Category: Push

Total 1835 Posts

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ നിയമിക്കുന്നു; ജനുവരി 24 വരെ അപേക്ഷ സമർപ്പിക്കാം

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഡോക്ടറെ (എംബിബിഎസ്) നിയമിക്കുന്നു. അപേക്ഷകൻ പേരാമ്പ്ര ബ്ലോക്ക് പരിധിയിലുള്ളവരായിരിക്കണം. അപേക്ഷകർ സ്വയം തയ്യാറാക്കിയ അപേക്ഷ ജനുവരി 24ന് വൈകുന്നേരം 4 മണി വരെ ഓഫീസിൽ സ്വീകരിക്കുന്നതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

ജോഷിമഠിൽ ദുരിത മേഖലയിൽ ഭക്ഷണമെത്തിച്ച് മടങ്ങവെ അപകടം; ചക്കിട്ടപ്പാറ സ്വദേശിയായ വൈദികൻ മെൽവിൻ പി. ഏബ്രഹാം മരിച്ചു

ഡെറാഡൂൺ: ജോഷിമഠിൽ ദുരിത മേഖലയിൽ ഭക്ഷണമെത്തിച്ച് മടങ്ങിയ കോഴിക്കോട് സ്വദേശിയായ വൈദികൻ വാഹനാപകടത്തിൽ മരിച്ചു. ചക്കിട്ടപ്പാറ സ്വദേശി മെൽവിൻ പി. ഏബ്രഹാം ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ബിജ്നോർ രൂപതയിൽ സേവനം ചെയ്യുകയായിരുന്നു ഫാ.മെൽവിൻ. ജോഷിമഠിൽ ബിജ്നോർ രൂപതയുടെ സനന്ദ്ധപ്രവർത്തനത്തിൽ പങ്കാളിയായ ഫാ. മെൽവിൻ രണ്ട് വൈദികർക്കൊപ്പമാണ് ജോഷിമഠിലെ ദുരിത മേഖലയിലെത്തിയത്.

കൂട്ടൂകാർക്കൊപ്പം സ്കൂളിലേക്ക് പോകുമ്പോൾ പിന്നിലൂടെ കുരച്ചെത്തി തെരുവുനായകൾ, നിലത്ത് വീണിട്ടും വിടാതെ ആക്രമണം തുടർന്നു; കൂരാച്ചുണ്ടിൽ വിദ്യാർത്ഥിയെ തെരുവുനായ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യര്‍ത്ഥിയ്ക്ക് പരിക്ക്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ തെരുവുനായകള്‍ ചാടി ആക്രമിക്കുയായിരുന്നു. ഒരു കുട്ടിയ്ക്കാണ് കൂടുതല്‍ പരിക്കേറ്റത്. നായ്ക്കള്‍ കുട്ടിയ്ക്കുനേരെ ആക്രമിക്കാന്‍ വന്നതോടെ മറ്റുകുട്ടികല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ നായ്ക്കളില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പൂവത്താംകുന്ന് കൊടിമരത്തുംമൂട്ടില്‍ സിബിയുടെ മകന്‍ ബ്ലസിനാണ് പരിക്കേറ്റത്.

തെരുവുനായ ആക്രമണം; കൂരാച്ചുണ്ടില്‍ സ്‌കൂള്‍ വിദ്യര്‍ത്ഥികള്‍ക്ക് പരിക്ക്

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യര്‍ത്ഥിയ്ക്ക് പരിക്ക്. പൂവത്താംകുന്ന് കൊടിമരത്തുംമൂട്ടില്‍ സിബിയുടെ മകന്‍ ബ്ലസിനാണ് പരിക്കേറ്റത്. കൂരാച്ചുണ്ട് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. രാവിലെ ഒന്‍പത് മണിയോടെ സ്‌കൂളില്‍ പോവുയായിരുന്ന ബ്ലസിനെ ടാക്‌സി സ്റ്റാന്റിനടുത്തുവെച്ച് രണ്ട് തെരുവുനായകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയുടെ ആക്രമണത്തില്‍ മറ്റൊരു

ഇന്നലെ പുലര്‍ച്ചെ വട്ടക്കയം ഭാഗത്ത് കണ്ടു, വൈകീട്ട് ഇളങ്കോട് മേഖലയില്‍ കണ്ടു, രാത്രിയില്‍ പരുത്തിപ്പാറയിലും കണ്ടു?; കടുവാ പേടിയില്‍ പെരുവണ്ണാമൂഴി, കടുവാ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് വനപാലകര്‍, പരിശോധന തുടരുന്നു

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി വട്ടക്കയം ഭാഗത്ത് ഇന്നലെ പുലര്‍ച്ചെ കടുവയെ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കടുവയ്ക്കായുള്ള തിരച്ചില്‍ ഇന്നും തുടര്‍ന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. എന്നാല്‍ ഇതുവരെ കടുവയുടെ സാന്നിധ്യം എവിടെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം പ്രദേശ വാസികള്‍ ഇപ്പോഴും കടുവാ ഭീതിയില്‍ തുടരുകയാണ്. ഇന്നലെ പുലര്‍ച്ചെയോടെയാണ് പെരുവണ്ണാമൂഴി

കതിരൂര്‍ ബാങ്ക് ഏര്‍പ്പെടുത്തിയ വിവികെ പുരസ്‌കാരം സി.പി അബൂബക്കറിന്

മേപ്പയൂര്‍: കതിരൂര്‍ ബാങ്ക് ഏര്‍പ്പെടുത്തിയ വി.വി.കെ സാഹിത്യ പുരസ്‌കാരം കവിയും സാഹിത്യ അക്കാദമി സെക്രട്ടറിയുമായ സി.പി അബൂബക്കറിന്. അരലക്ഷം രൂപയും പൊന്ന്യംചന്ദ്രന്‍ രൂപകല്‍പന ചെയ്ത ശില്‍പവും വാസവന്‍ പയ്യട്ടത്തിന്റെ കൊളാഷ് പെയിന്റിങ്ങും അടങ്ങുന്നതാണ് വി.വി.കെ പുരസ്‌കാരം. കാരായിരാജന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഏപ്രിലില്‍ അവാര്‍ഡ് നല്‍കും. വടകര പുതുപ്പണത്തെ ചന്ദനംപറമ്പത്ത് കോയോട്ടിയുടെയും കുനിങ്ങാട്ട് കദീശയുടെയും

സ്വപ്രയത്‌നത്തിലൂടെ സ്‌പോർട്‌സ് രംഗത്തേക്ക്, സ്വര്‍ണ്ണത്തിളക്കവുമായി വിജയം; സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ ബോക്‌സിങ്ങില്‍ സ്വര്‍ണ്ണമെഡലുമായി പേരാമ്പ്ര സ്വദേശി ശ്രേയകൃഷ്ണ

പേരാമ്പ്ര: സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ സ്വര്‍ണ്ണത്തിളക്കവുമായി പേരാമ്പ്ര സ്വദേശി. പൈതോത്ത് മരുതോറയില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ ശ്രേയകൃഷ്ണയാണ് കണ്ണൂരില്‍ വെച്ച് നടന്ന അണ്ടര്‍ 19 ബോക്സിങ്ങില്‍ 45 കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണം മെഡല്‍ സ്വന്തമാക്കിയത്. കണ്ണൂര്‍ ഗവണ്‍മെന്റ് സ്പോര്‍ട്സ് സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. സ്‌കൂള്‍ പഠനകാലത്ത് കലാരംഗത്ത് മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയിരുന്ന ശ്രേയ പത്താക്ലാസില്‍ നിന്നാണ്

‘അതാ ഒരു കടുവ മതിലിനു മുകളിലൂടെ നടന്നു പോകുന്നു’; സോഷ്യല്‍ മീഡിയയില്‍ തരംഗമായി പെരുവണ്ണാമൂഴിയില്‍ ഇറങ്ങിയ കടുവയുടെ ദൃശ്യം; സത്യമോ കള്ളമോ? വീഡിയോ കാണാം

പെരുവണ്ണാമുഴി: പെരുവണ്ണാമുഴിയിലിറങ്ങിയ കടുവയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. പെരുവണ്ണാമുഴിയിലെ വിനീത് പരത്തിപ്പാറയുടെ വീട്ടിനു മുന്‍പില്‍ കടുവയെ കണ്ടു, ഫോറസ്റ്റ് റേഞ്ചറും പരിവാരങ്ങളും അവിടെ എത്തിയിട്ടുണ്ട് കടുവയെ തെരഞ്ഞു കൊണ്ടിരിക്കുന്നു എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഇത് മാസങ്ങള്‍ക്ക് മുന്‍പേ സേഷ്യല്‍ മീഡിയയില്‍ ലഭ്യമായ വീഡിയോ ആണ്. കടുവയുടേതെന്ന

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം; ജനുവരി 25ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കുക

മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. ഇതിനായി സ്വന്തമായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ കൃഷി വകുപ്പിന്റെ അപ്പെന്റിക്‌സ് അപേക്ഷാ ഫോറം പൂരിപ്പിച്ച് 2022-23 വര്‍ഷത്തെ കൃഷി ചെയ്ത സ്ഥലത്തിന്റെ കരം അടച്ച രസീത് (പാട്ട കൃഷിയാണെങ്കില്‍ കരം അടച്ച രസീതിനൊപ്പം പാട്ട ശീട്ടും ഉള്‍പ്പെടുത്തുക), ആധാര്‍ കാര്‍ഡ്, ഐ.എഫ്.എസ്.സി

അരിക്കുളം, മേപ്പയൂര്‍ മേഖലകളിലെ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

മേപ്പയ്യൂര്‍: കല്‍പത്തൂര്‍ ഫീഡറില്‍ എച്ച്.ടി ടച്ചിങ്‌സ് വര്‍ക്ക് നടക്കുന്നതിനാല്‍ അരിക്കുളം, മേപ്പയൂര്‍ മേഖലകളിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മണി മുതല്‍ രണ്ട് മണി വരെയാണ് വൈദ്യുതി മുടക്കം. രാവിലെ 7.30 മണി മുതല്‍ 9.30 മണി വരെ കുരുടി മുക്ക്, ചാവട്ട്, മൂലക്കല്‍ താഴെ, മഠത്തില്‍ കുനി ട്രാന്‍സ്ഫോര്‍മറിലും, 9.30 മുതല്‍

error: Content is protected !!