Category: പ്രാദേശിക വാര്‍ത്തകള്‍

Total 13063 Posts

ശക്തമായ കാറ്റും മഴയും; കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു

കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞു. രാവിലെ കൊയിലാണ്ടിയില്‍ നിന്നും പോയ IND-KL 07-MO 4188 എന്ന വള്ളമാണ് മറിഞ്ഞത്. ഹാര്‍ബറിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് വള്ളം മറിഞ്ഞത്. വള്ളത്തില്‍ മൂന്നുപേരാണുണ്ടായിരുന്നത്. ഇവരെ മറ്റുവള്ളക്കാരുടെ സഹായത്തോടെ കരയ്‌ക്കെത്തിച്ചു. അഹമ്മദ്, റസാഖ്, ഹംസകോയ എന്നിവരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കുകളൊന്നുമില്ല. അപകടത്തില്‍പ്പെട്ട

മണിയൂർ ചെല്ലട്ട് പൊയിൽ ആഞാട്ട് മണിയൻ നമ്പ്യാർ അന്തരിച്ചു

വടകര: മണിയൂർ ചെല്ലട്ട് പൊയിൽ ആഞാട്ട് മണിയൻ നമ്പ്യാർ (എവറഡി ഇൻഡസ്ട്രീസ്, ചെന്നെ) അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: ദേവി അമ്മ. മക്കൾ: വിജയൻ (എസ്.ഐ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്), മനോജ് കുമാര്‍, വിജി (ഇരിങ്ങത്ത്), മഞ്ജുള കുമാരി (തോടന്നൂർ). മരുമക്കൾ: ശശീന്ദ്രൻ (ഇരിങ്ങത്ത്), രാജേഷ് (തോടന്നൂർ), ബീന (കോടിയേരി), ഷിൻലി (പിണറായി).

കമ്മ്യൂണിസ്റ്റ് നേതാവ്‌ പി. കേളപ്പന്‍ നായരുടെ ഓര്‍മകള്‍ക്ക് 32 വര്‍ഷം; മൊകേരിയിൽ വിപുലമായ പരിപാടികള്‍

മൊകേരി: സ്വാതന്ത്യസമര സേനാനിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന പി.കേളപ്പൻ നായരുടെ മുപ്പത്തിരണ്ടാം ചരമ വാർഷികദിനം വിവിധ പരിപാടികളോടെ ആഗസ്റ്റ് ഒന്ന്, നാല് തിയ്യതികളിൽ മൊകേരിയിൽ നടക്കും. ആഗസ്റ്റ് 1 ന് രാവിലെ 7മണിക്ക്‌ പ്രഭാതഭേരി, പതാക ഉയർത്തൽ, പുഷ്പാർച്ചന എന്നിവ നടക്കും. പരിപാടിയില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ പങ്കെടുക്കും. ആഗസ്റ്റ് 4ന് ഉച്ചയ്ക്ക്

വടകര താലൂക്കിലെ കൈത്തറി തൊഴിലാളികള്‍ക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

വടകര: കേരള സർക്കാർ കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെയും, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിഖ്യത്തിൽ വടകര മേഖലയിലെ കൈത്തറി തൊഴിലാളികൾക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. വടകര സഹകരണ ആശുപത്രിയുടെയും, അഹല്യ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ ഇരുന്നൂറ്റി അമ്പതിലധികം പേര്‍ പങ്കെടുത്തു. വടകര സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ബില്‍ഡിങ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി വടകര

പ്രകൃതി സംരക്ഷണ ദിനാചരണം: ശുചിത്വസന്ദേശയാത്ര നടത്തി വടകര സെൻട്രൽ റോട്ടറി ക്ലബ്‌

വടകര: വടകര സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ ദിനാചരണവും ശുചിത്വ സന്ദേശയാത്രയും സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസസരത്ത് സംഘടിപ്പിച്ച പരിപാടി പരിസ്ഥിതി പ്രവർത്തകനും പരിസ്ഥിതി മിത്ര അവാർഡ് ജേതാവുമായ മണലിൽ മോഹനൻ വൃക്ഷ തൈ നട്ട് ഉത്ഘാടനം ചെയ്തു. ശുചിത്വ സന്ദേശ യാത്ര വടകരയില്‍ നിന്നാംരംഭിച്ച്‌ മൂരാട് പാലം വരെ പോയി

ഓര്‍ക്കാട്ടേരി ആയാട്ട് കുഞ്ഞമ്മദ് കുട്ടി അന്തരിച്ചു

ഓര്‍ക്കാട്ടേരി: ആയാട്ട് കുഞ്ഞമ്മദ് കുട്ടി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ആമിന. മക്കള്‍: ഫാത്തിമ, റാഷിദ, റജില, രഹ്ന, റഹ്‌മത്ത്. മരുമക്കള്‍: മുസ്തഫ, ഹമീദ് പാലേരി, ഇബ്രാഹിം, ഷബീര്‍, അന്‍സാര്‍. സഹോദരങ്ങള്‍: അമ്മദ്, സൂപ്പി, കുഞ്ഞാമി, ആയിഷ, പരേതനായ പക്രന്‍.

കനത്ത മഴയും കാറ്റും; ആയഞ്ചേരിയില്‍ വ്യാപക നാശം, മംഗലാട് മരം പൊട്ടി വീണ് സ്‌ക്കൂട്ടര്‍ തകര്‍ന്നു, തെങ്ങ് പൊട്ടിവീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

ആയഞ്ചേരി: ഞായറാഴ്ച രാവിലെ വീശിയടിച്ച കാറ്റിലും മഴയിലും ആയഞ്ചേരിയില്‍ വ്യാപക നാശം. മംഗലാട് മരം പൊട്ടി വീണ് സ്‌ക്കൂട്ടര്‍ തകര്‍ന്നു. വലിയപറമ്പത്ത് മുസ്തഫയുടെ സ്‌ക്കൂട്ടറാണ് തകര്‍ന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മുസ്തഫ സ്‌ക്കൂട്ടര്‍ നിര്‍ത്തി വീട്ടിലേക്ക് കയറിയ ഉടനെ തേക്ക് മരം പൊട്ടിവീഴുകയായിരുന്നു. തലനാരിഴയ്ക്കാണ് വലിയ അപകടത്തില്‍ നിന്നും മുസ്തഫ രക്ഷപ്പെട്ടത്. രാവിലെ വീശിയടിച്ച കാറ്റില്‍

കാട്ടുപന്നി അക്രമണത്തില്‍ പൊറുതിമുട്ടി നാട്ടുകാര്‍, ഒടുവില്‍ ആശ്വാസം; ആയഞ്ചേരിയില്‍ കാട്ടുപന്നികളെ വെടിവച്ചു കൊന്നു

ആയഞ്ചേരി: ആയഞ്ചേരിയില്‍ കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നാട്ടുകാർക്കും കാർഷിക മേഖലയ്ക്കും ഭീഷണിയായി മാറിയ കാട്ടുപന്നികളെയാണ്‌ 33 അംഗ ദൗത്യസംഘവും വേട്ട നായ്ക്കളുമെത്തി വെടിവെച്ച് കൊന്നത്‌. മംഗലാട് നിന്ന് ആരംഭിച്ച് 17ാം വാർഡിലെ മണലേരി മലവരെ ദൗത്യസംഘം യാത്ര ചെയ്തു. മംഗലാട്ട് നിന്ന് ഒന്നിനെയും മിടിയേരിയിൽ നിന്ന് രണ്ടും മണലേരിമലയിൽ നിന്ന്

‘വേടരെ നീയൊരു രക്തസാക്ഷി’; കീഴൽ സ്കൂൾ അധ്യാപകൻ സുജേന്ദ്ര ഘോഷിൻ്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

വടകര: കീഴൽ ദേവീ വിലാസം യു.പി സ്കൂൾ അധ്യാപകൻ സുജേന്ദ്ര ഘോഷിൻ്റെ പ്രഥമ കവിതാ സമാഹാരമായ ‘വേടരെ നീയൊരു രക്തസാക്ഷി’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കീഴൽ ദേവി വിലാസം യു.പി സ്കൂളിൽ വെച്ചുനടന്ന പരിപാടിയിൽ സാഹിത്യകാരൻ പി കെ പാറക്കടവ് ആർ.ബാലറാമിന് നൽകി പുസ്തക പ്രകാശനം നടത്തി. ചടങ്ങിൽ സുധീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.

മണിയൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് പനാട്ട് അസ്സയിനാർ അന്തരിച്ചു

മണിയൂർ: മണിയൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് പനാട്ട് അസ്സയിനാർ അന്തരിച്ചു. 76 വയസ്സായിരുന്നു. ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് മണ്ഡലം ഭാരവാഹി, സേവാദൾ ചെയർമാൻ, മങ്കര കയർ സഹകരണ സംഘം പ്രസിഡൻറ്, മണിയൂർ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ നഫീസ. മക്കൾ സയറാസ് (റിയാദ്), സജിന, നസറി. മരുമക്കൾ: നൗഷാദ് മേക്കുനി,

error: Content is protected !!