Category: പ്രാദേശിക വാര്‍ത്തകള്‍

Total 13034 Posts

വിലങ്ങാട് ഉരുള്‍പൊട്ടല്‍: 33 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു, വാസയോഗ്യമല്ലാതെ 79 വീടുകള്‍, ഉരുള്‍പൊട്ടലില്‍ നഷ്ടം 200 കോടി

നാദാപുരം: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 112 വീടുകള്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തി. വാണിമേല്‍ എഞ്ചിനീയറിംഗ് വിഭാഗം നടത്തിയ വിവരശേഖരണത്തില്‍ 33 വീട് പൂര്‍ണമായും തകര്‍ന്നതായും 79 വീടുകള്‍ താമസയോഗ്യമല്ലെന്നും കണ്ടെത്തി. പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.വി രേവതിയുടെ നേതൃത്വത്തില്‍ വിലങ്ങാട്, മഞ്ഞച്ചീളി, അടിച്ചിപ്പാറ, പാനോം, ആനക്കുഴി, മലയങ്ങാട്, പന്നിയേരി എന്നീ പ്രദേസങ്ങളിലെ കണക്കാണ് എടുത്തത്. വീടുകള്‍ക്കൊപ്പം 12 വ്യാപാര

ചോറോട് ഈസ്റ്റ് തയ്യുള്ളതിൽ ജാനു അന്തരിച്ചു

ചോറോട് ഈസ്റ്റ്: ചോറോട് രാമത്ത് പുതിയകാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം തയ്യുള്ളതിൽ ജാനു അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ തയ്യുള്ളതില്‍ കൃഷ്ണന്‍. മക്കൾ: ചന്ദ്രൻ (പെയിന്റർ), കമല, ശശി (സൗദി അറേബ്യ), സുരേഷ് (ഗവ:കോളജ്, മടപ്പള്ളി), ശ്രീജ. മരുമക്കൾ: ലിനി (മുയിപ്ര), ജീഷ (ഓർക്കാട്ടേരി), മിനി (ഒഞ്ചിയം), സുനിൽകുമാർ (മയ്യന്നൂര്‍). സഹോദരങ്ങൾ: ചാത്തു,

തൂണേരി മുടവന്തേരിയില്‍ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു; ഏകദേശം 45000 രൂപയുടെ നാശനഷ്ടം

നാദാപുരം: തൂണേരി മുടവന്തേരിയില്‍ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. കഞ്ഞിപ്പുരമുക്കില്‍ നൊട്ടയില്‍ പോക്കറിന്റെ വീട്ടിലെ തേങ്ങാക്കൂടയ്ക്കാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ തീപിടിച്ചത്. ഏകദേശം 2500ഓളം തേങ്ങ കത്തിനശിച്ചിട്ടുണ്ട്. തേങ്ങാക്കൂടയുടെ ഓടിട്ട മേല്‍ക്കൂരയും കത്തിനശിച്ചു. ഏതാണ്ട് 45000 രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചേലക്കാട്‌ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. സ്റ്റേഷൻ ഓഫീസർ

പുറമേരി അരൂർ പെരുമുണ്ടച്ചേരി പാതാളത്തിൽ അശോകൻ അന്തരിച്ചു

പുറമേരി: അരൂർ പെരുമുണ്ടച്ചേരി പാതാളത്തിൽ അശോകൻ അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: പരേതയായ ജാനു. ഭാര്യ: ജാനു. മക്കൾ: അനൂപ്, സനൂപ്, ചാന്ദ്നി. മരുമക്കൾ: രമ്യ (ഏരങ്കോട്), അനുശ്രീ (വെള്ളൂർ), റീജിത്ത് (അരൂർ). സഹോദരങ്ങൾ: രാജീവൻ, കമല, സുജ.

‘മാനവികമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതാവണം വിദ്യാഭ്യാസം’; വടകര പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ വിജയോത്സവം പരിപാടിയില്‍ ഡോ.രാജുനാരായണസ്വാമി

വടകര: മാതൃഭാഷക്ക് പ്രാധാന്യം നൽകുമ്പോഴാണ് നാടിൻ്റെ വർത്തമാനകാല യാഥാർത്ഥ്യങ്ങളുമായി വിദ്യാഭ്യാസത്തിന് വൈകാരിക ബന്ധമുണ്ടാവുകയെന്ന്‌ പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജുനാരായണസ്വാമി ഐഎഎസ്. വടകര പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ഉന്നത വിജയികള്‍ക്കുള്ള ‘വിജയോത്സവം’ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമികനേട്ടങ്ങൾക്കൊപ്പം നോവുന്ന മനസ്സുകളെ സ്നേഹിക്കാനുതകുന്ന മാനവികമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതാവണം വിദ്യാഭ്യാസം. വയനാട് നടന്ന

കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേക്ക്‌; ആയഞ്ചേരിയിൽ വളണ്ടിയർ പരിശീലനം ആരംഭിച്ചു

ആയഞ്ചേരി: നവംബര്‍ ഒന്നിന് കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്തില്‍ വളണ്ടിയർ പരിശീലനം ആരംഭിച്ചു. പഞ്ചായത്തിലെ 14നും 65നും ഇടയ്ക്ക്‌ പ്രായമുള്ള മുഴുവൻ പേരെയും ഡിജിറ്റൽ സാക്ഷരരാക്കുന്ന പ്രവർത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്‌. ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി ആരോഗ്യ- വിദ്യഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ

വയനാടിനായി ഓട്ടോറിക്ഷ തൊഴിലാളികളും കൈകോർക്കുന്നു; വടകര ടൗൺ ഓട്ടോ സെക്ഷനിലെ തൊഴിലാളികൾ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി സ്നേഹ യാത്ര സംഘടിപ്പിച്ചു

വടകര: വയാടിനായി ഓട്ടോറിക്ഷ തൊഴിലാളികളും കൈകോർക്കുന്നു; വടകര ടൗൺ ഓട്ടോ സെക്ഷനിലെ (സി ഐ ടി യു) തൊഴിലാളികൾ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിനായി സ്നേഹ യാത്ര സംഘടിപ്പിച്ചു. സ്നേഹയാത്ര മോട്ടോർ കോൺഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ കെ മമ്മു ഫ്ലേഗ് ഓഫ് ചെയ്തു. വേണുകക്കട്ടിൽ അധ്യക്ഷനായി.എം പ്രദീപൻ സ്വാഗതവും, വി രമേശൻ

വിലങ്ങാട് ഉരുൾപൊട്ടൽ: രേഖകൾ നഷ്ടപ്പെട്ടവർക്കായുള്ള പ്രത്യേക അദാലത്ത് ആ​ഗസ്ത് 16 ന് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന് വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ സംഘടിപ്പിക്കാൻ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ ഐടി മിഷൻ ആണ് അദാലത്തിന് നേതൃത്വം നൽകുക. എല്ലാ വകുപ്പുകളും പങ്കെടുക്കുന്ന അദാലത്തിൽ നഷ്ടപ്പെട്ട രേഖകൾക്ക് പകരം രേഖകൾ നൽകാൻ സംവിധാനമുണ്ടാക്കും.

മുക്കാളി കുനിയിൽ അനീഷ് അന്തരിച്ചു

മുക്കാളി: കുനിയിൽ അനീഷ് അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു.ദീർഘകാലമായി പ്രമേഹ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അച്ഛൻ: അനന്തൻ. അമ്മ: ശാന്ത. സഹോദരങ്ങൾ – അനിൽകുമാർ,അനിത. സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു.  

പ്രശസ്ത തെയ്യം കലാകാരൻ പുതുപ്പണം നടുക്കണ്ടിയിൽ രാമദാസൻ അന്തരിച്ചു

വടകര: പ്രശസ്ത തെയ്യം കലാകാരൻ പുതുപ്പണം നടുക്കണ്ടിയിൽ രാമദാസൻ അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ: പരേതയായ ലീല. മകൻ: അജയഘോഷ്. മരുമകൾ : ലിഷ (ഇന്ത്യൻ റെയിൽവേ ) സഹോദരങ്ങൾ : ജാനു, വസന്ത, കാർത്യായനി, ലീല, വിജയലക്ഷ്മി, പരേതരായ സത്യൻ, സദാനന്ദൻ.

error: Content is protected !!