Category: Push

Total 1835 Posts

അഴിമതി ആരോപണം, ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയിൽ തമ്മിൽതല്ല്; സംഘർഷത്തിന്റെ വീഡിയോ കാണാം

പേരാമ്പ്ര: ബിജെപി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയിൽ തമ്മിൽതല്ല്. സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ പ്രസിഡണ്ട് വിളിച്ചു ചേർത്ത യോഗത്തിലാണ് സംഘർഷം. മണ്ഡലം പ്രസിഡൻറ് കെ കെ രജീഷിന് സംഘർഷത്തിൽ പരിക്കേറ്റു. ഇന്ന് വെെകീട്ട് പേരാമ്പ്ര ആര്യ ഓഡിറ്റോറിയത്തിൽ ചേർന്ന യോ​ഗത്തിലാണ് സംഭവം. അഴിമതി കേസുമായി ബന്ധപ്പെട്ട പ്രശ്നം പേരാമ്പ്രയിൽ വലിയ തോതിൽ ചർച്ചയായിരുന്നു. ആർ.എസ്.എസ്

കോഴിക്കോട്ട് സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കുട്ടിയെ കാണാതായ സംഭവം; കുട്ടിയെ കോയമ്പത്തൂരില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയതിന് ശേഷം കാണാതായ കുട്ടിയെ കോയമ്പത്തൂരില്‍ വച്ച് കണ്ടെത്തി. കോയമ്പത്തൂര്‍ റയില്‍വേ സ്റ്റേഷനില്‍ വച്ചാണ് കുട്ടിയെ കണ്ടെത്തിയത്. കാരപ്പറമ്പ് മര്‍വയില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മഹമൂദ് ഫൈസലിന്റെ മകന്‍ യൂനുസിനിനെയാണ് (14) കാണാതായത്. തിങ്കളാഴ്ച രാവിലെയാണ് കുട്ടി സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയത്. പന്തീരാങ്കാവ് ഒക്‌സ്‌ഫോര്‍ഡ് സ്‌കൂള്‍ ഒമ്പതാം ക്ലാസ്

നാദാപുരം കക്കാം വെള്ളിയില്‍ തീ പിടിത്തം; ചെരുപ്പ് ഗോഡൗണിനാണ് തീപിടിച്ചത് (വീഡിയോ)

നാദാപുരം: നാദാപുരത്ത് കക്കാം വെള്ളിയില്‍ തീ പിടിത്തം. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ചെരുപ്പ് ഗോഡൗണിനാണ് തീപിടിച്ചത്. താഴത്തെ നിലയില്‍ കടയും ഒന്നാം നിലയില്‍ ഗോഡൗണുമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. നെയിം ബോര്‍ഡില്‍ ലൈറ്റ് പിടിപ്പിക്കുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടിലൂടെയുണ്ടായ തീ റൂമിന്

കുരുവട്ടൂര്‍ കുമ്മങ്ങോട്ട്താഴത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് അപകടം; മുന്‍ സൈനികന്‍ മരിച്ചു

കൊടുവള്ളി: കുരുവട്ടൂര്‍ കുമ്മങ്ങോട്ട്താഴത്ത് ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ മുന്‍ സൈനികന്‍ മരിച്ചു. കിഴക്കോത്ത് തൈക്കിലാട്ട് കുയില്‍തൊടികയില്‍ ദിലീപ് കുമാര്‍ (40) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റിയായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം ജോലി കഴിഞ്ഞ് വേങ്ങേരിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. അപകടം നടന്ന ഉടനെ തന്നെ ദിലീപ് കുമാറിനെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍

ദൃശ്യാവിഷ്‌കാരം വേദിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് പരിശോധിച്ചിരുന്നു, അപ്പോള്‍ വിവാദമായ വേഷം ഉണ്ടായിരുന്നില്ല, മാതാ പേരാമ്പ്രയ്ക്ക് ഇനി അവസരം നല്‍കില്ല; പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗത ഗാന വിവാദത്തില്‍ ദൃശ്യാവിഷ്‌കാരം നടത്തിയ മാതാ പേരാമ്പ്രയ്‌ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ച മാതാ പേരാമ്പ്രയ്ക്ക് ഇനി അവസരം നല്‍കില്ല. പരിപാടി വേദിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് പരിശോധിച്ചിരുന്നുവെന്നും അപ്പോള്‍ വിവാദമായ വേഷം ഉണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ദൃശ്യാവിഷ്‌ക്കാരം വിവാദമായതിന് പിന്നാലെ

സബ് ഇന്‍സ്‌പെക്ടര്‍ ആവാനാണോ ആഗ്രഹം; എന്നാല്‍ ഒരുങ്ങിക്കോളൂ; സുവര്‍ണ്ണാവസരങ്ങളുമായി പി.എസ്.സി വിളിക്കുന്നു,വിശദമായറിയാം

തിരുവനന്തപുരം: കേരള പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സിവില്‍ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ്.ഐ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍ 669/2022, 671/2022 ലേക്കാണ് അപേക്ഷിക്കേണ്ടത്. 2023 ഫെബ്രുവരി 1 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. 20 മുതല്‍ 31 വയസ്സ് വരെയാണ് പ്രായപരിധി.

‘വിദൂര സ്ഥലങ്ങളില്‍ നിന്ന് ചൂതാട്ടത്തിനും ശീട്ടു കളിക്കും ആളുകള്‍ എത്തുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു’; ഏക്കാട്ടൂരിലെ ലഹരി – ചൂതാട്ട സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

മേപ്പയൂര്‍: കാരയാട് ഏക്കാട്ടൂരില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും ചൂതാട്ടത്തിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തം. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ (സി.യു.സി) സംയുക്ത കണ്‍വന്‍ഷനാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രദേശത്ത് ലഹരി വില്‍പന സംഘം സജീവമാണ്. വിദൂര സ്ഥലത്തു നിന്നും ചൂതാട്ടത്തിനും ശീട്ടു കളിക്കും ആളുകള്‍ എത്തുന്നത് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നുണ്ട്. വിദേശ മദ്യം അനധികൃതമായി വില്‍ക്കുന്ന

അപ്രതീക്ഷിത മരണത്തിന്റെ നൊമ്പരിത്തില്‍ നിന്ന് വിട്ടുമാറാതെ ഒരു പ്രദേശം; കാവുന്തറയില്‍ അപകടത്തില്‍ മരണമടഞ്ഞ മുരിങ്ങോളി അഫ്സലിന് നാടിന്റെ യാത്രാമൊഴി

നടുവണ്ണൂര്‍: കാവുന്തറയിലുണ്ടായ ബൈക്കപകടത്തില്‍ മരണമടഞ്ഞ കാവുന്തറ പള്ളിയത്ത് കുനി മുരിങ്ങോളി അഫ്സലി(17)ന് നാടിന്റെ വിട. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇന്ന് വൈകുന്നേരം മൂന്നരയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ച ശേഷം 4 മണിയോടെ എലങ്കമല്‍ പള്ളിയില്‍ ഖബറടക്കി. അഫ്‌സലിനെ അവസാനമായി ഒരുനോക്കുകാണാന്‍ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ നിരവധിപേര്‍ എത്തിച്ചേര്‍ന്നു. ഞായറാഴ്ച്ച വൈകുന്നേരത്തോടെ നടുവണ്ണൂര്‍-ഇരിങ്ങത്ത്

പയ്യോളി അങ്ങാടിയില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്ന ഇരിങ്ങത്ത് രായിരോത്ത് ലോഹിതാക്ഷന്‍ അന്തരിച്ചു

ഇരിങ്ങത്ത്: ഇരിങ്ങത്ത് രായിരോത്ത് ലോഹിതാക്ഷന്‍ അന്തരിച്ചു. അന്‍പത്തേഴ് വയസ്സായിരുന്നു. പയ്യോളി അങ്ങാടിയില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്നു. പരേതരായ കുഞ്ഞികൃഷ്ണന്‍ നായരുടെയും മാധവിയുടെയും മകനാണ്. ഭാര്യ: ഗിരിജ. മക്കള്‍: അശ്വന്ത്, അക്ഷയ, സൂര്യ. സഹോദരങ്ങള്‍: വിശ്വന്‍, ചന്ദ്രന്‍, സതി, ലക്ഷ്മി. സംസ്‌കാരം നാളെ വീട്ടുവളപ്പില്‍.

ഫീസ് അടച്ചിട്ടും പരീക്ഷ എഴുതാൻ അനുവദിച്ചില്ല; നടക്കാവ് സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

കോഴിക്കോട്: പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കിയതായി പരാതി. നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് ആണ് മരിച്ചത്. 19 വയസായിരുന്നു. ചെന്നൈ എസ്ആർഎം കോളജിലെ ഒന്നാം വർഷ റെസ്പിറേറ്ററി തെറാപ്പി വിദ്യാർത്ഥിയായിരുന്നു ആനിഖ്. നാളെ ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവമുണ്ടായത്. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ചെന്നൈ എസ്ആർഎം കോളജിലെ

error: Content is protected !!