്പയൂര്‍ ജി.വി.എച്ച്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ത്രസിപ്പിക്കുന്ന ഏകാഭിനയ പ്രകടനത്തിന് നിറഞ്ഞ കൈയ്യടിയും എ ഗ്രേഡും (വീഡിയോ കാണാം)

കോഴിക്കോട്: കലയെ വിലക്കുന്ന ദുശ്ശക്തികള്‍ക്കെതിരെ വിമര്‍ശനത്തിന്റെ ചാട്ടുളി പായിച്ച് കൗമുദി കളരിക്കണ്ടിയുടെ ഏകാഭിനയ പ്രകടനം. അറുപത്തിയൊന്നാം സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഹയര്‍ സെക്കന്ററി വിഭാഗത്തിലെ വാശിയേറിയ മത്സരത്തില്‍ മേപ്പയ്യൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായ കൗമുദി കളരിക്കണ്ടി എ ഗ്രേഡ് കരസ്ഥമാക്കിയത്. ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ മത

error: Content is protected !!