Category: പ്രാദേശിക വാര്‍ത്തകള്‍

Total 13026 Posts

കുറ്റ്യാടി ടൗണിലെ ​ഗതാ​ഗതകുരുക്ക്; കുരുക്കൊഴിവാക്കാൻ രണ്ട് പദ്ധതികളുമായി സർക്കാർ

കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ രണ്ടു പദ്ധതികൾ കൂടി മുന്നോട്ടുവെച്ച്‌ സർക്കാർ. നിർമാണ നടപടി പുരോഗമിക്കുന്ന കോഴിക്കോട്-നാദാപുരം റോഡ് ബൈപാസിനു പുറമെയാണിത്. വയനാട്-കോഴിക്കോട് റോഡിലെ വാഹനത്തിരക്ക് പരിഹരിക്കാൻ തൊണ്ടിപ്പൊയിൽ പാലം, മേൽപാലം എന്നിവയാണ് നിയമസഭയിൽ പ്രഖ്യാപിച്ച പദ്ധതികൾ. ഇതിൽ ഒന്ന് ഈ വർഷംതന്നെ ആരംഭിക്കാൻ കഴിയുമെന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എയെ പൊതുമരാമത്ത് മന്ത്രി

വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍; വിശദമായി നോക്കാം

വടകര: ഐഎച്ച്ആര്‍ഡിയ്ക്ക് കിഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളിലെ മുപ്പതോളം സീറ്റുകളില്‍ ആഗസ്റ്റ് 12 ന് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. www.polyadmission.org മുഖേന നിലവില്‍ അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്കും പുതുതായി അപേക്ഷ നല്‍കാം. അപേക്ഷ ഓണ്‍ലൈനായി നല്‍കാത്തവര്‍ www.polyadmission.org എന്ന അഡ്മിഷന്‍ പോര്‍ട്ടലിലെ

അപകട സാധ്യത;കൂത്ത്പറമ്പ് നവോദയ കുന്നിൽ ഖനനം നിരോധിച്ച് തലശ്ശേരി സബ് കലക്ടർ ഉത്തരവിട്ടു, പ്രദേശം പരിസ്ഥിതിലോലം

തലശ്ശേരി: നവോദയ കുന്നിൽ തലശ്ശേരി സബ് കലക്ടർ ഉത്തരവിട്ടു. കൂത്തുപറമ്പ് ചെറുവാഞ്ചേരി വില്ലേജിലെ നവോദയ കുന്നിലെ അനധികൃത ഖനനം തടയുന്നതുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് എം എൽ എ യുടെ സാന്നിദ്ധ്യത്തിൽ ജുലൈ 26 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ യോഗം ചേർന്നിരുന്നു. നവോദയ കുന്നിൽ പ്രവർത്തിക്കുന്ന നവോദയ സ്‌കൂൾ, മഹാത്മാ ഗാന്ധി കോളേജ്, ശാന്തിഗിരി ആശ്രമം, ബയോ

നൂറ് കണക്കിന് ഭക്തജനങ്ങള്‍ ഒഴുകിയെത്തി; ഭക്തിസാന്ദ്രമായി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ആനയൂട്ട്

കൊല്ലം: പിഷാരികാവ് ക്ഷേത്രസന്നിധിയിൽ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടന്നു. രാവിലെ അഞ്ച് മണിക്ക് മഹാഗണപതി ഹോമത്തിന് ശേഷം തുടർന്ന് ഗജപൂജയും നടത്തി. രാവിലെ പത്തരയോടെയാണ് ആനയൂട്ട് ആരംഭിച്ചത്. പിഷാരികാവ് വിനായക സമിതിയാണ് ആനയൂട്ട് സംഘടിപ്പിച്ചത്. ബാലുശ്ശേരി ഗജേന്ദ്രൻ, ബാലുശ്ശേരി ധനഞ്ജയൻ, ബാലുശ്ശേരി ഉഷശ്രീ, നൂലാടുമ്മൽ ഗണപതി, കൊടുമൺ ശിവശങ്കരൻ എന്നീ അഞ്ച് ആനകളാണ് ആനയൂട്ടിനെത്തിയത്.

മൂടാടിയിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 73.5 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി

കൊയിലാണ്ടി: കാറിൽ കടത്തുകയായിരുന്ന മാഹി മദ്യം പിടികൂടി. മൂടാടിയില്‍ വെച്ച് ഇന്നലെ വൈകീട്ടോടെയായിരുന്നു കാറില്‍ കടത്തുകയായിരുന്ന 73.5 ലിറ്റര്‍ മദ്യം എക്‌സൈസ് പിടികൂടിയത്. മൂടാടി വീമംഗലം സ്കൂളിന് സമീപം ഹൈവെയിൽ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. കെ.എൽ 62, സി 6385 നമ്പര്‍ കാറില്‍ മദ്യം കടത്തി കൊണ്ട് വന്ന കുറ്റത്തിനു കാര്‍യാത്രക്കാരന്‍ ഒളവണ്ണ

ലാഭകരമല്ലാത്ത ഹാൾട്ട് സിറ്റേഷനുകൾ നിർത്തലാക്കും; മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ ഭീഷണിയിൽ

അഴിയൂർ: മുക്കാളി റെയില്‍വേ സ്റ്റേഷൻ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ലാഭകരമല്ലാത്തഹാള്‍ട്ട് സ്റ്റേഷനുകള്‍ അടച്ചുപൂട്ടുക എന്നതാണ് റെയിൽവെ പറയുന്നത്. റെയില്‍വേ ഡിവിഷണല്‍ മാനേജരണ് ഈ കാര്യം പറഞ്ഞത്. കോവിഡ് കാലം വരെ പത്ത് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടായിരുന്ന മുക്കാളിയില്‍ ഇപ്പോൾ നാല് ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തുന്നത്. അതില്‍ പ്രാധാന്യമില്ലാത്ത സമയങ്ങളിലാണ് രണ്ട് ട്രെയിനുകള്‍ മുക്കാളിയില്‍ നിർത്തുന്നത്. വണ്ടികളുടെ എണ്ണം

ഓൺലൈനിലൂടെ ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തു; പ്രതി വടകര പോലീസിൻ്റെ പിടിയിൽ

വടകര: ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്‌ത്‌ യുവതിയെ കബളിപ്പിച്ച കേസിൽ ഒരാളെ വടകര പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഓമന്നൂർ സ്വദേശി കോട്ടക്കാട് കെ.വിജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിനി അതിഥിബാലിൻ്റെ പരാതിയിലാണ് പോലീസ് നടപടി. യുവതിയുടെ ആറര ലക്ഷത്തിലധികം രൂപ പ്രതി തട്ടിയെടുത്തതായാണ് വിവരം.മൊബൈലിലേക്ക് വാട്‌സ്‌ആപ്പ് സന്ദേശം അയച്ചാണ് തട്ടിപ്പിന്

ഭക്തരിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും വയനാട് ദുരിതബാധിതർക്ക്; ഡി.വൈ.എഫ്.ഐ നിർമ്മിച്ചു നൽകുന്ന വീടുകൾക്ക് സംഭാവന നൽകി വടകര കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര തന്ത്രി ജോബിഷ്

വടകര: വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന വീടുകളുടെ നിർമ്മാണ ചെലവിലേക്ക് സഹായവുമായി കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര തന്ത്രി ജോബിഷും. തനിക്ക് ക്ഷേത്രത്തിലെ ഭക്തരിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും ഡിവൈഎഫ്ഐ യുടെ കാരുണ്യ പ്രവർത്തനത്തിനായി സംഭാവന നൽകി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി.വസീഫ് തന്ത്രിയിൽ നിന്നും തുക ഏറ്റുവാങ്ങി. മലബാറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ

സർക്കാർ നിർദ്ദേശത്തിനനുസരിച്ച് മാത്രം വിദ്യാർത്ഥികൾക്ക് പാസ് അനുവദിക്കും; വടകര തൊട്ടിൽപ്പാലം റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു

വടകര: വടകര – തൊട്ടില്‍പ്പാലം റൂട്ടില്‍ തൊഴിലാളികള്‍ ആഹ്വാനം ചെയ്ത ബസ് പണിമുടക്ക് പിൻവലിച്ചു. സർക്കാർ നിർദ്ദേശത്തിനനുസരിച്ച്‌ മാത്രം വിദ്യാർത്ഥികൾക്ക് പാസ് നല്‍കിയാല്‍ മതിയെന്ന ഉറപ്പിനെ തുടർന്നാണ് സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചത്. നാദാപുരം ഡി‌.വൈ.എസ്.പി ചന്ദ്രനുമായി ബസ്സ് ഉടമകള്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. വ്യാഴാഴ്ച്ച കുറ്റ്യടി തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍ ട്ര്യൂഷന് പോകുന്ന

വടകര കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് ഗോപാലൻ അന്തരിച്ചു

വടകര: കസ്റ്റംസ് റോഡ് താഴെ പാണ്ടിപറമ്പത്ത് ഗോപാലൻ അന്തരിച്ചു. എൺപത്തിയൊന്ന് വയസ്സായിരുന്നു. ഭാര്യ മാധവി. മക്കൾ: ബേബി, പ്രകാശൻ, പവിത്രൻ (വെള്ളികുളങ്ങര). മരുമക്കൾ: പ്രേമൻ, ബിന്ദു (അംഗൻവാടി ഹെൽപർ ഐസ് റോഡ്‌), ജെസി (അംഗൻവാടി ടീച്ചർ പുറങ്കര). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, മാതു. സംസ്കാരം വെള്ളി രാത്രി പത്തിന് വീട്ടുവളപ്പിൽ നടന്നു.

error: Content is protected !!