Category: പ്രാദേശിക വാര്‍ത്തകള്‍

Total 13062 Posts

ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് രക്ഷാപ്രവര്‍ത്തനം തുടരുന്നു; കാണാതായ ആൾക്കായി തിരച്ചിൽ ഊര്‍ജ്ജിതം, ഉരുട്ടി പാലം അപകടാവസ്ഥയിൽ

വിലങ്ങാട്: ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. വിലങ്ങാട് ടൗണ്‍ പ്രദേശത്ത് 15 വീടുകള്‍ ഭാഗികമായി തകര്‍ന്നുവെന്നാണ് വിവരം. ഇവിടങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. മഞ്ഞച്ചീലിയില്‍ ഭാഗത്തുള്ളവരെ പാരിഷ് ഹാളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ഏതാണ്ട് നൂറോളം പേര്‍ ഈ പ്രദേശത്ത് മാത്രമായുണ്ട്. ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ

കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടിപുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കക്കയം: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. വിവിധഘട്ടങ്ങളിലായി നാലടി വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. മഴയും നീരൊഴുക്കും ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ഇനിയും ഉയര്‍ത്തേണ്ടിവരുന്ന സാഹചരിമുണ്ടാവുമെന്നാണ് അധികൃതര്‍ അറിയിച്ചത്. കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പ് അര അടിവരെ ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ തീരങ്ങളഇല്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.  

കനത്ത മഴ: വടകര പുതിയ ബസ് സ്റ്റാന്റില്‍ വെള്ളം കയറി, മേപ്പയില്‍ അടക്കം നിരവധി പ്രദേശങ്ങള്‍ വെള്ളത്തില്‍

വടകര: കനത്ത മഴയില്‍ വടകരയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. പുതിയ ബസ് സ്റ്റാന്റും പരിസരവും വെള്ളത്തിലായതിനെ തുടര്‍ന്ന് യാത്രക്കാരും ബുദ്ധിമുട്ടിലായി. വെള്ളം കയറിയതിനാല്‍ സ്റ്റാന്റിലേക്ക് വരാന്‍ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. മാത്രമല്ല സ്റ്റാന്റിന് സമീപത്തെ ഓടയില്‍ നിന്ന് മാലിന്യം ഉയര്‍ന്നുവരുന്നതായും പരാതിയുണ്ട്. പാര്‍ക്ക് റോഡില്‍ ഒരു വീട്ടില്‍ വെള്ളം കയറിയതായി വിവരമുണ്ട്‌. ഇന്നലെ വൈകുന്നേരം തുടങ്ങിയ

വയനാടിന് പിന്നാലെ വിലങ്ങാടും ഉരുൾപൊട്ടൽ; പുഴയോരത്തെ വീടുകള്‍ വെള്ളത്തില്‍, ഒരാളെ കാണാതായി, പാലങ്ങളും റോഡും തകര്‍ന്ന നിലയില്‍

വിലങ്ങാട്: തുടര്‍ച്ചയായി പെയ്ത മഴയില്‍ വിലങ്ങാട് മേഖലയില്‍ ഉരുള്‍പൊട്ടി. അടിച്ചിപ്പാറ-മഞ്ഞച്ചീലി ഭാഗത്താണ് ഇന്ന് പുലര്‍ച്ചെ രണ്ടരമണിയോടെ ഉരുള്‍പൊട്ടലുണ്ടായത്. ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ട്. മഞ്ഞച്ചീലി പാലം വെള്ളത്തിനടിയിലായി. ഈ ഭാഗത്ത് നൂറിലധികം പേര്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുയാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മഞ്ഞച്ചീളി ഭാഗത്ത് നിന്നും ഒരാളെ കാണാതായിട്ടുണ്ട്. മാത്യു എന്ന മത്തായിയെയാണ്‌ കാണാതായത്. പലയിടത്തും വീടുകളില്‍ വെള്ളം കയറിയിരിക്കുകയാണ്.

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (30.07.2024)

ഇന്നത്തെ ഒ.പി 1) ജനറൽ OP വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) എല്ലു രോഗ വിഭാഗം – ഉണ്ട് 4) കുട്ടികളുടെ വിഭാഗം – ഉണ്ട് 5) ഇഎൻടി വിഭാഗം – ഉണ്ട് 6) ദന്തരോഗ വിഭാഗം – ഉണ്ട് 7) മാനസിക രോഗ വിഭാഗം – ഉണ്ട്

ചെറുവണ്ണൂർ കുന്നത്ത് മീത്തൽ സൂപ്പി അന്തരിച്ചു

ചെറുവണ്ണൂർ: ചെറുവണ്ണൂർകുന്നത്ത് മീത്തൽ സൂപ്പി അന്തരിച്ചു.ഭാര്യ: കദീശ. മക്കൾ: ഷരീഫ്, സലീം, സലീന. മരുമക്കൾ: ബദരിയത്തു നൂറ, ജസീല, കുഞ്ഞിമൊയ്തി കീഴ്പ്പയ്യൂർ. സഹോദരങ്ങൾ: കുന്നത്ത് മീത്തൽ മൂസ, കുഞ്ഞാമി കോവിൽ പാറക്കൽ മീത്തൽ,മറിയം മഞ്ചേരി തറവട്ടത്ത് (മഠത്തിൽ മുക്ക്, ആവള), പരേതരായ മൊയ്തി, അമ്മദ്, ഇബ്രാഹിം, കുഞ്ഞയിഷ.

ജലനിരപ്പ് ഉയരുന്നു; കക്കയം ഡാം തുറന്നേക്കും, കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

കക്കയം: ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ കക്കയം ഡാം തുറക്കാൻ സാധ്യത. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ജലസംഭരണിയിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുന്നതിനാല്‍ ഇന്ന് (ജൂലൈ 29) തന്നെ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ജല സംഭരണിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ അധികജലം പുറത്തേക്ക് ഒഴുക്കിവിടാൻ സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അതിനാല്‍ കുറ്റ്യാടിപ്പുഴയുടെ തീരങ്ങളില്‍

ഗതാഗതക്കുരുക്ക് രൂക്ഷം; വടകര -തൊട്ടിൽപ്പാലം റൂട്ടിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്

വടകര: വടകര തൊട്ടിൽപ്പാലം റൂട്ടിൽ ചൊവ്വാഴ്ച സ്വകാര്യ ബസ് തൊഴിലാളികൾ നാളെ പണിമുടക്കും. തൊഴിലാളികളുമായി വടകര സി.ഐ.വിളിച്ച് ചേർത്ത അനുരജ്ജന ചർച്ച അലസിപ്പിരിഞ്ഞു. ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പുന:പരിശോധിക്കുക, യാത്രാക്കുരുക്കിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വടകര – തൊട്ടിൽപ്പാലം റൂട്ടിൽ പുതുതായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണത്തിൻ്റ

അഴിയൂർ ചോമ്പാല സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

വടകര: അഴിയൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. അഴിയൂർ ചോമ്പാല പുത്തലത്ത് താഴെ കണ്ണോത്ത് പദ്മനാഭനാണ് ബഹറൈനിൽ മരിച്ചത്. വർഷങ്ങളായി ബഹ്റൈൻ പ്രവാസിയാണ്. ഭാര്യ: ലക്ഷ്മി. മക്കൾ: ലിബീഷ്.ടി.കെ, ലിജിന.ടി.കെ. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

വടകരയിലെ വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസ്; കേസ് ഡയറി ഹാജരാക്കാൻ പൊലീസ് ഇൻസ്‌പെക്ടർക്ക് ഹൈക്കോടതിയുടെ നിർദേശം

കൊച്ചി: വടകരയിലെ വ്യാജ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിർദേശം. വടകര പൊലീസ് ഇൻസ്‌പെക്ടർക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റേതാണ് നിർദ്ദേശം. ഓഗസ്റ്റ് 12-ന് മുൻപ് കേസ് ഡയറി ഹാജരാക്കാനാണ് ഉത്തരവ്. വടകരയിലെ ‘കാഫിർ’ സ്ക്രീൻ ഷോട്ട്

error: Content is protected !!