Category: പ്രാദേശിക വാര്‍ത്തകള്‍

Total 13059 Posts

കുത്തിയൊലിച്ച് മലവെള്ളം, വെള്ളത്തില്‍ മുങ്ങി റോഡുകള്‍; വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌, പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു, നാല്‍പതിലധികം വീടുകള്‍ ഒറ്റപ്പെട്ടതായി വിവരം

എന്നാല്‍ വിലങ്ങാട് രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തേക്ക് എത്താന്‍ ബുദ്ധിമുട്ടുകയാണ്. ഉരുള്‍പൊട്ടലില്‍ നിലവിലെ കണക്കുകള്‍ പ്രകാരം 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് നാല്‍പതിലധികം വീടുകള്‍ ഒറ്റപ്പെട്ടതായാണ് വിവരം. അതേ സമയം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ മാത്യു എന്നയാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. ആദ്യം ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ ഇയാള്‍ വീടിന്

വടകര-തൊട്ടിൽപ്പാലം റൂട്ടിൽ സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് തുടരുന്നു; വലഞ്ഞ് യാത്രക്കാർ

വടകര :വടകര തൊട്ടിൽപ്പാലം റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ സൂചനാ പണിമുടക്ക് തുടരുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ പണിമുടക്കുന്നത്. തൊട്ടിൽപ്പാലം ഭാ​ഗത്തേക്ക് ബസ് ഇല്ലാതായതോടെ നൂറുകണക്കിന് യാത്രക്കാർ ബുദ്ധിമുട്ടിലായി. എഴുപതോളം ബസുകളാണ് സൂചനാ പണിമുടക്കിൽ പങ്കെടുത്തത്. ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പുന:പരിശോധിക്കുക, കൈനാട്ടി- നാദാപുരം മേഖലയിലെ യാത്രാക്കുരുക്കിന്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാറക്കടവ് ഡിവിഷനില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍; കനത്ത മഴയില്‍ വീടിന് പുറത്തേക്ക് പോവാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ ആളുകള്‍

തൂണേരി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാറക്കടവ് ഡിവിഷനില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍. കനത്ത മഴയില്‍ ആളുകള്‍ക്ക് വീടിന് പുറത്തേക്ക് പോവാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. 12മണി വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 18 ബൂത്തുകളിലുമായി പത്ത് ശതമാനത്തില്‍ താഴെയാണ് വോട്ടിങ്ങ് നടന്നിട്ടുള്ളത്. അതിരാവിലെ വന്ന് വോട്ട് ചെയ്തവരുടെ കണക്കുകള്‍ മാത്രമാണിത്. മഴ ശക്തമായതോടെ വോട്ട് ചെയ്യാന്‍ ആളുകള്‍ക്ക് ബൂത്തിലേക്ക് വരാന്‍

പേരാമ്പ്ര ടൗണിൽ വെള്ളക്കെട്ട്; കടകൾ വെള്ളത്തിൽ, കോഴിക്കോട് ഭാ​ഗത്തേക്കുള്ള റോഡ് അടച്ചു

പേരാമ്പ്ര: പേരാമ്പ്ര ടൗണിൽ വെള്ളക്കെട്ട് രൂക്ഷം. ഇന്ന് രാവിലെ മുതലാണ് ടൗണിൽ വെള്ളം കയറിതുടങ്ങിയത്. ഇതോടെ വ്യാപാരസ്ഥാപനങ്ങൾ വെള്ളത്തിലായി. പേരാമ്പ്ര ബസ് സ്റ്റാൻഡിന് സമീപത്തെ കോഴിക്കോട് ഭാ​ഗത്തേക്കുള്ള റോഡ് അടച്ചു. വാഹനങ്ങൾ ഇതുവഴി കടന്ന് പോകുമ്പോൾ റോഡിന് ഇരുവശവുമുള്ള കടകളിലേക്ക് വെള്ളം ശക്തിയായി ഇരച്ചെത്തുന്നതിനെ തുടർന്നാണ് റോഡ് അടച്ചത്. വാഹനങ്ങൾ ബൈപ്പാസ് വഴിയാണ് ഇപ്പോൾ കടന്നു

വളയം ചെറുമോത്ത് മൂന്ന് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു

വളയം: ചെറുമോത്ത് മൂന്ന് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. ആവലത്ത് സജീറിന്റെ മകനാണ് മരിച്ചത്. രാവിലെ 10മണിയോടെയാണ് സംഭവം. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് 100മീറ്റര്‍ അകലെയുള്ള തോട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ തന്നെ വളയത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കാണ്മാനില്ലെന്ന് പരാതി

പേരാമ്പ്ര: ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കാണ്മാനില്ലെന്ന് പരാതി. മഞ്ചേരി മീത്തല്‍ വീട്ടില്‍ ഫാരിസ് അദ്‌നാന്‍ എന്ന കുട്ടിയെയാണ് കാണാതായത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്നതിന് ശേഷം 10.30ഓടെ വീട്ടില്‍ നിന്നും സ്‌ക്കൂട്ടര്‍ എടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. KL 18 P 4822 എന്ന

മുക്കത്ത് വാഹനാപകടം; മേപ്പയൂര്‍ സ്വദേശിയായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

മേപ്പയ്യൂര്‍: മുക്കത്തുമണ്ടായ വാഹനാപകടത്തില്‍ മേപ്പയ്യൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. മുക്കം അഭിലാഷ് ജംഗ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികനായ മേപ്പയ്യൂര്‍ കണ്ണമ്പത്ത് കണ്ടി ബാലകൃഷ്ണന്റെ മകന്‍ ഷിബിന്‍ലാല്‍ ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. തിങ്കളാഴ്ച രാത്രി 9:30 തോടെ ആണ് സംഭവം. ബൈക്കിനെ ലോറി മറികടക്കുമ്പോഴാണ് അപകടം. അപകടത്തിന്റെ സി സി ടി

ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് രക്ഷാപ്രവര്‍ത്തനം തുടരുന്നു; കാണാതായ ആൾക്കായി തിരച്ചിൽ ഊര്‍ജ്ജിതം, ഉരുട്ടി പാലം അപകടാവസ്ഥയിൽ

വിലങ്ങാട്: ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. വിലങ്ങാട് ടൗണ്‍ പ്രദേശത്ത് 15 വീടുകള്‍ ഭാഗികമായി തകര്‍ന്നുവെന്നാണ് വിവരം. ഇവിടങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. മഞ്ഞച്ചീലിയില്‍ ഭാഗത്തുള്ളവരെ പാരിഷ് ഹാളിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ഏതാണ്ട് നൂറോളം പേര്‍ ഈ പ്രദേശത്ത് മാത്രമായുണ്ട്. ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. അതേ സമയം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ

കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടിപുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കക്കയം: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. വിവിധഘട്ടങ്ങളിലായി നാലടി വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. മഴയും നീരൊഴുക്കും ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ഇനിയും ഉയര്‍ത്തേണ്ടിവരുന്ന സാഹചരിമുണ്ടാവുമെന്നാണ് അധികൃതര്‍ അറിയിച്ചത്. കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പ് അര അടിവരെ ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ തീരങ്ങളഇല്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.  

കനത്ത മഴ: വടകര പുതിയ ബസ് സ്റ്റാന്റില്‍ വെള്ളം കയറി, മേപ്പയില്‍ അടക്കം നിരവധി പ്രദേശങ്ങള്‍ വെള്ളത്തില്‍

വടകര: കനത്ത മഴയില്‍ വടകരയിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. പുതിയ ബസ് സ്റ്റാന്റും പരിസരവും വെള്ളത്തിലായതിനെ തുടര്‍ന്ന് യാത്രക്കാരും ബുദ്ധിമുട്ടിലായി. വെള്ളം കയറിയതിനാല്‍ സ്റ്റാന്റിലേക്ക് വരാന്‍ യാത്രക്കാര്‍ പ്രയാസപ്പെടുകയാണ്. മാത്രമല്ല സ്റ്റാന്റിന് സമീപത്തെ ഓടയില്‍ നിന്ന് മാലിന്യം ഉയര്‍ന്നുവരുന്നതായും പരാതിയുണ്ട്. പാര്‍ക്ക് റോഡില്‍ ഒരു വീട്ടില്‍ വെള്ളം കയറിയതായി വിവരമുണ്ട്‌. ഇന്നലെ വൈകുന്നേരം തുടങ്ങിയ

error: Content is protected !!