Category: കുറ്റ്യാടി

Total 212 Posts

കുറ്റ്യാടിചുരം റോഡിൽ വാഹനാപകടം; പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

തൊട്ടിൽപ്പാലം : കുറ്റ്യാടി ചുരംറോഡിൽ മുളവട്ടത്ത് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടിൽപാലം പോലിസ് സ്ഥലത്തെത്തി.

വ്യാജ സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ വഞ്ചിച്ചു; കുറ്റ്യാടിയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജർ റിമാൻഡിൽ

കുറ്റ്യാടി: വ്യാജ സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ വഞ്ചിച്ചതായി പരാതി. കുറ്റ്യാടിയിലെ ഗേറ്റ് അക്കാദമി എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജർ റിമാൻഡിൽ. നാദാപുരം വരിക്കോളി കൂർക്കച്ചാലിൽ ലിനീഷാണ് റിമാൻഡിലായത്. ലാബ് ടെക്നിഷ്യൻ കോഴ്‌സ്, നഴ്സിങ് അസിസ്‌റ്റന്റ് കോഴ്‌സ് എന്നിവയ്ക്ക് വിദ്യാർഥികളെ ചേർത്തു വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി വഞ്ചിച്ചെന്നാണ് പരാതി. കുറ്റ്യാടിയിൽ ഗേറ്റ് അക്കാദമി എന്ന പേരിൽ

ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസ്; തൊട്ടിൽപ്പാലം കാവിൽമാടം സ്വദേശിക്ക് രണ്ടുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് വടകര കോടതി

വടകര: കുറ്റ്യാടിയിൽ ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. തൊട്ടിൽപ്പാലം കാവിൽമാടം സ്വദേശി ​ഗോകുൽ ദാസിനെയാണ് വടകര കോടതി ശിക്ഷിച്ചത്. ആറ് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 2018 ലാണ് കോസിനാസ്പദമായ സംഭവം. ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ​ഗോകുൽ ദാസിനെ കുറ്റ്യാടി

കുറ്റ്യാടി കടത്തനാടൻ കല്ല് – ഞള്ളോറപ്പള്ളി റോഡ് ബിഎംബിസി നിലവാരത്തിലേക്ക്; 3.5 കോടി രൂപയുടെ പ്രവൃത്തി ആരംഭിക്കുന്നു

കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്തിനെയും കുന്നുമ്മൽ ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതും , നാദാപുരം – കുറ്റ്യാടി സംസ്ഥാനപാതയിൽ നിന്ന് ആരംഭിക്കുന്നതുമായ കടത്തനാടൻ കല്ല് – ഞള്ളോറപ്പള്ളി റോഡ് ഉന്നത നിലവാരത്തിലേക്ക്. 5.5 മീറ്ററിൽ ബിഎംബിസി നിലവാരത്തിലാണ് റോഡ് വികസിപ്പിക്കുക. റോഡിൻറെ ആകെ 8 മീറ്റർ വീതിയാണുള്ളത്. 2.2 കിലോമീറ്റർ ദൂരത്തിലുള്ള ഈറോഡ് വികസനം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ നൂറുകണക്കിന്

പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക; പ്രമേയം അവതരിപ്പിച്ച് കെ.എസ്.എസ്.പി.എ കുന്നുമ്മൽ മണ്ഡലം സമ്മേളനം

കുറ്റ്യാടി: കേരള സ്റ്റെയിറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കുന്നുമ്മൽ മണ്ഡലം കൺവെൻഷനും നവാഗതർക്കുള്ള വരവേൽപ്പും നടന്നു. അമ്പലകുളങ്ങരയിൽ നടന്ന സമ്മേളനം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. പെൻഷൻപരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക, ഡി.എ കുടിശ്ശിക സഹിതം വിതരണം ചെയ്യണമെന്നും യോഗം സർക്കാറിനോട് ആവശ്യപെട്ടു. കെ മോഹൻ ദാസ് അധ്യക്ഷത വഹിച്ചു.

ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; കമ്പോഡിയയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശി ഉൾപ്പടെയുള്ളവരെ നാട്ടിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുറ്റ്യാടി എംഎൽഎയുടെ കത്ത്

കോഴിക്കോട്: മികച്ച ജോലി വാഗ്ദാന തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശി ഉൾപ്പടെയുള്ളവരെ നാട്ടിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കെപി കുഞ്ഞമ്മദ് കുട്ടി എംഎൽഎ കത്ത് നൽകി. മലപ്പുറം, കോഴിക്കോട് സ്വദേശികളും, മംഗലാപുരം സ്വദേശിയുമാണ് തട്ടിപ്പിനിരയായത്. കമ്പോഡിയയിലെ അനധികൃത തൊഴിൽ തട്ടിപ്പ് സംഘത്തിൽ നിന്നും സാഹസികമായി ഇവർ ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. കമ്പോഡിയയിലെ ഇന്ത്യൻ എംബസിയിൽ രക്ഷപ്പെട്ടെത്തിയവരെ

കെഎസ്ആർടിസി ബസ് സർവീസുകൾ; കോഴിക്കോട്- കുറ്റ്യാടി, കുറ്റ്യാടി – മാനന്തവാടി റൂട്ടുകളിൽ ആവശ്യാനുസരണം ക്രമീകരിച്ചതായി മന്ത്രി കെ.ബി ഗണേഷ് കുമാർ

കുറ്റ്യാടി: കോഴിക്കോട്- കുറ്റ്യാടി, കുറ്റ്യാടി – മാനന്തവാടി റൂട്ടുകളിൽ കെഎസ്ആർടിസി ബസ് സർവീസുകൾ ആവശ്യാനുസരണം ക്രമീകരിച്ചതായി മന്ത്രി കെ.ബി ഗണേഷ് കുമാർ. കുറ്റ്യാടി വഴി മൈസൂരിലേക്കുള്ള കെഎസ്ആർടിസി ബസ് നിർത്തലാക്കിയതിനെത്തുടർന്ന് ജനങ്ങൾ നേരിടുന്ന ഗതാഗത പ്രശ്നം കുഞ്ഞമ്മദ് കുട്ടി എം എൽ എ നിയമസഭയിൽ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് മന്ത്രിയുടെ മറുപടി. അന്തർ സംസ്ഥാന

വേളം മണിമല നാളികേര പാർക്ക്; രണ്ടാംഘട്ട പ്രവൃത്തിക്ക് ഡിസംബറിൽ തുടക്കമാകും

കുറ്റ്യാടി: നാളികേര കർഷകരുടെയും നാളികേര ഉത്പന്ന വ്യാപാരികളുടേയും സ്വപ്നപദ്ധതിയായ മണിമല നാളികേര പാർക്ക് രണ്ടാംഘട്ട പ്രവൃത്തി ഡിസംബറോടെ ആരംഭിക്കും. കരാർ നൽകിയിരിക്കുന്നത്. പ്രവൃത്തിയുടെ സെലക്ഷൻ നോട്ടീസ് കെഎസ്ഐഡിസി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകി. കരാർ നടപടി അവസാനഘട്ടത്തിലാണെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ അറിയിച്ചു. വ്യവസായങ്ങൾക്ക് ആവശ്യമായ

കക്കട്ടിൽ ടൂറിസ്റ്റ് ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

നാദാപുരം: കുറ്റ്യാടി – നാദാപുരം സംസ്ഥാന പാതയിൽ കക്കട്ടിൽ ടൂറിസ്റ്റ് ബസ്സിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം തച്ചുംപൊയിൽ സ്വദേശി ഹർഷദിനെയാണ് കുറ്റ്യാടി പോലിസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ടോടെയാണ് ഇയാൾ പിടിയിലായത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയുണ്ടായ അപകടത്തില്‍ നരിപ്പറ്റ സ്വദേശിയായ രാജേഷ് ആണ് മരിച്ചത്‌. രാജേഷ് സഞ്ചരിച്ച

വടകര മാഹി കനാൽ; 2026 മാർച്ചോടെ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തും

വടകര: 2026 മാർച്ച് മാസത്തോടെ വടകര മാഹി കനാൽ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടകര മാഹി കനാൽ പ്രവർത്തി പുരോഗതി സംബന്ധിച്ച് കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വടകര മാഹി കനാലിന്റെ ഒന്നാം റീച്ചിലെ മൂഴിക്കൽ ലോക്ക്

error: Content is protected !!