Category: വടകര

Total 977 Posts

കരിമ്പനപ്പാലം വണ്ണാത്തി ഗേറ്റിന് സമീപം മോളൂട്ടി ഹൗസില്‍ എന്‍.ചന്ദ്രി അന്തരിച്ചു

വടകര: കരിമ്പനപ്പാലം വണ്ണാത്തി ഗേറ്റിന് സമീപം മോളൂട്ടി ഹൗസില്‍ എന്‍.ചന്ദ്രി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്‍ത്താവ്: പി.കെ ബാലന്‍ (വ്യാപാരി, ബത്തേരി) മക്കൾ: റീന (റിട്ട. എൽസി), ശ്രീജ, ജിജേഷ്, ജിഷ (ബെംഗളൂരു). മരുമക്കൾ: രഘുനാഥ് (റിട്ട. എസ്ബിഐ), സുരേഷ് (ബെംഗളൂരു), ദീപ്തി (കോഴിക്കോട്). സഹോദരങ്ങൾ: രവീന്ദ്രൻ, രാജലക്ഷ്മി, ശോഭ, ഗീത, പരേതനായ സുരേന്ദ്രൻ.

ദുരിതയാത്രയ്ക്ക് ആശ്വാസം; ഷൊര്‍ണൂര്‍ – കണ്ണൂര്‍ റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍, വടകരയിലും കൊയിലാണ്ടിയിലും സ്റ്റോപ്പ്

കോഴിക്കോട്: മലബാറിലെ യാത്രക്കാരുടെ ഏറെ നാളത്തെ ആഗ്രഹം സഫലമാകുന്നു. ഹൃസ്വദൂര യാത്രക്കാര്‍ക്ക് ആശ്വാസമായി സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ഷൊര്‍ണൂര്‍-കണ്ണൂര്‍ സ്‌പെഷല്‍ ട്രെയിനാണ് പ്രഖ്യാപിച്ചത്. കൊയിലാണ്ടിയിലും സ്‌പെഷ്യല്‍ ട്രെയിനിന് സ്റ്റോപ്പുണ്ട്. കൊയിലാണ്ടിയില്‍ 6:01 ന് എത്തിച്ചേരുന്ന ട്രെയിന്‍ 6:02 ന് തിരിക്കും. ഷൊര്‍ണൂരില്‍ നിന്നും ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് 3:40ന് പുറപ്പെടുന്ന 06031

ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം അശ്ശീല സന്ദേശങ്ങള്‍ അയച്ചത് ചോദ്യം ചെയ്തു; ഓമശ്ശേരിയില്‍ യുവതിയെ ക്രൂരമായി അക്രമിച്ച് യുവാവ്‌

കോഴിക്കോട്: ഓമശ്ശേരിയില്‍ ഇന്‍സ്റ്റഗ്രാം വഴി അശ്ശീല സന്ദേശങ്ങള്‍ അയച്ചത് ചോദ്യം ചെയ്ത യുവതിയെ യുവാവ് ആക്രമിച്ചു. സംഭവത്തില്‍ യുവതിയുടെ കണ്ണിനും തലയ്ക്കും പരിക്കേറ്റു. യുവതിയുടെ പരാതിയില്‍ പുത്തൂര്‍ നടമ്മല്‍പൊയില്‍ ചെറുവോട്ട് മിര്‍ഷാദിന്റെ പേരില്‍ കൊടുവള്ളി പോലീസ് കേസെടുത്തു. ഓമശേരി നടമ്മല്‍ പൊയിലിലാണ് സംഭവം. യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് നിരന്തരം അശ്ലീല സന്ദേശങ്ങളയക്കുന്ന കാര്യം യുവതി മിര്‍ഷാദിന്റെ

ഒരാഴ്ചയായിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചില്ല; വില്ല്യാപ്പള്ളി വില്ലേജ്‌ ഓഫീസിലേക്ക് കോൺ​ഗ്രസിന്റെ പ്രതിഷേധ മാർച്ച്

  വില്യാപ്പള്ളി: വില്ല്യാപ്പള്ളി വില്ലേജ്‌ ഓഫീസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് സാധാരണക്കാരായ ജനങ്ങൾക്ക് ദുരിതം വിതച്ച കേരള സർക്കാരിന്റെ ജനദ്രോഹ നയത്തിക്കെതിരെ വില്യാപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സിപി ബിജു പ്രസാദ് അധ്യക്ഷത വഹിച്ചു.

വടകരയിലെ കാഫിർ പോസ്റ്റ് വിവാദത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; നിയമസഭയുടെ നടുത്തളത്തിലിറങ്ങി എംഎൽഎമാർ, കെ കെ ലതികയ്ക്കെതിരെ നടപടി വേണമെന്നാവശ്യം

തിരുവനന്തപുരം: വടകരയിലെ കാഫിർ പോസ്റ്റ് വിവാദത്തിൽ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കെ കെ ലതികയെ ഉൾപ്പെടെ ന്യായീകരിക്കുകയാണെന്നും വിഷയം സർക്കാർ വഴി തിരിച്ചുവിടുന്നെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച മുൻ എംഎൽഎ അടക്കം ഉള്ളവർക്ക് എതിരെ കേസ് എടുക്കാത്തത് എന്താണെന്ന് പ്രതിപക്ഷം ചോദിച്ചു. കാഫിർ പോസ്റ്റ് വിവാദത്തിൽ മന്ത്രി മറുപടി

ഓണത്തിന് ഇനി മറുനാടൻ പൂക്കളെ ആശ്രയിക്കേണ്ടതില്ല; ഗ്രൂപ്പ്‌ പൂ കൃഷിയുമായി വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്

    വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രൂപ്പ്‌ പൂ കൃഷി ആരംഭിച്ചു. പൂ കൃഷിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള നിർവഹിച്ചു. രാജീവൻ നീളിമാകൂൽ മലയിന്റെ ഗ്രാമ സംഘ കൃഷിയിടത്തിലാണ് പൂ കൃഷി ചെയ്യുന്നത് . വൈസ് പ്രസിഡന്റ്‌ മുരളി പൂളക്കണ്ടി

മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ശ്രദ്ധയ്ക്ക്‌; കോഴിക്കോട് അടക്കം 5 ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യത

കോഴിക്കോട്: കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകളും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി മുന്നറിയിപ്പ്‌. കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ നാളെ (28-06-2024) രാത്രി 11.30 വരെ 2.7 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

മലിനജലം പൊതു ഡ്രെയ്‌നേജിലേക്ക് ഒഴുക്കി; വടകര പുതിയ ബസ് സ്റ്റാന്റിലെ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

വടകര: മലിനജലം പൊതു ഡ്രെയ്‌നേജിലേക്ക്‌ ഒഴുക്കി വിട്ടതിനെ തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി വടകര നഗരസഭ. ശ്രീമണി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ചായപീടിക, ബിരിയാണി പീടിക എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടിയെടുത്തത്. ദുര്‍ഗന്ധം വമിക്കുന്ന അഴുക്കുവെള്ളം സ്ഥാപനങ്ങളില്‍ നിന്ന് തുറന്നുവിടുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങളും

മണിയൂർ വണ്ണത്താംകണ്ടി സുരേഷ് കുമാർ അന്തരിച്ചു

മണിയൂർ: വണ്ണത്താം കണ്ടി സുരേഷ് കുമാർ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: വിലസിനി. മകൻ: സായുജ് (ചലൊ മൊബിലിറ്റി), ഡോ.തുഷാര (ആയുർവേദിക് ചൈൽഡ് ആൻഡ് അഡോളസന്റ് സെന്റർ പുറക്കാട്ടിരി). മരുമക്കൾ: ഡോ.ദിപിൻ കുമാർ (ആസ്റ്റർ മിംസ് കോഴിക്കോട്), അബിത.

ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം; ശുപാർശ ചെയ്ത മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശുപാ‍ർശ ചെയ്ത മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ.എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി.ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍

error: Content is protected !!