കലാ- കായിക മാമാങ്കങ്ങള്‍; അഴിയൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ഒക്ടോബര്‍ ഏഴിന് തുടക്കം
അഴിയൂര്‍: അഴിയൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ ഏഴ് മുതല്‍ പതിനഞ്ച് വരെ നടക്കും. കായിക മത്സരം ഏഴ്, എട്ട് തീയ്യതികളില്‍ ചോമ്പല്‍ മിനി സ്റ്റേഡിയത്തിലും, കലാമത്സരം പതിനാലിനും പതിനഞ്ചിനും അഴിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നടക്കും.
എന്‍ട്രി ഫോമുകള്‍ രണ്ടിനകം നല്‍കണം. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ അദ്ധ്യക്ഷത വഹിച്ചു. റഹീം പുഴക്കല്‍ പറമ്പത്ത്, തോട്ടത്തില്‍ ശശിധരന്‍, രമ്യ കരോടി, അനുഷ ആനന്ദ സദനം, എ ടി ശ്രീധരന്‍, കെ പി രവീന്ദ്രന്‍, പ്രദീപ് ചോമ്ബാല, കെ പി പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: ആയിഷ ഉമ്മര്‍ (ചെയര്‍), ആര്‍.എസ് ഷാജി (ജന.കണ്‍).