Category: പ്രാദേശിക വാര്‍ത്തകള്‍

Total 13034 Posts

കൊയിലാണ്ടിയിലെ മൈ ജി ഷോറൂമിന്റെ ഗ്ലാസ് പൊളിച്ച് അകത്ത് കടന്ന് മോഷണം; പ്രതി പോലീസ് പിടിയിൽ

കൊയിലാണ്ടി: മൈജി ഷോറൂം കളവ് കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പോലീസ്. വെങ്ങളം കാട്ടില്‍പീടിക തൊട്ടോളി താഴെ സ്വദേശിയായ മനാസ് (28) നെയാണ് കൊയിലാണ്ടി എസ്.എച്ച്.ഓ ജിതേഷ്‌കെ.എസിന്റെ നേതൃത്വത്തിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ടീം പിടികൂടിയത്. 2024 മെയ് മാസം 29-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടിയിലെ MY G ഷോറൂമിന്റെ ഗ്ലാസ്സ് പൊളിച്ച് അകത്ത് കടന്ന

വിദ്യാര്‍ത്ഥികളുടെ കണ്‍സഷനെ ചൊല്ലി തര്‍ക്കം; തൊട്ടില്‍പ്പാലം-വടകര-തലശ്ശേരി റൂട്ടുകളില്‍ ഇന്ന്‌ സ്വകാര്യ ബസുകളുടെ പണിമുടക്ക്

വടകര: തൊട്ടില്‍പ്പാലം-വടകര, തൊട്ടില്‍പ്പാലം -തലശ്ശേരി റൂട്ടുകളില്‍ സ്വകാര്യ ബസുകളുടെ പണിമുടക്ക്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് പണിമുടക്കിന് കാരണം. വ്യാഴാഴ്ച രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സക്ഷന്‍ നിഷേധിച്ചു എന്നാരോപിച്ച് രക്ഷിതാക്കള്‍ ബസുകള്‍ തടഞ്ഞിരുന്നു. ഇതെ തുടര്‍ന്ന് നാദാപുരം പോലീസ് സ്‌റ്റേഷന് മുന്നില്‍ ബസുകള്‍ നിര്‍ത്തിയിട്ട് ജീവനക്കാര്‍ സമരപ്രഖ്യാപനം നടത്തി പണിമുടക്കുകയും ചെയ്തു.

ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന കമന്റ്; പേരാമ്പ്ര സ്വദേശിയ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

പേരാമ്പ്ര: ഫേസ്ബുക്കില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന കമന്റിട്ടത്തിന്റെ പേരില്‍ പേരാമ്പ്ര എടവരാട് സ്വദേശിയെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ പ്രതി പിടിയില്‍. ചേനായി കുഞ്ഞാറമ്പത്ത് ചന്ദ്രനെ നേരെ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു ആക്രമണം നടന്നത്. പേരാമ്പ്ര കല്ലോട് സ്വദേശി കൂമുള്ളി അന്‍സാറാണ് അറസ്റ്റിലായത്. ഇനിയും പ്രതികളെ പിടികൂടാനുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിദ്വേഷ

ഗൂഗിള്‍ മാപ്പ് നോക്കി സ്ഥലം കണ്ടെത്തി മോഷണം നടത്തുന്ന ഹൈടെക് കള്ളൻ; തോട്ടിൽപ്പാലം കാവിലുംപാറ സ്വദേശി പോലീസ് പിടിയിൽ

വടകര: ഗൂഗിള്‍ മാപ്പ് നോക്കി സ്ഥലം കണ്ടെത്തി കോടതികളിലും പോസ്റ്റ് ഓഫീസുകളിലും മോഷണം നടത്തുന്ന യുവാവ് കാസര്‍കോട് വിദ്യാനഗര്‍ പൊലീസിന്റെ പിടിയിൽ. തൊട്ടില്‍പ്പാലം കാവിലുപാറ സ്വദേശി സനീഷ് ജോര്‍ജ്ജാണ് പോലീസ് പിടിയിലായത്. അങ്കമാലിയില്‍ നിന്നാണ് ഇയാളെ കാസര്‍കോട് പൊലീസിന്റെ പിടികൂടിയത്. കാസര്‍കോട് കോടതി കോംപ്ലക്സിലെ മോഷണ ശ്രമത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. കഴിഞ്ഞ നാലാം

കടമേരി കൈതക്കുണ്ടിലെ തയ്യുള്ളതിൽ അമ്മദ് ഹാജി അന്തരിച്ചു

ആയഞ്ചേരി: കടമേരി കൈതക്കുണ്ടിലെ തയ്യുള്ളതിൽ അമ്മദ് ഹാജി അലോള്ളതിൽ അന്തരിച്ചു. 86 വയസ്സായിരുന്നു. ഭാര്യ പരേതയായ അമ്പിളി കുന്നത്ത് പാത്തു. മക്കൾ: കുഞ്ഞയിഷ, നസീമ, അഷ്റഫ് (അബൂദാബി), അബ്‌ദുൽ ഗഫൂർ (ദുബൈ), അബ്ദുല്ല (കോർണർ ടു, നാദാപുരം). മരുമക്കൾ: ഒന്തമ്മൽ അബൂബക്കർ അരൂര്, മുച്ചിലോട്ടുമ്മൽ മഹമൂദ് (അധ്യാപകൻ, എം.യു.എം ഹയർ സെക്കണ്ടറി സ്കൂൾ, വടകര, കെ.എസ്.ടി.യു

മടപ്പള്ളി ഗവ. ഫിഷറീസ് എൽ.പി സ്കൂളിൽ അധ്യാപക നിയമനം

ഓർക്കാട്ടേരി: മടപ്പള്ളി ഗവ. ഫിഷറീസ് എൽ.പി സ്കൂ‌ളിൽ ഒഴിവുള്ള ഫുൾടൈം ജൂനിയർ ടീച്ചർ (അറബിക്, എൽ.പി.എസ്.ടി) ഒഴിവിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്‌ച ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ വെച്ച് നടക്കുന്നതാണ്.

വടകര ഗവൺമെൻ്റ് ജില്ല ആശുപത്രി; ഇന്നത്തെ ഒ.പി (09/08/2024)

ഇന്നത്തെ ഒ.പി 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) എല്ലു രോഗ വിഭാഗം – ഉണ്ട് 5) ദന്തരോഗ വിഭാഗം – ഉണ്ട് 6) ഇ.എൻ.ടി വിഭാഗം – ഉണ്ട് 7) നേത്രരോഗ വിഭാഗം – ഉണ്ട് 8) മാനസിക

ഒഞ്ചിയം മീത്തലേ പുലയംകുന്നത്ത് മാധവി അന്തരിച്ചു

ഒഞ്ചിയം: തയ്യിൽ- മീത്തലേ പുലയം കുന്നത്ത് മാധവി അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കുമാരൻ. മക്കൾ: ചന്ദ്രി (പുഞ്ചിരിമിൽ), ഉഷ (ഏറാമല), ശോഭ (ഒഞ്ചിയം പാലം), ബാബു (ഗൾഫ്), വിനോദൻ (ഗൾഫ്), ബീന (കൈനാട്ടി), ബിജു (ഗൾഫ്), ഷിജു. മരുമക്കൾ: ചന്ദ്രൻ, മനോജ്, പരേതനായ അനന്തൻ, പരേതനായ ബാബു, ബീന, സജിന, സുമിത, വിമിഷ.

അഴിയൂർ അമ്പലത്തുംകണ്ടി സലിം അന്തരിച്ചു

അഴിയൂർ: അമ്പലത്തുംകണ്ടി സലിം അന്തരിച്ചു. അമ്പത് വയസ്സായിരുന്നു. ഒളവിലം യതീംഖാനയിലെ കുക്കായി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: അഹമ്മദ്. ഭാര്യ: സെറീന (ഒളവിലം). സഹോദരങ്ങൾ: ഉമ്മർ, അബുട്ടി, സാജിദ്. ഖബറടക്കം ഇന്ന് 12 മണിക്ക് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ നടന്നു.

പുതുപ്പണം ജെ.എൻ.എം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ റിട്ടയേഡ് അധ്യാപകൻ പി.കെ.ബാലൻ മാസ്റ്റർ അന്തരിച്ചു

വടകര: പുതുപ്പണം ആയുർവേദ ആശുപത്രിക്ക് സമീപം പി.കെ ബാലൻ മാസ്റ്റർ (73) ‘കീർത്തനം’ അന്തരിച്ചു. പുതുപ്പണം ജെ.എൻ.എം ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂൾ റിട്ടയേഡ് അധ്യാപകനാണ്. പുതുപ്പണം ഗ്രന്ഥലയം പ്രസിഡന്റ്, ഗ്രന്ഥശാല സംഘം വടകര മേഖല സമിതി കൺവീനർ, കേരള പെൻഷണർസ് യൂണിയൻ വടകര ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ:

error: Content is protected !!