Category: പ്രാദേശിക വാര്‍ത്തകള്‍

Total 13063 Posts

സാനിറ്റൈസർ ഉപയോഗിച്ച് മാലിന്യം കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീപടർന്നു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിനി മരിച്ചു

പയ്യോളി: സാനിറ്റൈസര്‍ ഉപയോഗിച്ച് തീക്കൊടുക്കവേ പൊള്ളലേറ്റ് പയ്യോളി സ്വദേശിനി മരിച്ചു. ഐ.പി.സി റോഡിന് സമീപം ഷാസ് ഹൗസില്‍ നഫീസയാണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. രണ്ടാഴ്ച മുമ്പാണ് നഫീസയ്ക്ക് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട് ചികിത്സയിലിരിക്കെ യായിരുന്നു അന്ത്യം. കുട്ടികളുടെ ഡയപ്പര്‍ തീയിട്ട് നശിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. പെട്ടന്ന് തീപ്പിടിക്കാനായി സാനിറ്റൈസര്‍ ഉപയോഗിച്ചതോടെ നഫീസയുടെ ശരീരത്തിലേക്ക് കൂടി തീ പടരുകയായിരുന്നു.

മേമുണ്ടയിൽ ചെറുവത്ത് ചിരുത അന്തരിച്ചു

വടകര: വില്യാപ്പള്ളി മേമുണ്ട ചെറുവത്ത് ചിരുത അന്തരിച്ചു. 92 വയസ്സായിരുന്നു. ഭർത്താവ് പരേതനായ ചെറുവത്ത് ചോയി. മക്കൾ: ലീല (മേപ്പയിൽ), ദാമോദരൻ ചെറുവത്ത്, ഉഷ (കുട്ടോത്ത്), ലളിത (പേരാമ്പ്ര), രവീന്ദ്രൻ ചെറുവത്ത്, രാമചന്ദ്രൻ ചെറുവത്ത്. മരുമക്കൾ: പരേതനായ നാണു (മേപ്പയിൽ), സത്യൻ (പേരാമ്പ്ര), രാജേന്ദ്രൻ കുട്ടോത്ത്, മോളി (ആവള), ഷൈലജ (ആയഞ്ചേരി), സിന്ധു.(തോടന്നൂർ).

കാലവർഷക്കെടുതി; വടകര കോഴിക്കോട് സർക്കിളുകളിലായി കെ.എസ്.ഇ.ബിക്ക് ഏഴുകോടിയുടെ നഷ്ടം

വടകര: കാലവർഷ കെടുതിയിൽ കെ.എസ്.ഇ.ബിക്ക് കോടികളുടെ നഷ്ടം. കെ.എസ്‌.ഇ.ബി വടകര കോഴിക്കോട് സർക്കിളുകളിലായി ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ഏഴുകോടിയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കിയത്. മഴക്കെടുതി രണ്ട് ലക്ഷത്തോളം ഗാര്‍ഹിക- വാണിജ്യ ഉപഭോക്താക്കളെ ബാധിച്ചു. 2,375 ലോ ടെൻഷൻ പോസ്റ്റുകള്‍, 29,511 കെ.വി വൈദ്യുതി പോസ്റ്റുകള്‍ എന്നിവ തകർന്നു. 194 എണ്ണം 11 കെവി കണ്ടക്ടറുകള്‍ നശിച്ചു.

‘അശാസ്ത്രീയ അക്കാദമിക് കലണ്ടർ പുനക്രമീകരിക്കുക’; എ.കെ.എസ്.ടി.യു നേതൃത്വത്തിൽ വടകരയിലെ ജില്ല വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ച് അധ്യാപകർ

വടകര: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.വി.ആനന്ദൻ അധ്യക്ഷത വഹിച്ചു. അധ്യാപക സമൂഹത്തെ വിശ്വാസത്തിലെടുക്കാതെ ധൃതി പിടിച്ച് അടിച്ചേൽപ്പിക്കുന്ന അക്കാദമിക്ക് കലണ്ടർ പിൻവലിക്കുന്നതു വരെ സംഘടന സമരം തുടരുമെന്നും.

1960 മുതൽ 2023 വരെയുള്ള വിദ്യാർത്ഥികൾ ഒരുമിച്ചു; ‘മടപ്പള്ളി കാവ്യോർമ്മ’ പുറത്തിറങ്ങി

മടപ്പള്ളി: ‘മടപ്പള്ളി കാവ്യോർമ്മ ‘ എന്ന പേരിൽ മടപ്പള്ളി ഗവ. കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ‘മടപ്പള്ളി ഓർമ്മ’ പുറത്തിറക്കുന്ന കവിത സമാഹാരം പ്രകാശനം ചെയ്തു. സാഹിത്യകാരൻ വി ആർ സുധീഷ് പ്രകാശന കർമം നിർവ്വഹിച്ചു.എം പി സൂര്യദാസ് പുസ്തകം ഏറ്റുവാങ്ങി. മടപ്പള്ളി ഗവ. കോളേജിൽ നടന്ന ചടങ്ങിൽ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. പുസ്തകത്തിൻറെ കവർ

കേന്ദ്ര ബഡ്‌ജറ്റ്; യൂത്ത് കോൺഗ്രസ്‌ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ധനമന്ത്രിക്ക്‌ കേരള ഭൂപടം അയച്ച് പ്രതിഷേധം

വടകര: കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തോട് അവ​ഗണനകാണിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്‌ വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രവർത്തകർ കേന്ദ്ര ധനമന്ത്രിക്ക്‌ കേരള ഭൂപടം അയച്ചുകൊടുത്ത് പ്രതിഷേധിച്ചു. വടകര ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ്‌ വടകര നിയോജക മണ്ഡലം പ്രസിഡന്റ്‌ സി.നിജിൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌

ദേശീയപാതയിൽ വടകരയിലുണ്ടായ അപക‌ടത്തിൽ വീട്ടമ്മ മരിച്ച സംഭവം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ എൻഎച്ച്എഐ ഓഫീസ് ഉപരോധിച്ചു, പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി

വടകര: യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻഎച്ച്എഐയുടെ വടകരയിലെ ഓഫീസ് ഉപരോധിച്ചു. ദേശീയപാതയിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ ചോറോട് സ്വദേശിനി മരണപ്പെട്ടിരുന്നു. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയെതന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എൻഎച്ച്എഐ ഓഫീസ് ഉപരോധിച്ചത്. പ്രവർത്തകർ ഓഫീസിനുള്ളിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. മാസങ്ങളായി നിലനിൽക്കുന്ന വടകരയിലെ ഗതാഗത

വടകര-വില്ലാപ്പള്ളി-ചേലക്കാട് റോഡിലെ ശോചനീയാവസ്ഥയ്ക്ക് പരിഹരമാകുന്നു; പുനരുദ്ധാരണ പ്രവർത്തികൾ ഉടൻ ആരംഭിക്കും

വടകര: വടകര-വില്ലാപ്പള്ളി-ചേലക്കാട് റോഡിലെ ശോചനീയാവസ്ഥയ്ക്ക് പരിഹരമാകുന്നു. റോഡ് പുനരുദ്ധാരണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്ന് കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വടകര വില്യാപ്പള്ളി ചേലക്കാട് റോഡിലെ , അക്ലോത്ത് നട, മയ്യന്നൂർ,വില്യാപ്പള്ളി ടൗണിൽ ഉൾപ്പെടെ റോഡ് തകരാറിലായി ഗതാഗതത്തിന് നേരിടുന്ന പ്രയാസം കോഴിക്കോട് നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ കുറ്റ്യാടി എം

ഓർക്കാട്ടേരി മണപ്പുറം കാളിയത്ത് ദിനേശൻ അന്തരിച്ചു

ഓർക്കാട്ടേരി: മണപ്പുറം കാളിയത്ത് ദിനേശൻ അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു. അച്ഛൻ : പരേതനായ മാരാംവീട്ടിൽ നാണു കുറുപ്പ് അമ്മ : മീനാക്ഷി അമ്മ ഭാര്യ: ജിഷ , മകൻ: അഭിനവ്, സഹോദരങ്ങൾ: വിമല ,ബിന്ദു (ചെന്നൈ), ബീന, മനോജൻ . സംസ്ക്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് മാരാം വീട്ടിൽ വീട്ടുവളപ്പിൽ നടക്കും.

പാരിസിൽ നടക്കുന്ന ഒളിമ്പിക്സിനെ വരവേറ്റ് ഓർക്കാട്ടേരി എൽ പി സ്കൂളും; ഒളിമ്പിക്സ് വിളംബര ദീപശിഖ തെളിയിച്ചു

ഓർക്കാട്ടേരി: 33 ആമത് ഒളിമ്പിക്സിനെ വരവേറ്റ് ഓർക്കാട്ടേരി എൽ പി സ്കൂളിൽ ഒളിമ്പിക്സ് വിളംബര ദീപശിഖ തെളിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമായ ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് എത്തിക്കുന്നതിന്റെയും ഭാഗമായാണ് സ്കൂളിൽ വിളംബര ദീപശിഖ തെളിയിച്ചത്. വിദ്യാർത്ഥികൾ എല്ലാവരും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശത്തോടു കൂടിയ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ ചൊല്ലി.

error: Content is protected !!