Category: വടകര

Total 981 Posts

ലഹരിക്കെതിരെ കുഞ്ഞൊപ്പ്; ലോക ലഹരി വിരുദ്ധ ദിനത്തില്‍ മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ വിപുലമായ പരിപാടികള്‍

മണിയൂർ: ലോക ലഹരി വിരുദ്ധ ദിനത്തില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ച്‌ മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌ക്കൂള്‍. സ്റ്റുഡന്റ്‌ പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ നടന്ന ‘ലഹരിക്കെതിരെ കുഞ്ഞൊപ്പ്’ പരിപാടി മണ്ണ് കൊണ്ട് ചിത്രം വരച്ച് യു ആർ എഫ് വേൾഡ് ഫോറം ലോക റെക്കോർഡിന് ഉടമയായ രവീന്ദ്രനാഥ്‌ പി.ടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ രാജീവൻ

ദേശീയപാതയുടെ ശോചനീയാവസ്ഥ കാരണം ട്രിപ്പു മുടങ്ങുന്നത് പതിവ്; കൊയിലാണ്ടിയിലെയും വടകരയിലെയും ബസ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: കൊയിലാണ്ടി വടകര താലൂക്കുകളിലെ ദേശീയ പാതയിലെ പ്രവൃത്തി കാരണം റോഡുകളുടെ ശോചനീയാവസ്ഥ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബസ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. വടകരയിലെയും, കൊയിലാണ്ടിയിലെയും, ബസ്സ് ഉടമകളും, തൊഴിലാളി സംഘടനാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയോഗം പയ്യോളിയില്‍ ചേര്‍ന്നു പ്രത്യക്ഷ സമരപരിപാടികള്‍ ആസൂത്രണം ചെയ്തു. റോഡിന്റെ ശോചനീയാവസ്ഥ കാരണം ട്രിപ്പുകള്‍ മുടങ്ങുന്നത് നിത്യ സംഭവമായി മാറിയത് കാരണം കൊയിലാണ്ടി

‘വല്യ വര്‍ത്താനം പറയണ്ട, ഇവര് മതിയോ നാട്ടില്‍’: വടകരയില്‍ റോഡ് നിയമങ്ങള്‍ കാറ്റില്‍പറത്തി സ്വകാര്യ ബസുകളുടെ മത്സരയോട്ടം, ചോദ്യം ചെയ്ത് നാട്ടുകാരും യാത്രക്കാരും

വടകര: വടകരയില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം ചോദ്യം ചെയ്ത് നാട്ടുകാര്‍. ദേശീയപാതയില്‍ പയ്യോളി ഭാഗത്ത് നിന്നും വടകരയിലേക്ക് വരികയായിരുന്ന ബസുകള്‍ തമ്മിലാണ് മത്സരയോട്ടം നടത്തിയത്. വടകരയ്ക്കടുത്ത് വെച്ച് പിന്നിലുള്ള ബസ് മുന്നിലുള്ള ബസിന്റെ സൈഡിലായി ചേര്‍ത്ത്‌ നിര്‍ത്തിയതോടെ ബസ് ജീവനക്കാര്‍ ബസ് നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ ബസ് യാത്രക്കാരും നാട്ടുകാരും രണ്ട് ബസിലെ ജീവനക്കാരെയും ചോദ്യം

റോഡ് പണി നീളുന്നു; തൊട്ടില്‍പ്പാലം കായക്കൊടി റോഡില്‍ മാവിലപ്പാടി ഭാഗത്ത് യാത്രക്കാര്‍ ദുരിതത്തില്‍

വടകര: തൊട്ടില്‍പ്പാലം കായക്കൊടി റോഡില്‍ മാവിലപ്പാടി ഭാഗത്ത് പിക്കപ്പ് വാന്‍ ചളിയില്‍ താഴ്ന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം. മണിയൂര്‍ ഹൈവേ റോഡിന്റെ പണി നടക്കുന്നതിനാല്‍ ഒരുമാസമായി റോഡില്‍ ചളിയും വെള്ളവുമാണ്. കനത്ത മഴ കൂടി പെയ്‌തോടെയാണ് ഇതുവഴി പോവുകയായിരുന്ന പിക്കപ്പ് വാന്‍ ചളയില്‍ താഴ്ന്നു പോയത്. തുടര്‍ന്ന് ജെസിബി എത്തിച്ചാണ് പിക്കപ്പ് ചളിയില്‍ നിന്നും മാറ്റിയത്.

കനത്ത മഴ: വിലങ്ങാട് ടൗണിലെ പരപ്പുപ്പാറ കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

നാദാപുരം: കനത്ത മഴയില്‍ വിലങ്ങാട് ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന പഴയ ആരോഗ്യ ഉപകേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. വാണിമേല്‍ പഞ്ചായത്തിലെ പരുപ്പുപാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ഉപകേന്ദ്രത്തിന്റെ മേല്‍ക്കൂരയാണ് ഇന്നലെ തകര്‍ന്നുവീണത്. മേല്‍ക്കൂരയുടെ ഓടും കഴുക്കോലും സമീപത്തെ റോഡിലേക്ക് പതിച്ചു. റോഡില്‍ നിര്‍ത്തിയിട്ടിരുന്നു ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ കെട്ടിടം ജീര്‍ണാവസ്ഥയിലായതോടെ രണ്ടു വര്‍ഷം മുമ്പ് ഇവിടുത്തെ

നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഇ ഹെല്‍ത്ത് ടെക്‌നിക്കല്‍ സ്റ്റാഫ് നിയമനം; വിശദമായി അറിയാം

നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഇ ഹെല്‍ത്ത് ടെക്‌നിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടർ സയന്‍സ്, ബിടെക്(കമ്പ്യൂട്ടർ സയന്‍സ്) എംസിഎ എന്നിവയാണ് യോഗ്യത. ഇതിനായുള്ള അഭിമുഖം ജൂലൈ മൂന്നിന് രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2552480, 2553480 എന്ന നമ്പറില്‍ ബന്ധപ്പെടുക.

‘മിഡറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ സമരവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കുക’; വടകരയില്‍ പ്രതിഷേധ പ്രകടനവുമായി കെ.എസ്.യു

വടകര: മിഡറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ സമരവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി കെ.എസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ മെമ്മോ കൊടുക്കാനായി ഇന്നലെ രാവിലെ 11മണിയോടെ കോളേജിലെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പ്രദേശത്തെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാണ് കെ.എസ്.യു പറയുന്നത്.

ഓണത്തിന് പൂക്കളമിടാനുള്ള ചെണ്ടുമല്ലികൾ വടകരയിൽ വിരിയും; ചെണ്ടുമല്ലി കൃഷിയുമായി നഗരസഭ

വടകര: ഓണക്കാലത്ത് പൂക്കളമിടാൻ ചെണ്ടുമല്ലിക്കായി ഏറെ അലയേണ്ടിവരില്ല, വടകരയിൽ പൂക്കും. കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിലാണ് നഗരസഭയുടെ വിവിധ വാർഡുകളിലായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. ഉദ്ഘാടനം പുതിയാപ്പിൽ നഗരസഭാ ചെയർപേഴ്‌സൺ കെ പി ബിന്ദു നിർവ്വഹിച്ചു. നെറ്റ് സീറോ കാർബൺ കേരളം ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏറ്റെടുത്ത നഗരസഭയിൽ പദ്ധതിയുടെ ഭാഗമായി

കാണാതായ വടകര സ്വദേശി മരിച്ച നിലയിൽ

വടകര: രണ്ടുദിവസം മുമ്പ് വടകരയിൽനിന്ന് കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി. പൂവാടൻഗേറ്റിനു സമീപം പുളിക്കൂൽ ശശി(61)യെയാണ് വീടിനു സമീപത്തെ വരോൽ കഞ്ഞിപ്പുരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് ഇവിടെ വിളക്കുവയ്ക്കാനെത്തിയ സ്ത്രീയാണ് ഹാളിന്റെ വരാന്തയോട് ചേർന്ന് ശശിയുടെ മൃതദേഹം കണ്ടെത്തിയത്. ശശിയെ ഞായറാഴ്ച രാവിലെ മുതൽ കാണാനില്ലായിരുന്നു. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ പോകാൻ

കുരിക്കിലാട് പുതിയെടുത്ത് മീനാക്ഷിയമ്മ അന്തരിച്ചു

കുരിക്കിലാട്: പുതിയെടുത്ത് മീനാക്ഷിയമ്മ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമകുറുപ്പ്. മക്കൾ: ദിനേശ് കുമാർ, ചാന്ദ്നി, സുരേഷ് കുമാർ. മരുമക്കൾ: അജിത, ശ്രീജ, പരേതനായ കരുണാകര കുറുപ്പ്.

error: Content is protected !!