Category: വടകര

Total 976 Posts

വടകര കണ്ണൂക്കര ദേശീയപാതയിലെ മണ്ണിടിച്ചില്‍: 3 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കും, പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണുമെന്നും ഡെപ്യൂട്ടി കലക്ടര്‍

മുക്കാളി: വടകര – തലശ്ശേരി ദേശീയപാത കണ്ണൂക്കരയില്‍ മണ്ണിടിച്ചിലുണ്ടായ മീത്തലെ മുക്കാളി ഡെപ്യൂട്ടി കലക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. തുടര്‍ന്ന്‌ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അതിന്റെ തുടര്‍ച്ചയായി ഒഞ്ചിയം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ദേശീയപാതയ്ക്കരികില്‍ താമസിക്കുന്ന 3 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനും നിലവിലുള്ള സംരക്ഷണ ഭിത്തി കുറേക്കൂടി സുരക്ഷിതമായി നിര്‍മ്മിക്കാനും

‘വടകര കണ്ണൂക്കര ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ അശാസ്ത്രീയമായ നിർമ്മാണത്തിൻ്റെ തുടർച്ച’; നിർമാണ കമ്പനിയെ കരിമ്പട്ടികയില്‍ ഉൾപ്പെടുത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മുക്കാളി: വടകര – തലശ്ശേരി ദേശീയപാത കണ്ണൂക്കര മീത്തലെ മുക്കാളിയില്‍ ഇന്നുണ്ടായ മണ്ണിടിച്ചിൽ അശാസ്ത്രീയമായ നിർമ്മാണത്തിൻ്റെ തുടർച്ചയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത്രയും നിരുത്തരവാദപരമായി ഒരു സ്വകാര്യ നിർമ്മാണ കമ്പനി എങ്ങനെയാണ് പ്രവർത്തിക്കുന്നതതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിയൂർ മുതൽ വെങ്ങളം വരെയുള്ള മേഖലയിൽ യാത്രാക്ലേശം പ്രതിദിനം രൂക്ഷമായി

കാട്ടുപൂച്ചയുടെ അക്രമണം; വൈക്കിലശ്ശേരി തെരുവില്‍ വീട്ടമ്മയുടെ ഇരുപത്തഞ്ചോളം കോഴികളെ കൊന്നു

ചോറോട് ഈസ്റ്റ്: ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡില്‍ ഇരുപത്തഞ്ചോളം കോഴികളെ കാട്ടുപൂച്ച കൊന്നു. പാഞ്ചേരിക്കാട്ടിൽ റഹീസയുടെ വീട്ടിലെ കോഴികളെയാണ് കാട്ടുപൂച്ച തിന്നത്. രാവിലെ കോഴിക്കൂട്ടിൽ നിന്നും ശബ്ദം കേട്ട് പരിശോധിക്കുമ്പോഴാണ് പൂച്ചയേക്കാൾ നല്ല വലുപ്പമുള്ള ഒരു ജീവി ഓടുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്‌. ഏഴുമാസം പ്രായമുള്ള കോഴികളാണിവ. ജനകിയ ആസൂത്രണ പദ്ധതിയിലൂടെയും സ്വയം വിരിയിച്ചെടുത്തതുമായ മുപ്പത്തഞ്ചോളം കോഴികൾ

ആറ് പതിറ്റാണ്ടിന്റെ ഹിന്ദി അധ്യാപന ജീവിതത്തിന് തിരശ്ശീല വീണു; വടകര പതിയാരക്കരയിലെ അടിയോടി മാഷിന് വിട നൽകി നാട്

വടകര: ആറ് പതിറ്റാണ്ടിന്റെ ഹിന്ദി അധ്യാപന ജീവിതത്തിനാണ് അടിയോടി മാഷിന്റെ വിയോ​ഗത്തോടെ തിരശീല വീണത്. കണ്ണീരോടെയാണ് പ്രിയ ശിഷ്യന്മാരും നാടും മാഷിന് വിട നൽകിയത്. ഹിന്ദി ഭാഷയെ ഇതുപോലെ സ്നേഹിച്ചൊരു അധ്യാപകൻ വേറെയുണ്ടാകില്ല. തിരുവങ്ങോത്ത് ടി വി നാരായണൻ അടി യോടി തന്റെ ജീവിതം ഹിന്ദി ഭാഷക്കായി നീക്കിവെയ്ക്കുകയായിരുന്നു. പഴയകാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ലഭിക്കാൻ

ദേശീയപാതയിൽ കണ്ണൂക്കരയിൽ മണ്ണിടിച്ചിൽ; വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു, യാത്രക്കാർ പോകേണ്ടത് ഇപ്രകാരം…

വടകര: ദേശീയപാതയില്‍ കണ്ണൂക്കരയിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു. പാര്‍ശ്വഭിത്തി സംരക്ഷിക്കാന്‍ സോയില്‍ ലെയ്നിങ് ഉള്‍പ്പെടെ നടത്തിയ ഭാ​ഗത്ത് ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. മഴ തുടരുന്നതിനാല്‍ വീണ്ടും ഇടിച്ചില്‍ ഉണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്നാണ് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടത്. കണ്ണൂര്‍ ഭാഗത്തുനിന്ന് വടകരയിലേക്ക് വരുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍നിന്ന് കുന്നുമ്മക്കര-ഓര്‍ക്കാട്ടേരി വഴിയാണ് തിരിച്ചുവിടുന്നത്. വടകരനിന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കണ്ണൂക്കരനിന്ന് തോട്ടുങ്ങല്‍പ്പീടിക-കുന്നുമ്മക്കര

നേരത്തെ വിള്ളലുണ്ടായി, പിന്നാലെ ഇടിഞ്ഞ് താഴ്ന്നു; ദേശീയപാത കണ്ണൂക്കരയിൽ സംരക്ഷണ ഭിത്തി വീണതോടെ ഭീതിയിലായി പ്രദേശവാസികളും യാത്രക്കാരും, വീഡിയോ

കണ്ണൂക്കര: വടകര തലശ്ശേരി ദേശീയപാത കണ്ണൂക്കരയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീഴ്ന്നതോടെ ഭീതിയിലായി പ്രദേശവാസികളും യാത്രക്കാരും. 15 മീറ്ററോളം ഉയരത്തിലുള്ള സംരക്ഷണ ഭിത്തിയാണ് ഇന്ന് രാവിലെ ഇടിഞ്ഞ് താഴ്ന്നത്. നേരത്തെ സംരക്ഷണ ഭിത്തിയിൽ വിള്ളലുണ്ടായിരുന്നെന്നും അത് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് പ്ര​ദേശവാസികൾ പറയുന്നു. സംരക്ഷണ ഭിത്തി വീണതോടെ കൂടൂതൽ പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. അപകട

‘രക്ഷപ്പെട്ടത് ഭാ​ഗ്യം കൊണ്ട്’; കണ്ണൂക്കരയിൽ ഹൈവേ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീഴുന്നത് നേരിൽ കണ്ട അനുഭവം പങ്കുവച്ച് പഞ്ചായത്തം​ഗം

കണ്ണൂക്കര: ദേശീയപാതയിൽ കണ്ണൂക്കരയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീഴുന്നതിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പഞ്ചായത്തം​ഗംവും സുഹൃത്തും. ഒഞ്ചിയം പഞ്ചാത്ത് രണ്ടാം വാർഡ് അം​ഗം വി ​ഗോപാലകൃഷ്ണനും സുഹൃത്തുമാണ് രക്ഷപ്പെട്ടത്. മേലെ കണ്ണൂക്കര കോൺക്രീറ്റ് ചെയ്ത ഹൈവേ സംരക്ഷണ ഭിത്തിയിൽ വിള്ളലുണ്ടായെന്ന് പ്രദേശവാസി വിളിച്ചു പറ‍ഞ്ഞതിനെ തുടർന്നാണ് ​തങ്ങൾ സ്ഥലത്തെത്തിയത് . ഇത് പരിശോധിക്കുന്നതിനിടെ പെട്ടെന്ന് മണ്ണ് ഇടിഞ്ഞ്

വടകര കണ്ണൂക്കര ദേശീയപാതയിൽ മണ്ണിടിച്ചിൽ; ​​ഗതാ​ഗതം തടസപ്പെട്ടു

ഒഞ്ചിയം: വടകര – തലശ്ശേരി ദേശീയപാത കണ്ണൂക്കരയിൽ മണ്ണിടിച്ചിൽ. ദേശീയപാത നിർമ്മാണത്തിൻ്റ ഭാഗമായി മണ്ണെടുത്ത് കോൺക്രീറ്റ് ചെയ്ത ഭാഗമാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. വാഹനങ്ങൾ കടന്ന് പോയി കൊണ്ടിരിക്കുമ്പോഴാണ് ദേശിയപാതയിൽ മണ്ണിടിച്ചിലുണ്ടായത്. തലനാരിഴക്കാണ് റോഡിലൂടെ കടന്നുപോയ വാഹനങ്ങൾ അപകടത്തിൽപെടാതെ രക്ഷപെട്ടത്. ഇതേ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കിലോ മീറ്ററുകൾ ദൂരത്തിൽ

വെള്ളം കെട്ടി നിന്ന് തോടിന് സമാനമായി അഴിയൂര്‍ കരുവയലിൽ പുളിയേരി നട റോഡ്‌; വാഴ നട്ട് പ്രതിഷേധിച്ച് നാട്ടുകാര്‍

അഴിയൂർ: കരുവയലിൽ നിന്ന് പുളിയേരി നടയിലേക്ക് പോകുന്ന റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡില്‍ വാഴ വെച്ച് പ്രതിഷേധിച്ചു. പ്രദേശവാസികളും സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളും അടക്കം നിരവധി പേരാണ് ഈ വഴി ദിനം പ്രതി നടന്നുപോവുന്നത്. റോഡില്‍ നിറയെ വെള്ളമായതിനാല്‍ മാഹി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാർക്കും സ്‌ക്കൂളില്‍ പോകുന്ന കൊച്ചുകുട്ടികള്‍ക്കും ഇതിലൂടെയുള്ള യാത്ര

വടകരയിലെ വിവേകാനന്ദ ഹിന്ദി കോളേജിൻ്റെ സ്ഥാപകനും അധ്യാപകനുമായിരുന്ന പതിയാരക്കര ടി.വി നാരായണൻ അടിയോടി അന്തരിച്ചു

പതിയാരക്കര: ചീനം വീട് യു.പി സ്‌ക്കൂള്‍, ചിങ്ങപുരം സി.കെ.ജി.എച്ച്.എസ് എന്നിവിടങ്ങളിലെ അധ്യാപകനായിരുന്ന പതിയാരക്കര ടി.വി നാരായണൻ അടിയോടി മാസ്റ്റർ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. പ്രചാരക് രത്ന, വിശിഷ്ട സേവാ സമ്മാൻ, വിശിഷ്ട ഹിന്ദി പ്രചാരക്, ഹിന്ദി സേവാ സമ്മാൻ, വൊക്കേഷണൽ എക്സലൻസ് അവാർഡ്, പ്രേംചന്ദ് അവാർഡ് തുടങ്ങിയ ഒട്ടേറെ ഹിന്ദി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. തികഞ്ഞ ഗാന്ധിയനും

error: Content is protected !!