Category: വടകര

Total 980 Posts

മലിനജലം പൊതു ഡ്രെയ്‌നേജിലേക്ക് ഒഴുക്കി; വടകര പുതിയ ബസ് സ്റ്റാന്റിലെ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

വടകര: മലിനജലം പൊതു ഡ്രെയ്‌നേജിലേക്ക്‌ ഒഴുക്കി വിട്ടതിനെ തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി വടകര നഗരസഭ. ശ്രീമണി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ചായപീടിക, ബിരിയാണി പീടിക എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്. ദുര്‍ഗന്ധം വമിക്കുന്ന അഴുക്കുവെള്ളം സ്ഥാപനങ്ങളില്‍ നിന്ന് തുറന്നുവിടുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങളും

മണിയൂർ വണ്ണത്താംകണ്ടി സുരേഷ് കുമാർ അന്തരിച്ചു

മണിയൂർ: വണ്ണത്താം കണ്ടി സുരേഷ് കുമാർ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: വിലസിനി. മകൻ: സായുജ് (ചലൊ മൊബിലിറ്റി), ഡോ.തുഷാര (ആയുർവേദിക് ചൈൽഡ് ആൻഡ് അഡോളസന്റ് സെന്റർ പുറക്കാട്ടിരി). മരുമക്കൾ: ഡോ.ദിപിൻ കുമാർ (ആസ്റ്റർ മിംസ് കോഴിക്കോട്), അബിത.

ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം; ശുപാർശ ചെയ്ത മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശുപാ‍ർശ ചെയ്ത മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍

‘വേണ്ട നമുക്ക് ലഹരി, ഒന്നിച്ച് കൈകോര്‍ത്ത് നാട്’, ലോക ലഹരി വിരുദ്ധദിനത്തില്‍ വടകരയിലെ സ്‌ക്കൂളുകളില്‍ വിപുലമായ പരിപാടികള്‍*

വടകര: ലോക ലഹരി വിരുദ്ധദിനത്തില്‍ വടകരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പിഎംശ്രീ സ്കൂൾ ജവഹർ നവോദയ വിദ്യാലയത്തില്‍ വാക്യ രചന മത്സരം, ലഹരി ബോധവൽക്കരണ ക്ലാസ്, റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി. ആധുനിക സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന മയക്കു മരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യം

തലശ്ശേരി – മാഹി ബൈപാസിൽ അപകടം; നിര്‍ത്തിയിട്ട കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചു, കരിയാട് സ്വദേശി സര്‍വ്വീസ് റോഡിലേക്ക്‌ വീണു മരിച്ചു

ന്യൂമാഹി: തലശ്ശേരി – മാഹി ബൈപ്പാസില്‍ ന്യൂമാഹി മങ്ങാട് ഭാഗത്തുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. പാനൂര്‍ പുത്തൂര്‍ കണ്ണമ്പള്ളിയില്‍ താമസിക്കുന്ന കരിയാട് മാരാന്‍വീട്ടില്‍ മുഹമ്മദ് നസീറാണ് (35) മരിച്ചത്. ബൈപ്പാസില്‍ നിന്ന് താഴെയുള്ള സര്‍വ്വീസ് റോഡിലേക്ക് വീണാണ് നസീര്‍ മരിച്ചത്. ബുധാഴ്ച രാത്രി 8.45ഓടെയാണ് അപകടം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന നസീര്‍ ബൈപ്പാസ് എത്തിയപ്പോള്‍ കാര്‍

വടകര നാരായണ നഗര്‍ വിയ്യോത്ത് വിഹാറില്‍ സമ്പത്ത് ലാല്‍ അന്തരിച്ചു

വടകര: നാരായണ നഗര്‍ വിയ്യോത്ത് വിഹാറില്‍ സമ്പത്ത് ലാല്‍ അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. അച്ഛന്‍: സ്വാതന്ത്ര്യ സമര സേനാനിയും സാഹിത്യകാരനുമായ എന്‍.എം വിയ്യോത്ത്. അമ്മ: ജാനകി. ഭാര്യ: ലസിത. മക്കള്‍: മാളവിക, മയൂര. സഹോദരങ്ങള്‍: സംഗീത, ജീവന്‍ലാല്‍, ശ്രീവിത്ത് ലാല്‍.

സ്‌ക്കൂട്ടറില്‍ കഞ്ചാവ് കടത്തിയ കേസ്; കക്കോടി സ്വദേശിക്ക് രണ്ടു വര്‍ഷം കഠിനതടവ്

വടകര: സ്‌ക്കൂട്ടറില്‍ കഞ്ചാവ് കടത്തിയ കേസില്‍ പിടിയിലായ കക്കോടി സ്വദേശിക്ക് രണ്ടുവര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. മക്കാട് കൊല്ലക്കല്‍ താഴം നിലം സൂര്യോധയം ഹൗസില്‍ കെ.പ്രവീണിനെ(35)ആണ്‌ വടകര എന്‍ഡിപിഎസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസം കൂടി കഠിനതടവ് അനുഭവിക്കണം. 2017 നവംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. സ്‌ക്കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കാരപ്പറമ്പ്

കടലാക്രമണ ഭീഷണിയിൽ വടകര മേഖലയിലെ തീരദേശ നിവാസികൾ; റോഡ് തകർന്നു, കടൽ ഭിത്തി കെട്ടണമെന്നാവശ്യം

വടകര: കടലാക്രമണ ഭീഷണിയിൽ വടകര മേഖലയിലെ തീരദേശ നിവാസികൾ. ചുങ്കം, മുകച്ചേരി ഭാഗം, ആവിക്കൽ, കുരിയാടി, പള്ളിത്താഴ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് കടലാക്രമണ ഭീണഷി നേരിടുന്നത്. മഴ കനത്തതോടെ ഈ പ്രദേശങ്ങളിൽ കടലേറ്റം രൂക്ഷമാണ്. നിലവിൽ കടൽ മീറ്ററുകളോളം കരയിലേക്ക് കയറിയ സ്ഥിതിയാണ്. അമ്പത് മീറ്ററോളം കരയിലേക്ക് കയറിയ സ്ഥിതിയിലായതിനാൽ മുപ്പതോളം വീടുകൾ കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്.

ആരോ​ഗ്യ പരിപാലനം കൂടുതൽ മികവിലേക്ക്; ഏറാമല പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമൊരുങ്ങി

‌‌ ഓർക്കാട്ടേരി: ഏറാമല ഗ്രാമ പഞ്ചായത്തിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമൊരുങ്ങി. ബിനോയ് വിശ്വം എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ചനാ 45.5 ലക്ഷം രൂപ ഉപയോഗിച്ചാണ് കാർത്തികപള്ളിയിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ജനങ്ങളുടെ ദീർഘകാലത്തെ ആവിശ്യമാണ് ഇതോടെ പൂവണിയുന്നത്. പുതിയ കെട്ടിടത്തിന്റെ ഉ​ദ്ഘാടനം നാളെ (27/06/24) രാവിലെ ഒമ്പത് മണിക്ക്

ലഹരിക്കെതിരെ കുഞ്ഞൊപ്പ്; ലോക ലഹരി വിരുദ്ധ ദിനത്തില്‍ മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌ക്കൂളില്‍ വിപുലമായ പരിപാടികള്‍

മണിയൂർ: ലോക ലഹരി വിരുദ്ധ ദിനത്തില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ച്‌ മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌ക്കൂള്‍. സ്റ്റുഡന്റ്‌ പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ നടന്ന ‘ലഹരിക്കെതിരെ കുഞ്ഞൊപ്പ്’ പരിപാടി മണ്ണ് കൊണ്ട് ചിത്രം വരച്ച് യു ആർ എഫ് വേൾഡ് ഫോറം ലോക റെക്കോർഡിന് ഉടമയായ രവീന്ദ്രനാഥ്‌ പി.ടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ രാജീവൻ

error: Content is protected !!