Sana

Total 1640 Posts

ബെം​ഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബെം​ഗളൂരു: ബെം​ഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കർണാടകയിലെ ഹുൻസൂരിസില്‍ ഇന്നലെ രാത്രി 12മണിയോടെയായിരുന്നു അപകടം. ബെം​ഗളൂരുവിൽനിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന എസ്.കെ.എസ് ട്രാവൽസിന്റെ എ.സി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു. ബസില്‍ കൂടുതലും മലയാളികളാണ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന

സി.പി.എം കൊയിലാണ്ടി സെന്റര്‍ ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസ്; പ്രതിയ്ക്ക് ജാമ്യം

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്റര്‍ ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അഭിലാഷിന് ജാമ്യം. ജാമ്യം ലഭിച്ചെങ്കിലും പ്രതി നിലവില്‍ ജയിലില്‍ തന്നെയാണ്. ജാമ്യനടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞതിന് ശേഷമാണ് പ്രതിയ്ക്ക് പുറത്തിറങ്ങാന്‍ കഴിയുക. 2024 ഫെബ്രുവരി 22 നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തില്‍ ഗാനമേള നടക്കുന്നതിനിടയില്‍ ക്ഷേത്രത്തിന്

കവിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന ജ്യോ‌തീന്ദ്ര ബാബുവിന്റെ ഓർമ്മയിൽ നാട്; അനുശോചനവുമായി സബർമതി ഫൗണ്ടേഷൻ

വടകര: കോഴിക്കോടും വടകരയിലും സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ജ്യോ‌തീന്ദ്ര ബാബു എന്ന ജ്യോതി പുല്ലനാട്ടിന്റെ ഓർമ്മയിൽ നാട്. ജ്യോ‌തീന്ദ്ര ബാബുവിന്റെ നിര്യാണത്തിൽ സബർമതി ഫൗണ്ടേഷൻ അനുശോചന യോഗം സംഘടിപ്പിച്ചു.ചെയർമാൻ ആസിഫ് കുന്നത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ സി കെ ശ്രിജിന അനുശോചന പ്രമേയം അവതരിപ്പിച്ചു. പികെ വൃന്ദ, വികെ അനന്തു, മധൂപ്

കമ്മീഷൻ വാ​ഗ്ദാനം ചെയ്ത് യുവാക്കളെ സാമ്പത്തിക തട്ടിപ്പിന് പ്രേരിപ്പിക്കുന്ന സംഘം വടകര മേഖലയിൽ വ്യാകമാകുന്നു; കെണിയിപ്പെട്ടാൽ ഉത്തരേന്ത്യൻ ജയിലുകളിലെ അഴികളെണ്ണേണ്ടി വരും, യുവാക്കളും രക്ഷിതാക്കളും ജാ​ഗ്രത പുലർത്തണമെന്ന് പോലിസ്

വടകര: കമ്മീഷൻ വാ​ഗ്ദാനം ചെയ്ത് യുവാക്കളെ സാമ്പത്തിക തട്ടിപ്പിന് പ്രേരിപ്പിക്കുന്ന സംഘം വടകര മേഖലയിൽ വ്യാകമാകുന്നതായി പോലിസ്. യുവാക്കളുടെ പേരിൽ അക്കൗണ്ട് തുടങ്ങുകയും ഓൺലൈൻ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന തുക ഈ അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്ത് എ.ടി.എം വഴി പിൻവലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ ആണ് സാമ്പത്തിക തട്ടിപ്പിന്റെ രീതി. ഓരോ ഇടപാടിനും കമീഷൻ

എടച്ചേരി കുറുങ്ങോട്ട് അനുഗ്രഹ ഭവനിൽ പ്രശാന്ത് അന്തരിച്ചു

എടച്ചേരി : എടച്ചേരി നോർത്ത് കുറുങ്ങോട്ട് അനുഗ്രഹ ഭവനിൽ പ്രശാന്ത് അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസായിരുന്നു. അച്ഛൻ: പരേതനായ ബാലശങ്കരൻ നമ്പ്യാർ അമ്മ: കമല ഭാര്യ: രമ്യ മകൾ: ആര്യ

വധശ്രമം, കവര്‍ച്ച, പിടിച്ചുപറി തുടങ്ങി 18 ഓളം കേസുകള്‍; കോഴിക്കോട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട്: ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പരപ്പില്‍ ചാപ്പയില്‍ തലനാര്‍തൊടിക ഷഫീഖ് നിവാസില്‍ അര്‍ഫാന്‍ കെ.ടിയെയാണ് ജയിലിലടച്ചത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കളവ്, കവര്‍ച്ച, പിടിച്ചുപറി, വധശ്രമം തുടങ്ങി 18 ഓളം കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. 2023 ല്‍ കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ച് ജയിലില്‍

കല്ലാച്ചിയിൽ കഞ്ചാവുമായി മുന്ന് പേർ പോലിസ് പിടിയിൽ

കല്ലാച്ചി: കല്ലാച്ചി വിഷ്ണുമംഗലത്ത് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. പുളിയാവ് സ്വദേശികളായ അഖിൽരാജ്, അസ്രിത്ത്, അഭിജിത്ത് എന്നിവരാണ് പിടിയിലായത്. നാദാപുരം എസ് ഐ അനിഷ് വടക്കേടത്തിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലാകുന്നത്. കാറിൽ സിറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്ന 6.58 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ചിരുന്ന കെ എൽ 13 എ

പപ്പടം വറുക്കുന്നതിനിടെ തീ ആളിപ്പടര്‍ന്നു; കൊയിലാണ്ടി അരങ്ങാടത്ത് ഹോട്ടലില്‍ തീപിടുത്തം

കൊയിലാണ്ടി: അരങ്ങാടത്ത് ഹോട്ടലില്‍ തീപിടുത്തം. ഇന്ന് രാവിലെ 10.20 ഓടെയാണ് സംഭവം. അരങ്ങാടത്തെ സെവന്‍സ് ടീസ്റ്റാളിലാണ് തീപിടുത്തമുണ്ടായത്. പപ്പടം വറുക്കുന്നതിനിടെ തീ ആളിപടരുകയായിരുന്നു. സമീപത്ത് എണ്ണയുടെ അംശമുള്ളതിനാല്‍ തീ മറ്റ് സ്ഥലത്തേയ്ക്കും പടര്‍ന്നു. ഉടനെ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ ചേര്‍ന്ന് തീ അണച്ചു. നിലവില്‍ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ചില സാമഗ്രികള്‍ക്ക് മാത്രം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൊയിലാണ്ടി

നാദാപുരം റോഡ് പുന്നേരിതാഴയിലെ പുനത്തിൽ പൊയിൽ ചീരു അന്തരിച്ചു

നാദാപുരം റോഡ്: പുന്നേരിതാഴയിലെ പുനത്തിൽ പൊയിൽ ചീരു അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. മകൾ: വിമല മരുമകൻ: പുന്നേരി ചന്ദ്രൻ സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു. Description: Nadapuram Road, Punneritazha Cheeru passed away

വടകര റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് ഇനി വാഹന പാർക്കിംങിന് ബുദ്ധിമുട്ടേണ്ട; പുതിയ പാർക്കിംങ് ഏരിയ തുറന്നു

വടകര: നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന വടകര റെയിൽവേ സ്റ്റേഷനിൽ പുതിയ പാർക്കിംഗ് ഏരിയ തുറന്നു. സ്റ്റേഷൻ സൂപ്രണ്ട് ടി പി മനേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റേഷന് തെക്കുവശം മൂന്നു കോടിയോളം രൂപ ചെലവിലാണ് വിശാലമായ പാർക്കിം​ഗ് ഏരിയ ഒരുക്കിയത്. പാർക്കിം​ഗ് ഏരിയയിൽ കട്ട പാകിയിട്ടുണ്ട്. വാഹനങ്ങൾ മഴ നനയാതെയും വെയിലേൽക്കാതെയും പാർക്ക് ചെയ്യുന്നതിന് ചില ഭാ​ഗത്ത്

error: Content is protected !!