Sana
ന്യൂ മാഹി പുന്നോലിൽ ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു
ന്യൂമാഹി: പുന്നോൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. പുന്നോൽ ബാങ്കിന് മുൻവശം ഫുക്രുദ്ധീൻ മൻസിലിൽ ഇസ (16) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉപ്പ: പി എം അബ്ദുൾ നാസർ ഉമ്മ: ഉമ്മുല്ല
ഒരു ദിവസം ഒരേ റൂട്ടിലെ രണ്ടു ബസുകളിൽ മാലമോഷണം; തിരുവള്ളൂർ- വടകര റൂട്ടിലെ ബസുകളിൽ മോഷണം നടത്തിയ നാടോടി സ്ത്രീകളെ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി,സംഘം പിടിയിലായത് കണ്ണൂരിൽ നിന്ന്
വടകര: തിരുവള്ളൂർ- വടകര റൂട്ടിലെ ബസുകളിൽ മോഷണം നടത്തിയ നാടോടി സ്ത്രീകളെ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി . രാധ, കധുപ്പായി, മഹാലക്ഷ്മി എന്നിവരെയാണ് വടകര പോലിസ് അറസ്റ്റ് ചെയ്തത് . ആഗസ്ത് 16നാണ് കേസിനാസ്പദമായ സംഭവം. തിരുവള്ളൂർ- വടകര റൂട്ടിലെ ബസിൽ കാവിൽ റോഡിൽ നിന്ന് വടകരയിലേക്കുള്ള യാത്രയ്ക്കിടെ യാത്രക്കാരിയുടെ മാല മോഷ്ടിക്കുകയായിരുന്നു. ആദ്യ മോഷണത്തിന്
പുറമേരി അരൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവ്
പുറമേരി: പുറമേരി പഞ്ചായത്തിൽ അരൂരിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവ്. ലാബ് ടെക്നിഷ്യൻ ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. നിയമന കൂടിക്കാഴ്ച നാളെ രാവിലെ 9.30ന് നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. Description: Vacancy in family health center at Pumari Arur
വയനാടിന് സഹായം നൽകാതെ കേന്ദ്രം വഞ്ചിക്കുന്നു; വടകരയിൽ കോൺഗ്രസ് പ്രതിഷേധം
വടകര: വയനാടിന് സഹായം നൽകാതെ കേന്ദ്രം വഞ്ചിക്കുന്നുവെന്ന് ആരോപിച്ച് വടകരയിൽ കോൺഗ്രസ് പ്രതിഷേധം. വടകര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. വയനാടിനായി അടിയന്തര സഹായം നൽകാത്ത കേന്ദ്ര വഞ്ചനയ്ക്ക് എതിരെ, പിണറായി വിജയൻ സർക്കാറിന്റെ വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിനെതിരെ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രകടനം. വടകര അഞ്ചുവിളക്ക് ഗാന്ധി പ്രതിമയ്ക്ക്
കീഴരിയൂര്‍ ഹെല്‍ത്ത് സെന്ററില്‍ നിന്നും പൂപ്പല്‍പിടിച്ച ഗുളിക ലഭിച്ചെന്ന് യുവതി; അന്വേഷണവുമായി പഞ്ചായത്ത് അധികൃതര്‍
കീഴരിയൂർ: കീഴരിയൂർ ഹെൽത്ത് സെന്ററിൽ നിന്നും പൂപ്പൽപിടിച്ച ഗുളിക വിതരണം ചെയ്‌തെന്ന് യുവതി. കീഴരിയൂർ സ്വദേശി പൂവംകണ്ടിതാഴ ഷർബി ആണ് രംഗത്തുവന്നിരിക്കുന്നത്. ഇന്നലെയാണ് കീഴരിയൂർ ഹെൽത്ത് സെന്ററിൽ പനിയെ തുടർന്ന് യുവതി ഡോക്ടറെ കാണിക്കാനായി എത്തിയത്. അവിടെ നിന്നും നൽകിയ പാരസെറ്റമോൾ ഗുളിക പൂപ്പൽ പിടിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നതെന്ന് യുവതി പറയുന്നു. ഉടനെ തന്നെ ഗൾഫിലുള്ള
ഓണാവധിക്ക് നാട്ടിലെത്തി, അപ്രതീക്ഷിത ബൈക്കപടം ജീവനെടുത്തു; അരൂരിലെ രതീഷിന്റെ മരണം വിശ്വസിക്കാനാകാതെ നാട്
ആയഞ്ചേരി: അരൂരിൽ ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന്റെ സംസ്ക്കാരം അല്പ സമയത്തിനുള്ളിൽ നടക്കും. അരൂർ നടേമ്മൽ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് കുറ്റിക്കാട്ടിൽ മോഹനന്റെ മകൻ രതീഷാണ് മരിച്ചത്. തീക്കുനി- വടകര റോഡിൽ മുക്കടത്തുംവയലിൽ രാവിലെയാണ് രതീഷിനെ അപകടം പറ്റിയ നിലയിൽ കണ്ടെത്തിയത്. രാവിലെ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ രതീഷ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
‘ആദ്യം പായിപ്പിച്ചിട്ടും പിന്നെയും വന്നു’; പേരാമ്പ്ര ചങ്ങരോത്ത് തെരുവുനായകൾ കൂട്ടമായെത്തി ആടിനെയും ആട്ടിൻകുട്ടികളെയും കടിച്ചുകൊന്നു
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിൽ തെരുവുനായകളുടെ ആക്രമണത്തിൽ ആടുകൾ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ചങ്ങരോത്ത് പഞ്ചായത്തിലെ എട്ടാം വാർഡായ പന്തിരിക്കരയിൽ കല്ലങ്കണ്ടി മീത്തൽ സൂപ്പിയുടെ വീട്ടിലെ ആടുകളാണ് നായയുടെ ആക്രമണത്തിൽ ചത്തത്. നാലോളം തെരുവുനായകളാണ് അക്രമിച്ചിരിക്കുന്നത്. കൂട്ടമായി എത്തിയ ഇവയെ ആദ്യം സൂപ്പി പ്രദേശത്ത് നിന്നും ഓടിച്ചിരുന്നു. എന്നാൽ പിന്നീട് രാത്രി ഇവ വീണ്ടും എത്തി
പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി തൃശ്ശൂർ വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്ത് ശ്രീജിത്ത് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഒക്ടോബർ ഒന്നു മുതൽ ആറു മാസത്തേക്കാണ് നിയമനം. നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തിരഞ്ഞെടുത്തത്. 18 വർഷമായി വേലൂർ കുറൂരമ്മ കൃഷ്ണ ക്ഷേത്രത്തിൽ മേൽശാന്തിയാണ് ശ്രീജിത്ത് നമ്പൂതിരി. കൂടിക്കാഴ്ച്ചക്ക് ശേഷം യോഗ്യരായ 42 പേരുകളായിരുന്നു നറുക്കെടുപ്പിന്. പേരുകൾ എഴുതിയ നറുക്കുകൾ വെള്ളിക്കുടത്തിൽ
വടകര ചോളംവയൽ കൊഴുന്നന്റവിട ഹരീന്ദ്രനാഥ് അന്തരിച്ചു
വടകര: ചോളം വയൽ കൊഴുന്നന്റവിട ഹരീന്ദ്രനാഥ് അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: പ്രസന്ന മക്കൾ: ഹർഷ, ഹരിത, ഹന്ന മരുമക്കൾ: സുബിൻ, സനൂപ് സഹോദരങ്ങൾ: ജയചന്ദ്രൻ, മോഹൻദാസ്, ഗീത, രതി, റീത
കണ്ണൂർ ചക്കരക്കല്ലിൽ വീട്ടുമുറ്റത്ത് ഫ്രിഡ്ജ് ഉൾപ്പടെയുള്ള രഹസ്യ അറ; പരിശോധിച്ചപ്പോൾ 138 കുപ്പി വിദേശമദ്യവും 51 കുപ്പി ബിയറും, സമാന്തര ബാർ ബെവ്കോ ജീവനക്കാരുടെ സഹായത്തോടെയെന്ന് സൂചന
കണ്ണൂർ: വീട്ടുമുറ്റത്ത് രഹസ്യ അറ നിർമ്മിച്ച് സമാന്തര ബാർ നടത്തിയ ആൾക്ക് ബെവ്കോ ജീവനക്കാരുടെ സഹായം ലഭിച്ചിരുന്നോ എന്ന അന്വേഷണത്തിൽ എക്സൈസ്. കഴിഞ്ഞ ദിവസമാണ് കണ്ണൂർ ചക്കരക്കല്ലിലെ കണ്ണോത്ത് വിനോദിന്റെ വീട്ടുമുറ്റത്തെ രഹസ്യ അറയിൽ നിന്നും 138 കുപ്പി വിദേശമദ്യവും 51 കുപ്പി ബിയറും പിടിച്ചെടുത്തത്. സമാന്തര ബാർ നടത്തുന്ന വിനോദിനെ കുറിച്ച് നാട്ടുകാർ നിരന്തരം