ബാഫഖി തങ്ങൾ കർമശ്രേഷ്ഠ പുരസ്കാരം പി.കെ.കെ. ബാവയ്ക്ക് സമർപ്പിച്ചു


കൊയിലാണ്ടി: പൊതുപ്രവർത്തനരംഗത്തെ മികച്ചവ്യക്തികൾക്ക് ദുബായ് കെ.എം.സി.സി. കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ബാഫഖി തങ്ങൾ കർമശ്രേഷ്ഠ പുരസ്കാരം പി.കെ.കെ. ബാവയ്ക്ക് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ്‌ അലി ശിഹാബ് തങ്ങൾ സമർപ്പിച്ചു.

സയ്യിദ് ഹുസ്സൈൻ ബാഫഖി അധ്യക്ഷതവഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ., ഡോ. എം.കെ. മുനീർ എം.എൽ.എ., സി.പി. ജോൺ, ഉമ്മർ പാണ്ടികശാല, ടി.ടി. ഇസ്മയിൽ, ജലീൽ മഷ്ഹൂർ, നാസിം പാണക്കാട്, കെ.എം. അനസ് എന്നിവർ സംസാരിച്ചു.