Category: പ്രാദേശിക വാര്‍ത്തകള്‍

Total 13057 Posts

ദുരിതപ്പെയ്ത്ത്; വടകര നഗരസഭയിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു

വടകര: നഗരസഭയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു . കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള സൈക്ലോൺ ഷെൽട്ടർ, ജെ എൻ എം ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്. ക്യാമ്പ് 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നതാണ്. മഴക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവർക്ക് കൺട്രോൾ റൂമിൽ സജ്ജീകരിച്ചിട്ടുള്ള 9400491865 നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ന​ഗരസഭ ഉദ്യോ​ഗസ്ഥർ അറിയിച്ചു.

വിലങ്ങാട് ഉരുൾപൊട്ടൽ; കാണാതായത് റിട്ട. അധ്യാപകൻ മാത്യുവിനെ, അപകടം രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നതിനിടെ

വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപാച്ചിലിൽ കാണാതായ റിട്ട. അധ്യാപകന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. മഞ്ഞച്ചീലി സ്വദേശി കുളത്തിങ്കൽ മാത്യുവിനെയാണ് കാണാതായത്. ഇന്ന് പുലർച്ചെയുണ്ടായ വലിയ ശബ്ദം കേട്ടാണ് കാര്യം തിരക്കാൻ മാത്യു വീടിന് പുറത്തേക്ക് ഇറങ്ങിയത്. ഉരുൾപൊട്ടിയതാണെന്ന് മനസിലായപ്പോൾ നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.തുടർന്ന് സമീപത്തെ കടയിൽ കയറി നിന്നു. പൊടുന്നനെ രണ്ടാമത്തെ ഉരുൾപൊട്ടി

അഴിയൂർ മൂന്നാം ഗേറ്റിലെ കോപ്പാംകണ്ടി ബാബു അന്തരിച്ചു

അഴിയൂർ: മൂന്നാം ഗേറ്റിലെ വൈഷ്ണവത്തിൽ കോപ്പാകംണ്ടി ബാബു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. അച്ഛൻ : പരേതനായ കേളപ്പൻ അമ്മ: അമ്മാളു ഭാര്യ: ഉഷ കുമാരി മകൻ : വൈഷ്ണവ് സഹോദരൻ: അശോകൻ മാഷ് സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

മണിയൂർ മുതുവന ആയാടത്തിൽ മീത്തൽ ചാത്തു അന്തരിച്ചു

മണിയൂർ: മുതുവന ആയാടത്തിൽ മീത്തൽ ചാത്തു അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ശാന്ത, ദേവി, മോളി, ബിജു. മരുമക്കൾ: ചന്ദ്രൻ (കരുവഞ്ചേരി), കുഞ്ഞിക്കണ്ണൻ (മുയിപ്പോത്ത്), പത്മനാഭൻ (പുത്തൂര്‍), നിഷ. സഹോദരങ്ങൾ: കല്യാണി, കുഞ്ഞിരാമൻ, പരേതയായ മന്ദി.

കുറ്റ്യാടി നിട്ടൂര്‍ സ്വദേശിയായ പതിനേഴുകാരനെ കാണ്മാനില്ലെന്ന് പരാതി

കുറ്റ്യാടി: നിട്ടൂര്‍ സ്വദേശിയായ പതിനേഴുകാരനെ കാണ്മാനില്ലെന്ന് പരാതി. തുടിയൻ വലിയത്ത് യൂനസിന്റെ മകന്‍ അഹമ്മദ് യാസീനെയാണ്‌ കാണാതായത്. തിങ്കളാഴ്ച രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. ആരോടും പറയാതെ കോളേജില്‍ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ തുടര്‍ന്ന് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി. പോവുമ്പോള്‍ വെളുത്ത

ദുരിതപ്പെഴ്ത്തില്‍ വ്യാപകനാശം; വെള്ളത്തിൽ മുങ്ങി വീടുകളും റോഡുകളും, വടകര താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

വടകര: കനത്ത മഴയെ തുടര്‍ന്ന് വടകര താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നിലവില്‍ രണ്ട് ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. പുതുപ്പണം ജെഎന്‍എം ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, താഴെ അങ്ങാടി എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്. എന്നാല്‍ പലരും ബന്ധുവീടുകളിലേക്ക് മാറി താമസിക്കുന്നുണ്ടെന്നും, ഇതുവരെയായി ആരും ക്യാമ്പുകളില്‍ എത്തിയിട്ടില്ലെന്നും വടകര നഗരസഭാ ചെയര്‍പേഴ്‌സണ്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. രാവിലെയുള്ള കനത്ത

ദുരിതപ്പെയ്ത്ത്; ചോറോട് നിരവധി വീടുകളിൽ വെള്ളം കയറി, ആളുകളെ മാറ്റിപാർപ്പിച്ചു

ചോറോട് : ചോറോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി. വെള്ളം വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ നിരവധി പേരെ ബന്ധുവീടുകളിലും മറ്റും മാറ്റി പാർപ്പിച്ചു. ചോറോട് ഈസ്റ്റിലെ ബാലൻ, നാരായണി കുഞ്ഞിക്കണ്ടി, ശാന്തദർശന എന്നിവരെ ബന്ധുവീടുകളിലേക്ക് മാറ്റി. കുഞ്ഞിക്കണ്ണൻ കെ.എം, ബാലകൃഷ്ണൻ അർദ്ര, രാമകൃഷ്ണൻ വന്ദനം, ജാനു വി.ടി.കെ., മനോജൻ മാപ്ല കണ്ടിയിൽ, ബാലൻ

ചെമ്മരത്തൂർ ടൗണിലും വെള്ളക്കെട്ട്; കച്ചവട സ്ഥാപനങ്ങൾ തുറക്കാനാവാതെ വ്യാപാരികൾ, വാഹനയാത്രികരും ദുരിതത്തിൽ

ചെമ്മരത്തൂർ: വെള്ളക്കെട്ടിന്റെ ദുരിതംപേറി ചെമ്മരത്തൂർ ടൗണും. ഇന്നലെത്തെ മഴയിൽ ചെമ്മരത്തൂർ ടൗണിൽ പൂർണ്ണമായും വെള്ളം കയറി.ഇതിനാൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാവാതെ വ്യാപാരികൾ ബുദ്ധിമുട്ടിലായി. കടകളിലെ സാധനങ്ങൾ വെള്ളം കയറി നശിച്ചു. വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. ടൗണിലൂടെയുള്ള വാഹനയാത്രയും ബുദ്ധിമുട്ടിലായിരിക്കുകയാണ്. മഴ തുടങ്ങിയാൽ ചെമ്മരത്തൂർ വെള്ളത്തിലാണ്. ഇതിന് ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ

കുത്തിയൊലിച്ച് മലവെള്ളം, വെള്ളത്തില്‍ മുങ്ങി റോഡുകള്‍; വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌, പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു, നാല്‍പതിലധികം വീടുകള്‍ ഒറ്റപ്പെട്ടതായി വിവരം

എന്നാല്‍ വിലങ്ങാട് രണ്ടു പാലങ്ങളും റോഡും ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ അപകടസ്ഥലത്തേക്ക് എത്താന്‍ ബുദ്ധിമുട്ടുകയാണ്. ഉരുള്‍പൊട്ടലില്‍ നിലവിലെ കണക്കുകള്‍ പ്രകാരം 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് നാല്‍പതിലധികം വീടുകള്‍ ഒറ്റപ്പെട്ടതായാണ് വിവരം. അതേ സമയം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായ മാത്യു എന്നയാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. ആദ്യം ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ ഇയാള്‍ വീടിന്

വടകര-തൊട്ടിൽപ്പാലം റൂട്ടിൽ സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് തുടരുന്നു; വലഞ്ഞ് യാത്രക്കാർ

വടകര :വടകര തൊട്ടിൽപ്പാലം റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികളുടെ സൂചനാ പണിമുടക്ക് തുടരുന്നു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ പണിമുടക്കുന്നത്. തൊട്ടിൽപ്പാലം ഭാ​ഗത്തേക്ക് ബസ് ഇല്ലാതായതോടെ നൂറുകണക്കിന് യാത്രക്കാർ ബുദ്ധിമുട്ടിലായി. എഴുപതോളം ബസുകളാണ് സൂചനാ പണിമുടക്കിൽ പങ്കെടുത്തത്. ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പുന:പരിശോധിക്കുക, കൈനാട്ടി- നാദാപുരം മേഖലയിലെ യാത്രാക്കുരുക്കിന്

error: Content is protected !!