Category: വടകര

Total 981 Posts

കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; കാര്‍ ഡ്രൈവറായ പേരാമ്പ്ര സ്വദേശിക്ക് പരിക്ക്

ഓമരശ്ശേരി: കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയില്‍ ഓമശ്ശേരിക്കടുത്ത് മുടൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് സാരമായി പരുക്കേറ്റു. ബസിലെ യാത്രക്കാരായ ഏതാനും പേര്‍ക്ക് നിസാര പരിക്കുകളേറ്റു. ഓമരശ്ശേരി ഭാഗത്തുനിന്നും താമരശ്ശേരി ഭാഗത്തു പോകുന്ന കാറും താമരശ്ശേരിയില്‍ നിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്.

അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; കോഴിക്കോട് അടക്കം മൂന്ന് ജില്ലകള്‍ക്ക്‌ മുന്നറിയിപ്പ്‌

കോഴിക്കോട്: അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എറണാകുളം, ഇടുക്കി,

‘വ്യക്തി പൂജ ജനാധിപത്യത്തിന്റെ മരണമൊഴി’; വടകരയില്‍ സംഘടിപ്പിച്ച എം.കൃഷ്ണന്‍ അനുസ്മരണ ചടങ്ങില്‍ പ്രൊഫ.എം.എൻ കാരശ്ശേരി

വടകര: ‘ജനാധിപത്യത്തിന്റെ മരണമൊഴിയാണ് വ്യക്തി പൂജ’യെന്ന്‌ പ്രൊഫ.എം.എൻ കാരശ്ശേരി. പ്രമുഖ സോഷ്യലിസ്റ്റും എംഎൽഎയുമായിരുന്ന എം.കൃഷ്ണന്റെ മുപ്പത്തിനാലാം ചരമ വാർഷിക ദിനത്തിൽ വടകരയിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ദിരാഗാന്ധി നടപ്പാക്കിയ പൗരാവകാശ ധ്വംസനമാണ് ആര്‍എസ്എസിനെ സജീവമാക്കിയത്. ഈ തെരഞ്ഞെടുപ്പിൽ അടിസ്ഥാന രാഷ്ടിയം ചർച്ച ചെയ്തിട്ടില്ല. മതവും ജാതിയുമായിരുന്നു ചർച്ചകൾ. ജനങ്ങളാണ് പരമാധികാരിയെന്ന്

കണ്ണീരടക്കാനാവാതെ കൂട്ടുകാരും അധ്യാപകരും; വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വളയം സ്വദേശി ദേവതീർത്ഥയ്ക്ക് വിട ചൊല്ലി നാട്‌

വളയം: വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വളയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ദേവതീര്‍ത്ഥതയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. നീലാണ്ടുമ്മല്‍ പടിഞ്ഞാറയില്‍ സജീവന്‍ – ഷൈജ ദമ്പതികളുടെ മകളായ ദേവതീര്‍ത്ഥയെ മൂന്ന് ദിവസം മുമ്പാണ് പനിയും ഛര്‍ദ്ദിയും ബാധിച്ച് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന്‌ കോഴിക്കോട്ടെ

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം: ജില്ലയില്‍ വിപുലമായ പരിപാടികള്‍, മാനാഞ്ചിറക്ക് ചുറ്റും ‘സൗഹൃദ മതിൽ’

കോഴിക്കോട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടം, നശാമുക്ത് ഭാരത് അഭിയാൻ, ജില്ല സാമൂഹ്യ നീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ ‘സൗഹൃദ മതിൽ’ തീർക്കുന്നു. മാനാഞ്ചിറ മൈതാനത്തിന് ചുറ്റും ജൂണ്‍ 26ന് വൈകീട്ട് 4 മണിക്ക് ഒരു കിലോമീറ്റർ ദൈർഘ്യത്തിലാണ് സൗഹൃദമെന്ന വറ്റാത്ത ലഹരിയുടെ മതിൽ തീർക്കുക. ജില്ലയിലെ കോളേജുകളിൽ നിന്നും സ്കൂളുകളിൽ

മരുതോങ്കര ഡോ.ബി ആര്‍ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌ക്കൂളില്‍ മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍ നിയമനം, വിശദമായി അറിയാം

കോഴിക്കോട്‌: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിലെ മരുതോങ്കര ഡോ.ബി ആര്‍ അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളിലേക്ക് രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതകളില്‍ (പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെ ലഭിക്കാത്ത പക്ഷം മറ്റു വിഭാഗക്കാരെ പരിഗണിക്കും) നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍

കുട്ടികളുടെ അവകാശ സംരക്ഷണം; സ്‌ക്കൂള്‍ ജീവനക്കാർക്ക് പരിശീലനം നല്‍കി വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്

വില്യാപ്പള്ളി: വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെയും ജൻഡർ റിസോഴ്സ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ എൽ.പി, യു.പി സ്‌ക്കൂള്‍ ജീവനക്കാർക്ക്‌ കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എം ലീന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ ബിജുള അധ്യക്ഷത വഹിച്ചു. പി.കെ മുരളി, കോളിയോട്ട് രജിത, കെ.സുബിഷ,

കോഴിക്കോട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് യുവാവ് മരിച്ചു. ഏറനാട്‌ എക്‌സ്പ്രസില്‍ യാത്ര ചെയ്ത യുവാവാണ് അപകടത്തില്‍പ്പെട്ടത്. വെസ്റ്റ്ഹില്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വടകര മിഡറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ സമരവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി

വടകര: മിഡറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ സമരവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. സംസ്ഥാന വ്യാപകമായി കെ.എസ്.യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ മെമ്മോ കൊടുക്കാനെത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റത്‌. സമരത്തിന് നേതൃത്വം നൽകിയ യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം സെക്രട്ടറി സജിത്ത് മാരാർ, കെഎസ്‌യു ഭാരവാഹികളായ അഭിഷേക്, ആഷിഫ്, അരുൺ, രബിത്ത്,

മണ്ണിനൊപ്പം ഇലട്രിക് പോസ്റ്റും റോഡിലേക്ക്; മൂരാട് പാലത്തിന് സമീപം വ്യാപക മണ്ണിടിച്ചിൽ

വടകര: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം വ്യാപക മണ്ണിടിച്ചിൽ. ഇലക്ട്രിക് പോസ്റ്റുകൾ ഉൾപ്പെടെ നിലം പൊത്തി. നേരത്തെ ബ്രദേഴ്സ് ബസ് സ്റ്റോപ് നിലനിന്നിരുന്ന സ്ഥലത്ത് പെട്രോൾ പമ്പിന് സമീപത്തായാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പെയത് കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റും മണ്ണിനൊപ്പം താഴേക്ക് വീണു. ദേശീയപാതയിലേക്കാണ് മണ്ണും ഇലക്ട്രിക് പോസ്റ്റും

error: Content is protected !!