Category: വടകര

Total 982 Posts

ശബ്ദണ്ടാക്കിയതിന് കുട്ടികളെ കല്ലെറിഞ്ഞു, ചോദ്യം ചെയ്തപ്പോൾ നെഞ്ചിൽ ചവിട്ടി; ആയഞ്ചേരിയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് വയോധികൻ മരിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

വടകര: വിജേഷ് അയൽവാസിയായ നാണുവിനെ ചവിട്ടിയത് കുട്ടികളെ കല്ലെറിഞ്ഞ സംഭവം ചോദ്യം ചെയ്യാനെത്തിയപ്പോൾ. നെഞ്ചിലേറ്റ ചവിട്ടിനെ തുടർന്ന് ബോധരഹിതനായ നാണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിപച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ആയഞ്ചേരിയിൽ അയൽവാസിയായ യുവാവിന്റെ മർദ്ദനമേറ്റ് വയോധികൻ മരിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നാണുവിന്റെ വീട്ടിലെ കിണർ വറ്റിക്കുന്നതറിഞ്ഞ് അയൽ വീടുകളിലെ കുട്ടികൾ ഇവിടെ എത്തിയിരുന്നു. കുട്ടികൾ

വടകരയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് വയോധികൻ മരിച്ചു

വടകര: ആയഞ്ചേരിയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് വയോധികൻ മരിച്ചു. തറോപൊയിലിൽ പുറത്തൂട്ടയിൽ നാണു ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസാണ്. അൽവാസിയായ വിജേഷാണ് നാണുവിനെ മർദ്ദിച്ചത്. രാവിലെ 11.30 ഓടെയാണ് സംഭവം. വിജേഷിന്റെ ചവിട്ടേറ്റ് നാണുവിന് പരിക്കേൽക്കുകയായിരുന്നു. അബോധാവസ്ഥയിലായ നാണുവിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെെകീട്ട് മൂന്ന് മണിയോടെയാണ് മരണം സംഭവിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്കായി പോലീസ് വടകര ജില്ലാ

എസ്.എന്‍.ഡി.പി യോഗം വടകര യൂണിയന്‍ സെക്രട്ടറിയുടെ മകന്റെ ഭാര്യവീട്ടില്‍ ഭീഷണിക്കത്തും റീത്തും; അന്വേഷണം ആരംഭിച്ച് പോലീസ്

വടകര: എസ്.എന്‍.ഡി.പി യോഗം വടകര യൂണിയന്‍ സെക്രട്ടറി പി.എം രവീന്ദ്രനു നേരെ ഭീഷണിക്കത്തും റീത്തും. ചെക്കോട്ടി ബസാര്‍ കൊളങ്ങരക്കണ്ടിയിലെ മകന്റെ ഭാര്യ വീട്ടിലാണ് റീത്തും ഭീഷണിക്കത്തും കൊണ്ടുവെച്ചത്. യൂനിയന്‍ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചില്ലെങ്കില്‍ മകന്റെ കൈവെട്ടിയെടുക്കുമെന്നാണ് ഭീഷണി. കത്തില്‍ പറയുന്നത് ഇങ്ങനെയാണ് എസ്.എന്‍.ഡി.പിയുടെ സെക്രട്ടറി സ്ഥാനത്ത് നില്‍ക്കുന്ന പി.എം.രവി അറിയാന്‍ വേണ്ടി. ഒരു പാട് തവണയായി

പ്രിയപ്പെട്ടവന്റെ വിയോ​ഗം താങ്ങാനാവാതെ നാടും വീടും; ഇരിങ്ങലിലുണ്ടായ അപകടത്തിൽ മരിച്ച ശ്രീനാഥിന്റെ മൃതദേഹം സംസ്ക്കരിച്ചു

വടകര: ഇരിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച വടകര സ്വദേശി ശ്രീനാഥിന്റെ മൃതദേഹം സംസ്ക്കരിച്ചു. പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം വീട്ടിൽ എത്തിച്ച മൃതദേഹം പൊതു ദർശനത്തിന് വെച്ച ശേഷമാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്. അപ്രതീക്ഷിതമായ ശ്രീനാഥിന്റെ വിയോ​ഗം ഉൾക്കൊള്ളാനാവാതെ അതീവ ദു:ഖത്തിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം. ഭാര്യയ്ക്കും മകനുമൊപ്പം ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന്

കരിപ്പൂരില്‍ വിമാനത്താവളം വഴി 60 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; വടകര ചോമ്പാല സ്വദേശിയായ യുവാവ് പിടിയില്‍

കോഴിക്കോട്: കരിപ്പൂരില്‍ 1059 ഗ്രാം സ്വര്‍ണമിശ്രിതവുമായി യുവാവിനെ കസ്റ്റംസ് പിടികൂടി. ജിദ്ദയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ ചോമ്പാല സ്വദേശിയായ മുഹമ്മദ് അഫ്‌സാനില്‍ (27) നിന്നുമാണ് മിശ്രിതം പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച നിലയില്‍ ഏകദേശം 60 ലക്ഷം രൂപ വില മതിക്കുന്ന 1059 ഗ്രാം സ്വര്‍ണമിശ്രിതമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍

ആദ്യം ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പ്രഖ്യാപനം; ലീഡേഴ്സ് മീറ്റിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി വടകര എംപി കെ.മുരളീധരന്‍

വടകര: ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി വടകര എംപി കെ.മുരളീധരൻ. ഇന്നലെ ചേർന്ന ലീഡേഴ്സ് മീറ്റിലെ സിറ്റിംഗ് എംപിമാർ മത്സരിക്കണമെന്ന നിർദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. സിറ്റിംഗ് എംപിമാർ മത്സരിച്ചില്ലെങ്കിൽ അത് പരാജയ ഭയം കൊണ്ടാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ലെന്നും പാര്‍ട്ടിയിലെ പുനസംഘടന 30 ന് പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട്ടില്‍ രണ്ട്

പൊന്മേരി പറമ്പില്‍ നിന്ന് 25 ഗ്രാം കഞ്ചാവുമായി വടകര അടക്കാത്തെരു സ്വദേശിയായ യുവാവ് പിടിയില്‍

വടകര: കഞ്ചാവുമായി യുവാവ് പിടിയില്‍. വടകര അടക്കാത്തെരു പാറേമ്മല്‍ ശരത്തിനെയാണ് (27) പൊന്മേരി പറമ്പില്‍ നിന്ന് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. 25 ഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കല്‍ നിന്ന് പിടികൂടിയത്. വടകര എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി വടകര, വില്യാപ്പള്ളി, ആയഞ്ചേരി, പൊന്മേരി പറമ്പ് ഭാഗങ്ങളില്‍ നടത്തിയ പട്രോളിങ്ങിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍

കൈവിലങ്ങുകൊണ്ട് എസ്.ഐയുടെ തലയ്ക്കടിച്ച് കഞ്ചാവ് കേസ് പ്രതി; ആക്രമണം വടകര മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാന്‍ പോയപ്പോള്‍

വടകര: കഞ്ചാവ് കേസിലെ പ്രതികളെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാന്‍ പോയ എസ്.ഐയുടെ തലയ്ക്ക് കൈവിലങ്ങുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് പ്രതി. ബാലുശ്ശേരിയില്‍ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയതിന് പിടിയിലായ നാലംഘ സംഘത്തിലുള്ള അജിത് വര്‍ഗീസാണ് പൊലീസുകാരനെ ആക്രമിച്ചത്. നാദാപുരം കണ്‍ട്രോള്‍ റൂം എസ്.ഐയും ആവള സ്വദേശിയുമായ രവീന്ദ്രനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെ വടകര കീര്‍ത്തി മുദ്ര തിയേറ്ററിന്

ബൈക്ക് പട്രോളിംഗിനിടെ പോലീസുകാരന് നേരെ അക്രമം; വടകര സ്വദേശിയായ യുവാവ് അറസ്റ്റില്‍

വടകര: ബൈക്ക് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ അക്രമിച്ച പ്രതി അറസ്റ്റില്‍. വടകര ബീച്ച് സ്വദേശി കുറുക്കോട് വീട്ടില്‍ ഷറീഫ് (36) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 1.25 ഓടെ മലോല്‍ മുക്കിലാണ് സംഭവം. പട്രോളിംഗിനിടെ റോഡരികില്‍ ഓട്ടോറിക്ഷയില്‍ ബഹളം ശ്രദ്ധയില്‍ പെട്ട പോലീസുകാര്‍ സംഭവം അന്വേഷിക്കുന്നതിനിടെ ഷറീഫ് വടകര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസുകാരന്‍

നാദാപുരം എടച്ചേരിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; ലക്ഷങ്ങള്‍ വിലയുള്ള ഓട്ടു പാത്രങ്ങള്‍ കവര്‍ന്നു

നാദാപുരം: എടച്ചേരിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് ലക്ഷങ്ങള്‍ വിലയുള്ള ഓട്ടുപാത്രങ്ങള്‍ മോഷ്ടിച്ചു. എടച്ചേരി ഇരിങ്ങണ്ണൂര്‍ റോഡില്‍ പൂച്ച മുക്കിലെ പരേതനായ പനോളി പീടികയില്‍ കുഞ്ഞമ്മദ് ഹാജിയുടെ വീട്ടില്‍ നിന്നാണ് ഓട്ടുപാത്രങ്ങള്‍ കളവ് പോയത്. ഒരു ലക്ഷത്തിലകം രൂപയിലധികം വില വരുന്ന 75 കിലോ തൂക്കം വരുന്ന ഓട്ടുരുളിയും, വിദേശത്ത് നിന്ന് ലഭിച്ച ലക്ഷങ്ങള്‍ വിലയുള്ള

error: Content is protected !!