Category: പ്രാദേശിക വാര്‍ത്തകള്‍

Total 13034 Posts

‘വിലങ്ങാട് അനാഥമല്ല. കേരളം മുഴുവൻ കൂടെയുണ്ട്, വിലങ്ങാട് പുനർനിർമ്മിക്കാൻ പ്രത്യേക പാക്കേജ് അടുത്ത ക്യാബിനറ്റ് ചർച്ച ചെയ്യും’; ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് റവന്യു മാന്ത്രി കെ.രാജൻ

നാദാപുരം: വിലങ്ങാട്ടെ ദുരന്തബാധിത പ്രദേശങ്ങൾ റവന്യു മന്ത്രി കെ.രാജൻ സന്ദർശിച്ചു. ‘വിലങ്ങാട് അനാഥമല്ല, മുഴുവൻ കേരളവും കൂടെയുണ്ട്. വിലങ്ങാട് പുനർനിർമ്മിക്കാൻ പ്രത്യേക പാക്കേജ് വേണ്ടിവരും’. വിലങ്ങാടിനായുള്ള സമഗ്ര പാക്കേജ് അടുത്ത ക്യാബിനറ്റ് ചർച്ച ചെയ്യുമെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധി ഇതിനായി ഉപയോഗിക്കേണ്ടി വരും. ഇക്കാര്യം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.എ

തെരുവുനായ ശല്യം; അടിയന്തിര നടപടികളുമായി പയ്യോളി നഗരസഭ, 23 തെരുവുനായകളെ പിടികൂടി

പയ്യോളി: തെരുവ് നായയുടെ ആക്രമണംരൂക്ഷമായ പയ്യോളി നഗരസഭയിൽ നിന്നും വന്ധ്യംകരണത്തിനായി ഇന്ന് 23 തെരുവുനായകളെ പിടികൂടിയതായി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ അറിയിച്ചു. കഴിഞ്ഞ ദിവസം തച്ചൻകുന്ന് കീഴൂർ ഭാഗത്ത് 18 പേർക്ക് തെരുവ് നായയുടെ കടിയേറ്റ സാഹചര്യത്തിലാണ് വന്ധ്യംകരണം ചെയ്യുന്നതിനായി തെരുവുനായകളെ പിടികൂടാൻ നഗരസഭ തീരുമാനിച്ചത്. തെരുവുനായ ആക്രമണം രൂക്ഷമായതുമായി ബന്ധപ്പെട്ട് നഗരസഭയിൽ അടിയന്തിര

വടകര അടക്കാതെരുവിൽ നെല്ലിയുള്ളതിൽ ചന്ദ്രൻ അന്തരിച്ചു

വടകര: വടകര അടക്കാതെരു നെല്ലിയുള്ളതിൽ ചന്ദ്രൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസ്സായിരുന്നു. സിപിഐ.എം വടകര അടക്കാതെരു ബ്രാഞ്ചംഗമാണ്. ഭാര്യ: ലീല. മക്കൾ: ഷീജ, ഷജിന, ഷജിത, ഷിജിൻ (ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് ജോയിൻ സെക്രട്ടറി). മരുമക്കൾ: ബാലകൃഷ്ണൻ (മേമുണ്ട), രാഘവൻ (ഓർക്കാട്ടേരി), വിനു (തോടന്നൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ നടക്കും.

വടകര അഴിത്തല കടവിൽ പാലം യാഥാർത്ഥ്യമാകുമോ?; പ്രദേശവാസികൾ കാത്തിരിപ്പിൽ

വടകര: അഴിത്തല കടവിൽ പാലം യാഥാർത്ഥ്യമാകുന്നതും കാത്തിരുന്ന് പ്രദേശവാസികൾ. കടവിലെ തോണി സർവ്വീസ് നിലച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞു. അതിന് മുൻപ് വരെ വടകര നഗരസഭയിലെ അഴിത്തല വാര്‍ഡും തുരുത്തിയില്‍, കയ്യില്‍ തുടങ്ങി വാര്‍ഡുകളിലെയും നൂറു കണക്കിന് വിദ്യാര്‍ത്ഥികളും മത്സ്യതൊഴിലാളികളും ഉൾപ്പടെയുള്ള ജനങ്ങൾക്ക് തോണിയായിരുന്നു ആശ്രയം.കടവ് തോണി നിലച്ചപ്പോൾ പാലം ഉടൻ യാഥാർത്ഥ്യമാകുമെന്ന പ്രത്യാശയിലായിരുന്നു ജനങ്ങൾ.

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; സി.പി.എം നേതാവിനെതിരെ കേസെടുക്കാതെ പൊലീസ്, പോലിസിന്റേത് വിചിത്ര നടപടിയെന്ന് യൂത്ത് കോൺ​ഗ്രസ്

വടകര: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സി.പി.എം നേതാവിനെതിരെ കേസെടുക്കാതെ പൊലീസ്. വിവരാവകാശ നിയമ പ്രകാരം യൂത്ത് കോൺഗ്രസ് നേതാവ് ദുൽകിഫ് കേസ് സംബന്ധിച്ച് അപേക്ഷ നൽകിയിരുന്നു. ഇതിന് മറുപടി ലഭിച്ചപ്പോഴാണ് സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിനെതിരെയാണ് കേസെടുത്തില്ലെന്ന് പരാതിക്കാരൻ അറിഞ്ഞത് . പയ്യോളി പൊലീസ് സ്റ്റേഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ

ദേശീയപാതയിലെ ​ഗതാ​ഗത കുരുക്ക്; വടകര ലിങ്ക് റോഡിൽ ഇരു ഭാത്തേക്കും വാഹനങ്ങൾ കടത്തിവിടണമെന്ന ആവശ്യം ശക്തമാകുന്നു

വടകര: ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് അനുദിനം വർധിക്കുന്നു. ​കുരുക്കിൽ പെടാതിരിക്കാൻ നഗരത്തിലെ ഇട റോഡുകളാണ് വാഹനയാത്രികർ ഇപ്പോൾ തെരഞ്ഞെടുക്കുന്നത്. അതിനാൽ ഇടറോഡുകളിലും വാഹനത്തിരക്കാണ്. മഴ കൂടി പെയ്യുന്ന സമയമാണെങ്കിൽ കുരുക്ക് മുറുകും. ​ഗതാ​ഗത കുരുക്കിന് പരിഹാരമായി ലിങ്ക് റോഡിൽ ഇരു ഭാ​ഗത്തേക്കും ഗതാഗതം അനുവദിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു. ലിങ്ക് റോ‍ഡ് വീതി

വിലങ്ങാട് ഉരുള്‍പൊട്ടല്‍: പുനരധിവാസപാക്കേജ് പ്രഖ്യാപിക്കണമെന്ന്‌ കേരള കോൺഗ്രസ്

വാണിമേൽ: വിലങ്ങാട് ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് സമഗ്രമായ പുനരധിവാസപാക്കേജ് രൂപവത്കരിച്ച് സത്വരനടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ. വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ ക്യാമ്പുകളിൽ സന്ദർശിച്ചശേഷം കേരള യൂത്ത് ഫ്രണ്ട് നൽകിയ ഗൃഹോപകരണങ്ങൾ മഞ്ഞക്കുന്ന് പള്ളിവികാരിക്ക് കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാണിമേൽ, നരിപ്പറ്റ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ പ്രദേശത്ത്

പയ്യോളി തച്ചൻകുന്ന് പ്രദേശത്തെ തെരുവുനായ അക്രമണം: അടിയന്തരനടപടികളുമായി നഗരസഭ, തെരുവുനായകൾക്ക് വാക്സിനേഷൻ നല്‍കും

പയ്യോളി: തച്ചൻകുന്ന് പ്രദേശത്ത് 18 പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ സാഹചര്യത്തിൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായകൾക്ക് വാക്സിനേഷൻ നടത്തുന്നതിനുള്ള ക്യാമ്പ് നടത്താൻ തീരുമാനിച്ചു. നഗരസഭയിൽ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. കൂടുതൽ ശല്യമുള്ള ഭാഗങ്ങളിൽ തെരുവ് നായകളെ ഷെൽട്ടറിലേക്ക് മാറ്റുന്ന നടപടി സ്വീകരിക്കാനും, വളർത്തു നായകൾക്ക് വാക്സിനേഷനും നഗരസഭ ലൈസൻസും

വയനാടിനെ ചേര്‍ത്ത്പ്പിടിച്ച്‌ ഡി.വൈ.എഫ്.ഐ; സ്‌നേഹവീടുകളുടെ നിര്‍മ്മാണത്തിനായി സ്വര്‍ണ്ണ മോതിരം നല്‍കി മുൻ സംസ്ഥാന കമ്മിറ്റി അംഗം

ഒഞ്ചിയം: ഉരുള്‍പൊട്ടലില്‍ വയനാട്ടിൽ വീടും കിടപ്പാടവും ഉറ്റവരെയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി ഡിവൈഎഫ്‌ഐ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ നിര്‍മ്മാണത്തിനായി തന്റെ സ്വര്‍ണമോതിരം നല്‍കി ഒഞ്ചിയം സ്വദേശി. ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.വി ലേഖയാണ് അരപ്പവന്‍ വരുന്ന മോതിരം കൈമാറിയത്‌. ജില്ലാ സെക്രട്ടറി പി.സി ഷൈജു മോതിരം ഏറ്റുവാങ്ങി. ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി കെ.ബബീഷ്, പ്രസിഡന്റ്

മേപ്പയ്യൂര്‍ കൊഴുക്കല്ലൂരില്‍ നിന്നും പതിനാറുകാരിയെ ആഗസ്റ്റ് അഞ്ച് മുതല്‍ കാണാനില്ലെന്ന് പരാതി

മേപ്പയ്യൂർ: കൊഴുക്കല്ലൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. പുന്തേലത്ത് വീട്ടില്‍ ജയേഷിന്റെ മകള്‍ നന്ദനയെ ആണ് കാണാതായത്. ആഗസ്റ്റ് അഞ്ചിന് രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയതാണ്. പിന്നീട് പെണ്‍കുട്ടിയെക്കുറിച്ച് യാതൊരു വിവരവുമില്ല. മേപ്പയ്യൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടോ താഴെ

error: Content is protected !!