ബാലുശ്ശേരി കരുമലയില്‍ യുവാവിനെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


ബാലുശ്ശേരി: കരുമലയില്‍ യുവാവിനെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കരുമല സ്വദേശി അഭിനവിനെയും (19) താമരശ്ശേരി അണ്ടോണ സ്വദേശിനി ശ്രീലക്ഷ്മി (15) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയെ ബുധനാഴ്ച രാവിലെ മുതല്‍ വീട്ടില്‍നിന്ന് കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി അഭിനവിന്റെ വീട്ടിലുണ്ടെന്ന വിവരം ലഭിക്കുകയും ഇവിടേക്ക് അന്വേഷിച്ചെത്തുകയും ചെയ്തു.

ഇതിന് ശേഷമാണ് സമീപത്തെ ചുരക്കണ്ടി മലയില്‍ ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ചുരിദാറിന്റെ ഷാള്‍ മരത്തില്‍ കെട്ടി കുരുക്കുണ്ടാക്കിയാണ് രണ്ടുപേരും ജീവനൊടുക്കിയത്.

താമരശേരി ഗവ.വി.എച്ച്.എസ്.സി.സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീലക്ഷ്മി. അണ്ടോണ പുല്ലോറക്കുന്നുമ്മല്‍ ഗിരീഷിന്റയും ബീനയുടെയും മകളാണ്. ഒരു സഹോദരനുണ്ട്. കിനാലൂര്‍ ചൂരക്കണ്ടി അനില്‍കുമാറിന്റെ മകനാണ് അഭിനവ്. ഇരുവരും അകന്ന ബന്ധുക്കളാണെന്ന് സൂചനയുണ്ട്.

മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.