Category: മേപ്പയ്യൂര്‍
പൊതുവിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങളിലെ സാങ്കേതിക തടസങ്ങളൊഴിവാക്കി അംഗീകാരം നല്‍കണം; മേപ്പയ്യൂരില്‍ നടന്ന എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം
മേപ്പയ്യൂര്‍: പൊതുവിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങളിലെ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി അംഗീകാരം നല്‍കണമെന്ന് എ.കെ.എസ്.ടി.യു കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും നടപ്പിലാക്കുകയും വേണം. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനും സ്‌കൂള്‍ അന്തരീക്ഷം സക്രിയമാകുന്നതിനും നിയമന അംഗീകാരങ്ങളുടെ കാലതാമസം തടസ്സം സൃഷ്ടിക്കുകയാണെന്നും ഇതിന് പരിഹാരമുണ്ടാവുകയും വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
‘കേരളീയ വിദ്യാദ്യാസം ചരിത്രവും വർത്തമാനവും’; ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിന് മേപ്പയ്യൂരിൽ തുടക്കം
മേപ്പയ്യൂർ: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ 28-ാമത് കോഴിക്കോട് ജില്ലാ സമ്മേളനം മേപ്പയ്യൂരിൽ ആരംഭിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് എം.ടി. വാസുദേവൻ നായർ നഗറിൽ കേരളീയ വിദ്യാദ്യാസം ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ എ.കെ. എസ് .ടി.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം
പാലിയേറ്റീവ് ദിനാചരണം; ജനുവരി 15ന് വിപുലമായ പരിപാടികളുമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്
മേപ്പയ്യൂർ: ദേശീയ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനുവരി 15ന് വിവിധ പാലിയേറ്റീവ് സംഘടനകളെ ഏകോപിപ്പിച്ച് സംയുക്ത പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ്, മേപ്പയ്യൂർ പാലിയേറ്റീവ്, മേപ്പയൂർ നോർത്ത് സുരക്ഷ പാലിയേറ്റീവ്, മേപ്പയ്യൂർ സൗത്ത് സുരക്ഷ പാലിയേറ്റീവ് എന്നീ സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി
മേപ്പയ്യൂർ ഫെസ്റ്റ് ഫെബ്രുവരി രണ്ട് മുതല്‍; ആഘോഷങ്ങള്‍ക്കായി ഒരുങ്ങി നാട്
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന മേപ്പയ്യൂർ ഫെസ്റ്റ് ജനകീയ സാംസ്കാരികോത്സവത്തിൻ്റെ സംഘാടകസമിതി ഓഫീസ് മേപ്പയ്യൂർ ടൗണിൽ കേരളാസാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 2 മുതല്‍ 9വരെയാണ് ഫെസ്റ്റ്. ഫെസ്റ്റിന്റെ തീം സോങ് റിലീസ് കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ: സി.പി അബൂബക്കറും, ലോഗോ പ്രകാശനം ഗാനരചയിതാവ്
തമിഴ്‌നാട് ദിണ്ടിഗലിലെ വാഹനാപകടം; ശോഭയ്ക്കും ശോഭനയ്ക്കും വിട നൽകി മേപ്പയ്യൂർ ഗ്രാമം
മേപ്പയ്യൂർ: തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ വാഹനാപകടത്തിൽ മരിച്ച ശോഭയ്ക്കും ശോഭനയ്ക്കും വിട നൽകി മേപ്പയ്യൂർ ഗ്രാമം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മേപ്പയ്യൂർ ജനകീയ മുക്കിലെ ഇരുവരുടെയും വീടുകളിൽ മൃതദേഹം എത്തിച്ചത്. മക്കളും ബന്ധുക്കളും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു. ശേഷം രണ്ടരയോടെ മൃതദേഹങ്ങൾ വീട്ടുവളപ്പുകളിൽ സംസ്ക്കരിച്ചു. സഹോരങ്ങളുടെ ഭാര്യമാരാണ് മരിച്ച ശോഭയും ശോഭനയും. ശോഭയുടെ മകൾ അശ്വതിയുടെ
പുതുവര്‍ഷദിനത്തില്‍ റോഡില്‍ നിന്നും കളഞ്ഞ്കിട്ടിയത് 500ന്റെ നാല് നോട്ട്‌കെട്ടുകള്‍; ഉടമയെ തിരഞ്ഞുപിടിച്ച് തിരികെ ഏല്‍പ്പിച്ച് മേപ്പയ്യൂര്‍ സ്വദേശികളായ യുവാക്കള്‍
മേപ്പയ്യൂര്‍: പുതുവര്‍ഷത്തില്‍ കളഞ്ഞ്കിട്ടിയ പണം ഉടമയെ തിരഞ്ഞുപിടിച്ച് തിരികെ ഏല്‍പ്പിച്ച് മേപ്പയ്യൂര്‍ സ്വദേശികളായ യുവാക്കള്‍. ഇന്നലെ രാത്രി 10.30തോടെ കുരുടിമുക്ക് നടുവണ്ണൂരിലേയ്ക്ക് പോകുന്ന റോഡിലൂടെ ബൈക്കില്‍ പോവുകയായിരുന്നു മേപ്പയ്യൂര്‍ നിടുംപൊയില്‍ സ്വദേശിയായ റാഫിയും സുഹൃത്തുക്കളും. എതിരെ പോവുകയായിരുന്ന കാറില്‍ നിന്നും എന്തോ വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട് റാഫിയും സംഘവും വണ്ടി നിര്‍ത്തി. സമീപത്തെത്തിയപ്പോള്‍ ഒരു കെട്ടില്‍ 500
തമിഴ്നാട് ദിണ്ടിഗലിലെ വാഹനാപകടം; മരിച്ചത് മേപ്പയ്യൂർ ജനകീയ മുക്ക് സ്വദേശികള്‍, കുടുംബം തമിഴ്നാട്ടിലേക്ക് യാത്ര പോയത് കഴിഞ്ഞ ദിവസം
മേപ്പയ്യൂര്‍: തമിഴ്നാട് ദിണ്ടിഗലില്‍ വാഹനാപകടത്തില്‍ മരിച്ചത് മേപ്പയ്യൂർ സ്വദേശിനികൾ. പാറച്ചാലില്‍ ശോഭന (51), പാറച്ചാലില്‍ ശോഭ (45) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ ഭാര്യമാരാണിവര്‍. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ശോഭയുടെ മകളുടെ ഭര്‍ത്താവിന്റെ ജോലി സ്ഥലത്തേക്ക് പോയതായിരുന്നു ഇവര്‍. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് കുടുംബം കാറിൽ യാത്ര തിരിച്ചത്. മകളുടെ ഭര്‍ത്താവിന് തൃശൂരിലേക്ക് സ്ഥലം മാറ്റം
തമിഴ്നാട് ദിണ്ടിഗലിൽ വാഹനാപകടം; കൊയിലാണ്ടി സ്വദേശിനികൾക്ക് ദാരുണാന്ത്യം, 10 പേർക്ക് പരിക്ക്
തമിഴ്നാട് : തമിഴ്നാട് ദിണ്ടിഗലിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കൊയിലാണ്ടി സ്വദേശിനികളായ ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. മധുര ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പുതുപ്പട്ടി ഫ്ലൈ ഓവറിൽ വച്ചാണ് അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന്
‘ഇനി ഞാനൊഴുകട്ടെ’ നീർച്ചാലുകളുടെ വീണ്ടെടുപ്പ്; മേപ്പയ്യൂരില്‍ സർവകക്ഷി യോഗം, 29ന് ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം
മേപ്പയ്യൂർ: ജലസ്രോതസ്സുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ‘ഇനി ഞാനൊഴുകട്ടെ’ ജനകീയ ക്യാമ്പയിന്‍ മൂന്നാംഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തുതല സർവകക്ഷി യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്തിലെ ആച്ചിക്കുളങ്ങര- കണ്ടംചിറ തോട് ഡിസംബർ 29ന് ജനകീയ പങ്കാളിത്തത്തോടെ ശുചീകരണം നടത്താൻ യോഗത്തില്‍ തീരുമാനമായി. യോഗത്തിൽ ഗ്രാമ
നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ നടത്തിയിരുന്ന വാറ്റ് കേന്ദ്രം നശിപ്പിച്ച് എക്‌സൈസ് അധികൃതര്‍; കീഴരിയൂരില്‍ നിന്നും 280 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു
പേരാമ്പ്ര: കീഴരിയൂര്‍ കോണില്‍ മീത്തല്‍ മലയില്‍ നിന്നും വാഷും വാറ്റുപകരണങ്ങളും പിടികൂടി. 280 ലിറ്റര്‍ വാഷാണ് പിടിച്ചെടുത്തത്. മലയുടെ ഉള്‍ഭാഗത്ത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ നടത്തിയ വാറ്റ് കേന്ദ്രം എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു. ഉടമസ്ഥനെ തിരിച്ചറിഞ്ഞിട്ടില്ല. അബ്കാരി നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രിസ്തുമസ് ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നിരന്തരമായ പരിശോധനയുടെ ഫലമായാണ് എക്സൈസ്