Category: പ്രാദേശിക വാര്‍ത്തകള്‍

Total 13021 Posts

ആർദ്ര കേരളം പുരസ്‌കാരം 2022-23 പ്രഖ്യാപിച്ചു. പേരാമ്പ്ര, ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക് സംസ്ഥാനതല അംഗീകാരം

തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്‌കാരം 2022-23 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിൽ പേരാമ്പ്ര ബോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തി. രണ്ടാം സ്ഥാനം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കക്കോടി പഞ്ചായത്തിനാണ്. രണ്ടാം സ്ഥാനം പെരുമണ്ണ

മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; കേന്ദ്ര റെയിൽവേ മന്ത്രിക്ക് ചോമ്പാൽ കമ്പയിൻ സ്പോർട്സ് ആന്റ് ആർട്സ്‌ ക്ലബ് 1001 കത്തുകൾ അയക്കും

ചോമ്പാൽ: മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര റെയിൽവേ മന്ത്രിക്ക് ചോമ്പാൽ കമ്പയിൻ സ്പോർട്സ് ആന്റ് ആർട്സ്‌ ക്ലബ് 1001 കത്തുകൾ അയക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിൻ വൈഷ്ണവിന് 1001 കത്തുകളയക്കാൻ ക്ലബിന്റെ ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി. വ്യാഴാഴ്ച വൈകീട്ട് കുഞ്ഞിപ്പള്ളി ടൗണിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലാണ് കത്തുകളയക്കുക. ലാഭകരമല്ലാത്ത

പേരാമ്പ്രയിൽ യുവാവിനെ ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു; കല്ലോട് സ്വദേശി റിമാൻഡിൽ

പേരാമ്പ്ര: പേരാമ്പ്രയിൽ യുവാവിനെ ബിയർകുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കൂത്താളി സ്വദേശി ഈരാറ്റുമ്മൽ ശ്യാം സേതുവിനാണ് പരിക്കേറ്റത്. കല്ലോട് സ്വദേശി വിഷ്ണുപ്രസാദാണ് മർദ്ദിച്ചത്. പേരാമ്പ്രയിലെ വിദേശ മദ്യഷോപ്പിന് സമീപം ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും ദൃക്‌സാക്ഷികൾ പറയുന്നു. പരിക്കേറ്റ ശ്യാംസേതുവിനെ ഉടനെ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രതി വിഷ്ണുപ്രസാദിനെ

നാദാപുരം ഉമ്മത്തൂർ എസ് ഐ സ്കൂളിൽ വിദ്യാർത്ഥിനിയെ സീനിയർ വിദ്യാർത്ഥിനികൾ മർദ്ദിച്ചതായി പരാതി

നാദാപുരം: ഉമ്മത്തൂർ എസ് ഐ ഹയർ സെക്കഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ സിനിയർ വിദ്യാർത്ഥിനികൾ മർദ്ദിച്ചതായി പരാതി. വളയം പൊലീസ് സ്റ്റേഷനിലാണ് വിദ്യാർത്ഥിനിയും രക്ഷിതാവും പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ വളയം പോലിസ് റിപ്പോർട്ട് ജുവനൈൽ ബോർഡിന് കൈമാറി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. സ്കൂളിലെ എൻഎസ്എസ് യൂനിറ്റിലേക്ക് തെരഞ്ഞെടുത്തതിനാൽ വിദ്യാർത്ഥിനി ഞായറാഴ്ച

സൗഹൃദം പൂത്തുലഞ്ഞ കാലത്തെ ‘ഒരുമ’; സുഹൃദ്സംഗമം സംഘടിപ്പിച്ച് മടപ്പള്ളി കോളേജ് അലംനി അസോസിയേഷൻ

മടപ്പള്ളി: മടപ്പള്ളി ഗവൺമെൻ്റ് കോളേജ് അലംനി അസോസിയേഷൻ ‘ഒരുമ’ സുഹൃദ്സംഗമം സംഘടിപ്പിച്ചു. വടകര ക്രിസ് അവന്യു ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കവിയും ഗാനരചയിതാവുമായ പി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. സുനിൽ മടപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വിവരാവകാശ കമ്മിഷണർ ടി.കെ. രാമകൃഷ്ണൻ മുഖ്യാതിഥിയായി. വി.ടി.മുരളി, സുവീരൻ, വി.രമേശൻ, എം.ടി.രമേശ്, കെ.എം.ഭരതൻ, ദിനേശൻ കരിപ്പള്ളി, പി.പി.പ്രമോദ്, കെ.വിനീത് കുമാർ,

വടകര താലൂക്കിലെ റേഷൻകടകളിൽ ഭക്ഷ്യധാന്യങ്ങൾ എത്തുന്നില്ല; ഉടൻ പരിഹരിക്കണമെന്ന് റേഷൻ എംപ്ലോയീസ് യൂണിയൻ

വടകര: വടകര താലൂക്കിലെ റേഷൻവടകര കടകളിൽ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്തിക്കണം. താലൂക്കിൽ രണ്ടാഴ്ചയായി ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ റേഷൻകടകളിൽ എത്താത്തതിനാൽ വിതരണം തടസ്സപ്പെട്ട നിലയിലാണ്. ഇത് പരിഹരിക്കാൻ ഭക്ഷധാന്യങ്ങൾ ഉടനെഎത്തിക്കണമെന്ന് കേരള റേഷൻ എംപ്ലോയീസ് യൂണിയൻ വടകര താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ പി.കെ. ബിജു അധ്യക്ഷനായി. എം.പി.ബാബു, എ.കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. കണവൻഷനിൽ പുതിയ

മുക്കാളി റെയിൽവേ സ്റ്റേഷൻ നിർത്തലാക്കരുതെന്ന ആവശ്യവുമായി കെ-റെയിൽ വിരുദ്ധ സമരസമിതി

ഒഞ്ചിയം: വരുമാനമില്ലാത്ത സ്റ്റേഷനുകൾ നിർത്തലാക്കുന്നതിൻ്റെ പേരിൽ മുക്കാളി റെയിൽവേ ഹാൾട്ട് സ്റ്റേഷൻ നിർത്തലാക്കരുതെന്ന് കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതി അഴിയൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. വർഷങ്ങളായി മുക്കാളി, ഏറാമല, കുന്നുമ്മക്കര, തട്ടോളിക്കര, ഒഞ്ചിയം പ്രദേശങ്ങളിലെ ജനങ്ങൾ അവരുടെ ദീർഘദൂര യാത്രകൾക്ക് ആശ്രയിക്കുന്നത് മുക്കാളി റെയിൽവേ സ്റ്റേഷനെയായിരുന്നു. കോവിഡിന് മുൻപുവരെ 10 ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പുണ്ടായിരുന്നു.

വിലങ്ങാട് നൂറിലധികം ഉരുൾപ്പൊട്ടൽ പ്രഭവകേന്ദ്രങ്ങൾ; ദുരന്ത മേഖലയിൽ വിദഗ്ധ സംഘം നാളെ പരിശോധന നടത്തും

നാദാപുരം: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വിലങ്ങാട് വിദഗ്ധ സംഘം നാളെ സന്ദർശനം നടത്തും. ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയില്‍ കണ്‍സർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് സ്ഥലം സന്ദർശിക്കുന്നത്. നൂറിലേറെ പ്രഭവ കേന്ദ്രങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതായാണ് വിലയിരുത്തല്‍. പ്രദേശം വാസ യോഗ്യമാണോ, കൃഷിയോഗ്യമാണോ, പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ പരിശോധനയ്‌ക്ക് ശേഷം വ്യക്തമാക്കുമാക്കുമെന്ന് വിദഗ്ധർ അറിയിച്ചു. മേഖലയിലെ ഉരുള്‍പൊട്ടല്‍

കോട്ടക്കൽ പള്ളിത്താഴ കമല അന്തരിച്ചു

പയ്യോളി: കോട്ടക്കൽ പള്ളിത്താഴ കമല അന്തരിച്ചു. എൺപത് വയസ്സായിരുന്നു.ഭർത്താവ് പരേതനായ വേലായുധൻ. മക്കൾ: നിർമ്മല (കണ്ണൂർ), പ്രദീപൻ. മരുമക്കൾ: പരേതനായ അനിൽകുമാർ (കണ്ണൂർ), ജസിത. സഹോദരങ്ങൾ ചന്ദ്രൻ, ശാരദ, അശോകൻ, ജാനു, കുഞ്ഞിക്കണ്ണൻ, വത്സല (പുറങ്കര). സംസ്കാരം ഇന്ന് (ഞായർ) രാത്രി 8 മണിക്ക്.

വിലങ്ങാട് സമഗ്ര പുനരധിവാസ പദ്ധതി നടപ്പിലാക്കും, പുഴകളിൽ അടിഞ്ഞ കല്ലുകളും മരങ്ങളും നീക്കം ചെയ്യും; മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു

നാദാപുരം: ഉരുള്‍പൊട്ടലിൽ എല്ലാം തകർന്ന് ദുരിതമനുഭവിക്കുന്ന വിലങ്ങാടിന് സമഗ്രമായ പുനരധിവാസം ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് കോഴിക്കോട് ജില്ലയുടെ ചുമലെയുള്ള മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഒരാള്‍ മരണപ്പെടുകയും കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്ത വിലങ്ങാട് ദുരന്തം സർക്കാർ ഗൗരവത്തിലാണ് കാണുന്നത്. അവിടെ സമഗ്രമായ പുനരധിവാസം നടപ്പാകും വരെ വാടക വീട് ഉള്‍പ്പെടെയുള്ള താല്‍ക്കാലിക പുനരധിവാസ

error: Content is protected !!