Category: പ്രാദേശിക വാര്‍ത്തകള്‍

Total 13025 Posts

വടകര പുതുപ്പണം കൊക്കഞ്ഞാത്ത് റോഡിന് സമീപം കുനിയിൽ പത്മജ അന്തരിച്ചു

വടകര: പുതുപ്പണം കൊക്കഞ്ഞാത്ത് റോഡിന് സമീപം കുനിയിൽ ദേവകി നിവാസ് പത്മജ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ ബാലൻ (റിട്ടയേഡ് കെ.എസ്.ആർ.ടിസി). മക്കൾ: ഫ്രൈദൻ, പ്രബല്ല, അഖില. മരുമക്കൾ: റീന (അങ്ങാടിതാഴ), ജയരാജ് (മൂരാട് ), മനോജ് (കുറിഞ്ഞാലിയോട്). സഹോദരങ്ങൾ: വാമാക്ഷി, മിത്രൻ,പരേതനായ ചന്ദ്രശേഖരൻ.

വടകര പുതുപ്പണം പാണ്ട്യൻ്റവിട ബഷീർ അന്തരിച്ചു

വടകര: പുതുപ്പണം കറുകയിലെ ആദ്യ കാല മുസ്ലീം ലീഗ് നേതാവ് പാണ്ഡ്യൻ്റവിട ബഷീർ അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. ഭാര്യ: സുബൈദ മക്കൾ: ഷിഹാബ്, ആയിഷ, ഹിബ ഷെറിൻ. മരുമക്കൾ: മുനീർ, ഹാഷിം, സഫ്നി. സഹോദരങ്ങൾ: പി.അബ്‌ദുൾ കരീം മാസ്റ്റർ, അബ്ദുൾ റസാഖ്.

വാഹനാപകട കേസായി അവസാനിക്കുമായിരുന്ന സംഭവം, കൊയിലാണ്ടി പൊലീസിന്റെ കുറ്റമറ്റ അന്വേഷണത്തിലൂടെ തെളിഞ്ഞത് രണ്ട് പേർ ചേർന്ന് നടത്തിയ ആക്രമണം, പ്രതികള്‍ പിടിയില്

കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ വാഹനാപകട കേസായി അവസാനിക്കുമായിരുന്ന സംഭവം കുറ്റമറ്റ അന്വേഷണത്തിലൂടെ കരുതിക്കൂട്ടിയുള്ള ആക്രമണ കേസെന്ന് തെളിയിച്ച് കൊയിലാണ്ടി പൊലീസ്. ആഗസ്റ്റ് നാലിന് രാത്രി ഒമ്പതുമണിയോടെ ചെങ്ങോട്ടുകാവ് ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള പഴയ ദേശീയപാതയില്‍ വാഹനാപകടം എന്ന തരത്തില്‍ പൊലീസിന് ലഭിച്ച പരാതിയാണ് അന്വേഷണത്തിലൂടെ പുതിയ വഴിത്തിരിവിലെത്തിച്ചത്. ചെങ്ങോട്ടുകാവില്‍ മത്സ്യക്കച്ചവടം ചെയ്തുവരുന്ന പുതിയോട്ടില്‍ എടക്കുളം സാദത്തിന്റെ ഗുരുതരാവസ്ഥയില്‍

മേപ്പയ്യൂര്‍ സ്‌കൂളില്‍ ക്ലാസ് മുറികളിലെ ഫര്‍ണിച്ചറും സ്വിച്ച് ബോര്‍ഡും നശിപ്പിച്ചു; സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം, പൊലീസില്‍ പരാതിയുമായി സ്‌കൂള്‍ അധികൃതർ

മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം. രാത്രി സമയത്ത് സ്‌കൂളിനകത്തു കയറുന്ന ഇവര്‍ സ്‌കൂളിലെ സാധന സാമഗ്രികള്‍ നശിപ്പിക്കുകയാണെന്ന്. കഴിഞ്ഞദിവസം ക്ലാസ് മുറിയില്‍ കയറി സാധനങ്ങള്‍ നശിപ്പിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പ്രധാന പ്രവേശന കവാടത്തിന്റെയും ക്ലാസ് മുറികളുടെയും പൂട്ട് അടക്കം തകര്‍ത്താണ് സാമൂഹ്യവിരുദ്ധര്‍

മുക്കാളി വലിയപുരയിൽ ഗംഗാധരൻ അന്തരിച്ചു

അഴിയൂർ: മുക്കാളി വയലിൽപുരയിൽ ഗംഗാധരൻ (ചമയം ഫാൻസി, വടകര) അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു. ഭാര്യ പ്രഭാസിനി. മക്കൾ: ശ്രുതി, സ്വാതി. മരുമകൻ: അരുൺ (പാലക്കാട്). സഹോദരങ്ങൾ: കൃഷ്ണൻ, രാജൻ, ശാന്ത, പരേതരായ ബാലൻ, സ്വാമിനാഥൻ, സരോജിനി.

വില്യാപ്പള്ളി ഇല്ലത്ത്താഴെ അങ്കണവാടി ഇനി സ്മാർട്ട് ആകും; അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകി പ്രദേശവാസികൾ

വില്ല്യാപ്പള്ളി: അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയ വില്ല്യാപ്പള്ളി ഇല്ലത്ത് താഴെ അങ്കണവാടി ഇനി സ്മാർട്ടാകും. അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകി പ്രദേശവാസികൾ. ഏറാഞ്ചേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിയും തിരുവോത്ത് പുനത്തിൽ രാമചന്ദ്രനുമാണ് സ്ഥലം വിട്ടുനൽകിയത്. ഇരുവരും സ്ഥലത്തിന്റെ രേഖ മൂന്നാം വാർഡിന്റെ ​ഗ്രാമ സഭയിൽ പ‍ഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. അഞ്ച് സെന്റിലധികം സ്ഥലമാണ് ഇരുവരും ചേർന്ന്

കിടക്കാന്‍ കട്ടില്‍ ഇല്ലെന്ന് ഷാഫി പറമ്പില്‍ എം.പിയെ നേരിട്ടറിയിച്ച് പേരാമ്പ്ര നൊച്ചാട്ടെ വൃദ്ധ ദമ്പതികള്‍; മണിക്കൂറുകള്‍ക്കകം പുത്തന്‍ കട്ടിലുമായി വീട്ടിലെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പേരാമ്പ്ര: നിര്‍ധനരായ വയോധികര്‍ക്ക് കിടക്കാന്‍ കട്ടില്‍ നിഷേധിച്ചെന്ന പരാതിയെ തുടര്‍ന്ന് ഷാഫി പറമ്പില്‍ എം.പിയുടെ ഇടപെടല്‍. നൊച്ചാട് പഞ്ചായത്തിലെ കണ്ണമ്പത്ത് ചാല്‍ ഗോപാലന്‍ നായര്‍ക്കും ഭാര്യ കാര്‍ത്ത്യായനി അമ്മയ്ക്കുംവേണ്ടിയാണ് എം.പി സഹായവുമായെത്തിയത്. കിടക്കാന്‍ കട്ടില്‍ ഇല്ലെന്ന് എം.പിയെ ഫോണിലൂടെ അറിയിച്ച് മണിക്കൂറുകള്‍ക്കക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കട്ടിലുമായി എത്തുകയായിരുന്നു. വീട്ടില്‍ ആകെ ഉണ്ടായിരുന്ന കട്ടില്‍

സ്വാതന്ത്ര്യ ദിനാഘോഷം; ജവഹർ ബാൽ മഞ്ച് കുറ്റ്യാടി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു

കുറ്റ്യാടി : സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാ​ഗമായി ജവഹർ ബാൽ മഞ്ച് കുറ്റ്യാടി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരം കുറ്റ്യാടി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. വടയം സൗത്ത് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ജവഹർ ബാൽ മഞ്ച് ബ്ലോക്ക്‌ ചെയർമാൻ കെ ഷാജു അധ്യക്ഷത വഹിച്ചു. അനന്തൻ

വിലങ്ങാടിന് കൈത്താങ്ങാവാൻ പുതുപ്പണം ജെ എൻ എം സ്കൂൾ; എസ്പിസി യൂണിറ്റ് സമാഹരിച്ച തുക വിലങ്ങാട് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

വടകര: പുതുപ്പണം ജെ എൻ എം ഗവ. ഹയർസെക്കൻഡറി സ്കൂൾ എസ് പി സി യൂണിറ്റ് വിലങ്ങാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. സ്കൂൾ എസ് പി സി യൂണിറ്റിലെ കേഡറ്റുകളിൽ നിന്നും സമാഹരിച്ച തുക വാണിമേൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിനോദന് ദുരിതാശ്വാസ ക്യാമ്പിൽ എത്തിയാണ് കാഡറ്റുകൾ കൈമാറിയത്. ഇരുപതിനായിരം രൂപയാണ് സമാഹരിച്ചത്. സ്കൂളിലെ കമ്മ്യൂണിറ്റി

കുറ്റ്യാടി ടൗണിലെ ​ഗതാ​ഗതകുരുക്ക്; കുരുക്കൊഴിവാക്കാൻ രണ്ട് പദ്ധതികളുമായി സർക്കാർ

കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ രണ്ടു പദ്ധതികൾ കൂടി മുന്നോട്ടുവെച്ച്‌ സർക്കാർ. നിർമാണ നടപടി പുരോഗമിക്കുന്ന കോഴിക്കോട്-നാദാപുരം റോഡ് ബൈപാസിനു പുറമെയാണിത്. വയനാട്-കോഴിക്കോട് റോഡിലെ വാഹനത്തിരക്ക് പരിഹരിക്കാൻ തൊണ്ടിപ്പൊയിൽ പാലം, മേൽപാലം എന്നിവയാണ് നിയമസഭയിൽ പ്രഖ്യാപിച്ച പദ്ധതികൾ. ഇതിൽ ഒന്ന് ഈ വർഷംതന്നെ ആരംഭിക്കാൻ കഴിയുമെന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എയെ പൊതുമരാമത്ത് മന്ത്രി

error: Content is protected !!