Category: Push

Total 1835 Posts

വാകയാട് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

വാകയാട്: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. സി.പി.എം. വാകയാട് ടൗണ്‍ ബ്രാഞ്ചംഗം ചെറുവത്ത് സി.പി. ഗോപാലന്‍ നായര്‍ ആണ് മരിച്ചത്. അറുപത്തെട്ട് വയസ്സായിരുന്നു. വ്യാഴാഴ്ച ഉച്ചഭക്ഷണം കഴിഞ്ഞ് തൊഴില്‍സ്ഥലത്തെത്തിയശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: ഷീബ, ബിനീഷ് (ആര്‍മി, പഞ്ചാബ്). മരുമക്കള്‍: മനോജ്, അമൃത. സഹോദരങ്ങള്‍: ജാനു, കൃഷ്ണന്‍നായര്‍, പത്മാവതി, ദാമോദരന്‍, നാരായണന്‍.

സ്വര്‍ണ്ണം തട്ടിയെടുത്തെന്ന് ആരോപണം; മേപ്പയൂര്‍ സ്വദേശിയായ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

താമരശ്ശേരി: സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു. മേപ്പയ്യൂര്‍ കാരയാട് പാറപ്പുറത്തുമ്മല്‍ ഷഫീഖി (36)നാണ് മര്‍ദ്ദനമേറ്റത്. ബഹ്റൈനില്‍നിന്ന് തിങ്കളാഴ്ച കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയ ഇയാളെ കോഴിക്കോട്ടുകാര്‍തന്നെയുള്‍പ്പെട്ട നാലംഗസംഘം താമരശ്ശേരിയിലെ ലോഡ്ജില്‍ തടങ്കലില്‍വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് ഷഫീഖിന് രക്ഷപ്പെടാന്‍ വഴിയൊരുങ്ങിയത്. ഇയാള്‍ കൊണ്ടുവന്ന സ്വര്‍ണം മറ്റാര്‍ക്കോ നല്‍കിയെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു തട്ടിക്കൊണ്ടു പോകല്‍. ബുധനാഴ്ച താമരശേരിയില്‍നിന്ന് മറ്റൊരിടത്തേക്ക്

മേപ്പയൂര്‍ മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ എടച്ചേരി പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു

നാദാപുരം: മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു. എണ്‍പത്തൊന്‍പത് വയസ്സായിരുന്നു. അസുഖബാധിതനായി വിശ്രമത്തിലിരിക്കെയാണ് മരണം സംഭവിച്ചത്. 1977ല്‍ മേപ്പയൂരില്‍ അഖിലേന്ത്യാ ലീഗിലെ എ.വി. അബ്ദുറഹ്മാന്‍ ഹാജിയെ പരാജയപ്പെടുത്തിയാണ് നിയമസഭയിലേക്കെത്തിയത്. ഹൈസ്‌കൂള്‍ പഠനകാലത്ത് എം.എസ്.എഫിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഇടക്ക് സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ കൂടെ കൂടിയെങ്കിലും വീണ്ടും മുസ്‌ലിം ലീഗില്‍ തിരിച്ചെത്തി. പതിറ്റാണ്ടുകളോളം

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് മരിച്ചത്. 50 വയസായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് കൃഷിയിടത്തില്‍ വെച്ച് തോമസിനെ കടുവ ആക്രമിച്ചത്. ഉടനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. കടുവയുടെ ആക്രമണത്തില്‍ സാലുവിന്റെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍

മുന്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് അംഗം ചാലയില്‍ സി.നാരായണി അമ്മ അന്തരിച്ചു

അരിക്കുളം: അരിക്കുളം ചാലയില്‍ സി. നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. മുന്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. മക്കള്‍: ശാന്ത, രവി, പത്മിനി, പ്രഭാകരന്‍, പരേതനായ കുട്ടികൃഷ്ണന്‍. മരുമക്കള്‍: കരുണാകരന്‍ നമ്പ്യാര്‍, സുനിത, പത്മനാഭന്‍, ഷീബ. സഹോദരങ്ങള്‍: എ.കെ.എന്‍ അടിയോടി (മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), അമ്മാളുഅമ്മ, പരേതരായ കുട്ടികൃഷ്ണന്‍ അടിയോടി, ഗോപാലന്‍ അടിയോടി, ലക്ഷ്മി അമ്മ.

“പേരാമ്പ്രയിൽ ഇനി ഷവർമയില്ല, ഭക്ഷണശാലകളിൽ ശുചിത്വം വേണം, മായം കലർന്ന ഭക്ഷ്യ വസ്തുക്കൾക്കും വിലക്ക്”; കരുതലോടെ പേരാമ്പ്ര

പേരാമ്പ്ര: പേരാമ്പ്രയിൽ ഹോട്ടൽ, കൂൾബാർ ഉടമകളുടെ അടിയന്തിര യോഗം ചേർന്നു. കേരളത്തിൽ ഭക്ഷ്യവിഷബാധ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇന്ന് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് യോഗം ചേർന്നത്. ഭക്ഷണശാലകളിൽ ശുചിത്വപരിപാലനത്തിന് പരമ പ്രാധാന്യം നൽകുന്നതിനും, ഗുണമേന്മയില്ലാത്തതും മായം കലർന്നതുമായ ഭക്ഷ്യവസ്തുക്കൾ കർശനമായി ഉപേക്ഷിക്കുന്നതിനും, ഭക്ഷ്യവിഷബാധ കൂടുതലായി കണ്ടുവരുന്ന ഷവർമ ഉൽപ്പാദിപ്പിക്കുന്നത് നിർത്തിവെക്കുന്നതിനും യോഗത്തിൽ തീരുമാനമായി. ഹോട്ടൽ, കൂൾബാർ

അംഗനവാടിയിലെ പാമ്പ് ശല്യത്തിന് പരിഹാരം തേടി കുട്ടികള്‍; നിവേദനവുമായി മേപ്പയൂര്‍ പഞ്ചായത്ത് ഓഫീസില്‍

മേപ്പയ്യൂര്‍: അംഗണവായിലെ പാമ്പ് ശല്യത്തിനും ശോചനീയാവസ്ഥയ്ക്കും പരിഹാരമാവശ്യപ്പെട്ട് നിവേദനവുമായി കുട്ടികളും രക്ഷിതാക്കളും. മേപ്പയൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ പാവട്ടു കണ്ടി മുക്കിലെ അംഗണവാടിയിലെ കുട്ടികളാണ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം സമര്‍പ്പിച്ചത്. ഇവര്‍ പഠിക്കുന്ന അംഗന്‍വാടി മുറ്റത്തു നിന്നും തിങ്കളാഴ്ച വലിയൊരു മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയിരുന്നു. കുട്ടിയെ അംഗണവാടിയില്‍ നിന്നും കൂട്ടാന്‍ എത്തിയ രക്ഷിതാവാണ് പാമ്പിനെ കണ്ടത്.

‘കലോത്സവ സ്വാഗതഗാനം വിവാദമാക്കിയത് മന്ത്രി മുഹമ്മദ് റിയാസ്’; ജീവന് ഭീഷണിയുണ്ടെന്നും പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാന വിവാദത്തോടെ ജീവന് ഭീഷണിയുള്ളതായി പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ കനകദാസ്. കലോത്സവം അവസാനിച്ചശേഷം സംഭവം വിവാദമാക്കിയത് മന്ത്രി മുഹമ്മദ് റിയാസ് ആണെന്നും കനകദാസ് ആരോപിച്ചു. തന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. ഇതു സംബന്ധിച്ച് പൊലീസ് മുന്നറിയിപ്പുമുണ്ട്. കലോത്സവത്തിന് ശേഷം സംഭവം വിവാദമാക്കിയത് ബോധപൂര്‍വ്വമാണെന്നാണ് കനകദാസ് പറയുന്നത്. ലക്ഷ്യം

മരംവെട്ടു തൊഴിലാളിയായിരുന്ന കാപ്പുമല ചെറുകുന്ന് മൊട്ടോമ്മല്‍ വിനോദന്‍ അന്തരിച്ചു

വേളം: കാപ്പുമല ചെറുകുന്ന് മൊട്ടോമ്മല്‍ വിനോദന്‍ അന്തരിച്ചു. നാല്‍പ്പത്തഞ്ച് വയസ്സായിരുന്നു. കാപ്പുമലയില്‍ മരംവെട്ടുതൊഴിലാളിയായിരുന്നു. പരേതരായ ഗോപാലന്റെയും മാണിയുടെയും മകനാണ്. ഭാര്യ: ഷീബ, മക്കള്‍: അനന്ദു, അനുനന്ദ, ചന്ദന. സഹോദരങ്ങള്‍: കൃഷ്ണന്‍, നാണു, ചന്ദ്രന്‍, ചന്ദ്രി, ശാരദ, ഗീത, രാധ. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.

‘ആദ്യം കുറച്ച് രൂപ നല്‍കി പിന്നീട് പി.കെ.കൃഷ്ണദാസിന്റെ പരിപാടിക്കെന്നും പറഞ്ഞ് റസീറ്റില്ലാതെ 25,000 രൂപ വാങ്ങി അങ്ങനെ പല തവണകളായി ഒരു ലക്ഷത്തി പത്തായിരം രൂപ വാങ്ങി, കഴിഞ്ഞ ദിവസം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വീണ്ടും ഒന്നരലക്ഷം കൂടെ കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു’; പാലേരി സ്വദേശി പ്രജീഷിന്റെ ശബ്ദസന്ദേശം പുറത്ത്, പേരാമ്പ്ര ബി.ജെ.പിയില്‍ ചേരിപ്പോര്

പേരാമ്പ്ര: പേരാമ്പ്രയില്‍ ബി.ജെ.പി യോഗത്തിനിടെ കൈയ്യാങ്ങളി. ആര്‍.എസ്.എസ് പ്രവര്‍ത്തകനും മുന്‍ ബി.ജെ.പി നേതാവുമായ പാലേരി സ്വദേശി പ്രജീഷിന്റെ പെട്രോള്‍ പമ്പ് നിര്‍മ്മാണത്തിനായി നേതാക്കള്‍ പണം ആവശ്യപ്പെട്ടു എന്നതിന്റെ പേരിലാണ് കൈയ്യാങ്കളി നടന്നത്. നേതാക്കള്‍ പണം വാങ്ങിയെന്ന് ആരോപിച്ചു കൊണ്ടുള്ള പ്രജീഷിന്റെ ശബ്ദസന്ദേശവും സി.സി.ടി.വി ദൃശ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടു. പെട്രോള്‍ പമ്പ് നിര്‍മ്മാണത്തിനായി മണ്ണ്

error: Content is protected !!