Sana

Total 1640 Posts

റെക്കോർഡ് കുറിച്ച് മിൽമ; ഓണ വില്പനയിൽ കഴിഞ്ഞ വർഷത്തേക്കാളും വൻ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ വിൽപ്പനയിൽ റെക്കോർഡിട്ട് മിൽമ. ഉത്രാടം ദിനത്തിൽ മാത്രം 37,00,365 ലിറ്റർ പാലും 3,91,576 കിലോ തൈരുമാണ് മിൽമ വിറ്റത്. പാൽ, തൈര് എന്നിവക്ക് പുറമെ മാർക്കറ്റിൽ ഓണം എത്തിയപ്പോൾ മിൽമയുടെ പായസം മിക്സും നല്ല രീതിയിൽ വിൽപന നടന്നു. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസളിലായി സർക്കാർ ഉടമസ്ഥതയിലുള്ള സഹകരണ സംഘം വഴി

നടിയെ ആക്രമിച്ച കേസ്; ഏഴര വർഷത്തിന് ശേഷം പൾസർസുനിക്ക് ജാമ്യം

ഡൽഹി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം. കർശന ഉപാധികളോടെ സുപ്രീം കോടതിയാണ് സുനിക്ക് ജാമ്യം അനുവദിച്ചത്. വിചാരണ വൈകുന്നതിൽ കടുത്ത അതൃപ്തി അറിയിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ജയിലിൽ കഴിയുന്ന സുനിക്ക് ആദ്യമായാണ് ജാമ്യം ലഭിക്കുന്നത്. സുനിക്ക് ജാമ്യം ലഭിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് അതിജീവിതയെ

യുവാവിനേയും കുടുംബത്തേയും ആക്രമിച്ച സംഭവം; ചെമ്മരത്തൂരിൽ പ്രതിഷേധം

വടകര: യുവാവിനേയും കുടുംബത്തേയും ആക്രമിച്ച സംഭവത്തെ തുടർന്ന് ചെമ്മരത്തൂരിൽ പ്രതിഷേധം ശക്തമാകുന്നു. മേക്കോത്ത് മുക്കിൽ ചക്കിയേരി മീത്തൽ ലിബേഷിനെയും, കുടുംബത്തെയും ഇന്നലെ ഒരു സംഘം വീട്ടുമുറ്റത്തിട്ട് മർദ്ധിച്ചിരുന്നു. ഇതിൽ ചെമ്മരത്തൂർ വാട്സ് അപ്പ്‌ ഗ്രൂപ്പ് പ്രതിഷേധം രേഖപ്പെടുത്തി. ചെമ്മരത്തൂരിൽ ഇത്തരം സംഭവങ്ങൾ വർധിച്ചുവരികയാണെന്നും ഇതിൽ കർശന നടപടി സ്വീകരിക്കണമെന്നും വാട്സ് ആപ് ​ഗ്രൂപ്പ് കൂട്ടായ്മ ആവശ്യപ്പെട്ടു.

ഉപഭോക്താവിന് സ്വന്തമായി റീഡിങ് നടത്താം, ഓരോ മാസവും ബിൽ ഈടാക്കുന്നതും പരിഗണനയിൽ; അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്ഇബി

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റീഡിംഗ് നടത്തി കറന്റ് ബില്ല് അടക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുൾപ്പെടെ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി കെഎസ്ഇബി. രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ് ഇബി പരിഗണിക്കുന്നുണ്ട്. സ്പോട്ട് ബില്ലിനൊപ്പം ക്യൂ ആര് കോഡ് ഏര്‍പ്പെടുത്തി ഉടൻ പേയ്മെന്‍റ് നടത്തുന്നതും താമസിയാതെ നിലവിൽ വരും. 1.40

എംപോക്സ് രോഗ ലക്ഷണങ്ങൾ; മലപ്പുറത്ത് ഒരാൾ ചികിത്സയിൽ

മലപ്പുറം: എംപോക്സ് രോഗലക്ഷണങ്ങളോടെ മലപ്പുറം മഞ്ചേരിയിൽ ഒരാൾ ചികിത്സയിൽ. ഗൾഫിൽ നിന്ന് വന്ന എടവണ്ണ ഒതായി സ്വദേശിയെയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. ജില്ലയിൽ നിപ ഭീതി ഉയരുന്നതിനിടെയാണ് എംപോക്സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ത്വക്ക് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടറെ കാണാനാണ് കഴിഞ്ഞ തിങ്കളാഴ്ച ഇദ്ദേഹം ആശുപത്രിയിൽ എത്തിയത്. പനി

ചെമ്മരത്തൂരിൽ യുവാവിനേയും കുടുംബത്തേയും മർദ്ധിച്ചതായി പരാതി; കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പോലീസ് കേസെടുത്തു

വടകര: ചെമ്മരത്തൂരിൽ യുവാവിനേയും കുടുംബത്തേയും മർദ്ധിച്ചതായി പരാതി. മേക്കോത്ത്മുക്കിൽ ചാകേരിമീത്തൽ ലിബേഷ്, അമ്മ കമല, ഭാര്യ രശ്മി എന്നിവർക്കാണ് മർദ്ധനമേറ്റത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ഒരു സംഘം ആളുകൾ ലിബേഷിനെ വീട്ടുമുറ്റത്ത് വച്ച് മർദ്ധിക്കുന്നത് കണ്ട് തടയാനെത്തിയ അമ്മയ്ക്കും ഭാര്യയ്ക്കും മർദ്ധനമേൽക്കുകയായിരുന്നുവെന്ന് പോലിസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. മൂവരും വടകരയിലെ സ്വകാര്യ

മാഹിയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; നാളെ മാഹിയിൽ ഹർത്താൽ

വടകര: വാഹനങ്ങളിൽ ഇന്ധനം നിറക്കാനും മദ്യം വാങ്ങാനും പോകുന്നവരുടെ ശ്രദ്ധയ്ക്ക്. നാളെ മാഹിയിൽ ഹർത്താൽ. വൈദ്യുതിചാർജ് വർധനയിലും വൈദ്യുതി വകുപ്പ് സ്വകാര്യവൽക്കരണനീക്കത്തിനുമെതിരെ പുതുച്ചേരി സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുയാണ്. ഇതിന്റെ ഭാ​ഗമായാണ് മാഹിയിലും ഹർത്താൽ. മാഹിയിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. വൈദ്യുതിചാർജ് കുത്തനെ വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടി ക്കുകയാണ് കേന്ദ്ര സർക്കാർ. വൈദ്യുതിവകുപ്പ്

സ്‌കൂട്ടറിൽ കഞ്ചാവ് കടത്താൻ ശ്രമം; തൊട്ടിൽപ്പാലത്ത് രണ്ട് പേർ പിടിയിൽ

തൊട്ടിൽപാലം: സ്‌കൂട്ടറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി തൊട്ടിൽപ്പാലത്ത് രണ്ട് പേർ പിടിയിൽ. പൂതംപാറ വയലിൽ ജോസഫ് (23), ചൊത്തക്കൊല്ലി വയലിൽ ആൽബിൻ തോമസ് (22) എന്നിവരാണ് പിടിയിലായത്. ആറു കിലോ കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു. കഞ്ചാവ് കടത്താൻ ശ്രമിച്ച സ്കൂട്ടർ പോലിസ് കസ്റ്റഡിയിലെടുത്തു. റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊട്ടിൽപാലം ചൂരണിയിൽ

നിപ; കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് തുറന്നു

കോഴിക്കോട്: നിപ ബാധിച്ച്‌ മലപ്പുറം തിരുവാല സ്വദേശിയായ യുവാവ് മരിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജിൽ വീണ്ടും ഐസൊലേഷൻ വാർഡ് തുറന്നു. കെ.എച്ച്‌.ആർ.ഡബ്ല്യു.എസ് പേ വാർഡ് കെട്ടിടത്തിന്റെ താഴെ നിലയിലാണ് ഐസൊലേഷൻ വാർഡ് ഒരുക്കിയത്. നിപ ലക്ഷണങ്ങളോടെ അത്യാഹിത വിഭാഗം, ഒ.പി. എന്നിവിടങ്ങളിൽ വരുന്നവരെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കും. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലും മുൻകരുതൽ നടപടികൾ

സ്വർണവില കുതിക്കുന്നു; ഇന്ന് പവന് കൂടിയത് 120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. വിപണി വില 55,000 രൂപ കടന്നു . ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. പവന്റെ വില 55,040 രൂപയിലെത്തി. വിവാഹ സീസണായതിനാല്‍ സ്വര്‍ണ്ണ വില കുത്തനെ കൂടിയതില്‍ വലിയ ആശങ്കയാണ് നേരിടുന്നത്. വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6880 രൂപയാണ്. ഒരു ഗ്രാം

error: Content is protected !!