Sana
ചെമ്മരത്തൂരിലെ ആയുർവേദ ഡിസ്പൻസറിക്ക് നേരെ അധികൃതർ കണ്ണടയ്ക്കുന്നുവെന്ന് ആരോപണം;ആരോഗ്യ കേന്ദ്രം നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു
വടകര: ചെമ്മരത്തൂരിലെ ആയുർവേദ ഡിസ്പൻസറി നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഡിസ്പൻസറിയിൽ ,കിടത്തി ചികിത്സാ സംവിധാനം ഉൾപ്പടെ ഏർപ്പെടുത്തി നവീകരിക്കണമെന്നത് പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. എന്നാൽ ഇതിന് ആവശ്യമായ നടപടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു. ആരോഗ്യ രംഗത്ത് ചെമ്മരത്തൂർ നാടിന് ആശ്വാസമേകുന്നതാണ് ആയുർവേദ ഡിസ്പൻസറി. ദിവസവും നൂറുകണക്കിന് പേർ ഡിസ്പെൻസറിയിൽ എത്തുന്നുണ്ട്. രണ്ട്
വൈക്കിലശ്ശേരി പൂർണിമയിൽ എസ് ശിവാനി അന്തരിച്ചു
ചോറോട്: വൈക്കിലിശ്ശേരി യുപി സ്കൂളിന് സമീപം പൂർണിമയിൽ എസ് ശിവാനി അന്തരിച്ചു. പതിനാറ് വയസായിരുന്നു. അപസ്മാരത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. അച്ഛൻ: സജൻ രാജ് അമ്മ: മിനി (പ്രധാന അധ്യാപിക വൈക്കിലശ്ശേരി യുപി സ്ക്കൂൾ) സഹോദരി: ശിവഗംഗ സംസ്കാരം ഇന്ന് വൈകിട്ട്
കഴിഞ്ഞ രണ്ടുമാസം റേഷന്‍ വാങ്ങിയ മുന്‍ഗണനാ റേഷന്‍കാര്‍ഡിലുള്‍പ്പെട്ടവരാണോ? എങ്കില്‍ ഈകാര്യങ്ങള്‍ ശ്രദ്ധിക്കുക
തിരുവനന്തപുരം: ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇ-പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ചു റേഷന്‍ വാങ്ങിയ മുന്‍ഗണനാ കാര്‍ഡുകളിലെ അംഗങ്ങള്‍ ഇനി മസ്റ്ററിങ് ചെയ്യേണ്ടതില്ലെന്ന് ഭക്ഷ്യ വകുപ്പ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മസ്റ്ററിങ് നടത്തിയവര്‍ക്കും ഇതു ബാധകമാണ്. ഒരു കുടുംബത്തിലെ എല്ലാവരും ഒരേ സമയം എത്തി മസ്റ്ററിങ് നടത്തേണ്ടതില്ല. മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡില്‍ ഉള്‍പ്പെട്ട 47
വടകര കരിമ്പനപ്പാലത്ത് ഇന്റസ്ട്രിയൽ എസ്റ്റേറ്റിലെ സ്ഥാപനത്തിൽ തീപ്പിടുത്തം; ഇലക്ട്രിക് സ്കൂട്ടറും കാറും കത്തി നശിച്ചു
വടകര: കരിമ്പനപ്പാലത്ത് ഇന്റസ്ട്രിയൽ എസ്റ്റേറ്റിലെ സ്ഥാപനത്തിൽ തീപ്പിടുത്തം. ജെ ഡി എച്ച് കാർ കെയർ ആന്റ് സ്പെയർ എന്ന സ്ഥാപനത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. രാത്രി പതിനൊന്നേ മുക്കാലോടെയായിരുന്നു സംഭവം. സ്ഥാപനത്തിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട് സമീപത്തെ കെടിഡിസി ആഹാർ റസ്റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ അഗ്നി രക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. വടകരയിൽ നിന്നും
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 മോഷണക്കേസുകൾ; കുപ്രസിദ്ധ മോഷ്ടാവ് ജിത്തുവിനെ കാപ്പചുമത്തി ജയിലിലടച്ചു
കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ജിത്തുവിനെ (29) കാപ്പ ചുമത്തി ജയിലിലടച്ചു. കോഴിക്കോട് വലിയ പറമ്പ് സ്വദേശിയാണ് ഇയാൾ. നല്ലളം, കുന്ദമംഗലം, ഫറോക്ക് പൊലീസ് സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പാലം സ്റ്റേഷനുകളിലുമായി 18 കേസുകളിൽ പ്രതിയാണ് ഇയാൾ. കളവും കവർച്ചയും നടത്തി ഒളിവിൽകഴിയുകയായിരുന്നു ഇയാൾ. മോഷണത്തിലൂടെ ലഭിക്കുന്ന
ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടം; പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ മരിച്ചു
കോഴിക്കോട്: ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ രാമനാട്ടുകര സ്വദേശി മരിച്ചു. ഇരുപത്തിരണ്ടുകാരനായ അമൽ ഫ്രാങ്ക്‌ളിൻ ആണ് മരിച്ചത്. അപകടത്തിൽ അമലിന്റെ സഹോദരൻ വിനയ്ക്കും പരിക്കുണ്ട്. ഇരുവരും ബംഗളുരുവിലാണ് ജോലി ചെയ്യുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ബംഗളുരു-മൈസൂരു പാതയിൽ ഉൻസൂരിലാണ് അപകടമുണ്ടായത്. ബംഗളുരുവിൽ നിന്നും കേരളത്തിലേക്ക് വന്ന എസ്.കെ.എസ്
വരുന്ന അഞ്ചു ദിവസം കേരളത്തിൽ വരണ്ട കാലാവസ്ഥയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; ഇന്നും നാളെയും കോഴിക്കോട് ഉൾപ്പടെ ഏഴ് ജില്ലകളിൽ വരണ്ട കാലാവസ്ഥാ മുന്നറിയിപ്പ്
തിരുവനന്തപുരം : വരുന്ന അഞ്ചു ദിവസം കേരളത്തിൽ വരണ്ട കാലാവസ്ഥാ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം വിവിധ ജില്ലകൾക്ക് വരണ്ട കാലാവസ്ഥ മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ചുദിവസത്തേക്ക് നാലു ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം
തിരുവള്ളൂരിൽ സ്കൂട്ടറിൽ മദ്യവും ആയുധങ്ങളും കടത്താൻ ശ്രമം; യുവാവ് റിമാൻഡിൽ
വടകര: സ്കൂട്ടറിൽ മദ്യവും ആയുധങ്ങളും കടത്താൻ ശ്രമിച്ച യുവാവ് റിമാൻഡിൽ. നന്മണ്ട സ്വദേശി സനിലേഷാണ് റിമാൻഡിലായത്. തിരുവള്ളൂരിൽ വച്ച് വടകര കൺട്രോൾ റൂം പോലീസാണ് യുവാവിനെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ നിന്ന് 25 കുപ്പി വിദേശമദ്യവും വടി വാളും ഇരുമ്പ് ദണ്ഡും പോലിസ് കണ്ടെടുത്തു. സ്‌കൂട്ടറിന്റെ സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങൾ.ആയുധവും മദ്യവും കടത്താൻ
വടകരയിലെ കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരിച്ചയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ വടകര പോലിസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് അറിയിപ്പ്
വടകര: വടകരയിലെ കടവരാന്തയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വടകരയിലെ തെരുവിൽ ഭിക്ഷയെടുത്ത് കഴിഞ്ഞിരുന്നയാളാണ് മരിച്ചത്. മരിച്ചയാളെ കുറിച്ചുള്ള വ്യക്തമായ വിവരം പോലിസിന് ലഭിച്ചിട്ടില്ല. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവർ വടകര പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലിസ് അറിയിപ്പ് പുറപ്പെടുവിച്ചു. രണ്ട് ദിവസം മുൻപ് പുതിയ ബസ്സ്റ്റാൻഡിന് സമീപത്തെ കടവരാന്തയിലാണ് വയോധികനെ
വടകര കോട്ടപ്പള്ളിയിൽ ഗുഡ്സ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം
വടകര: കോട്ടപ്പള്ളിയിൽ ഗുഡ്സ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കോട്ടപ്പള്ളി ചുണ്ടക്കൈയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. ആയഞ്ചേരിയിൽ നിന്ന് വടകര ഭാഗത്തേക്ക് വരികയായിരുന്ന ഗുഡ്സും വടകരയിൽ നിന്ന് ആയഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇരു വാഹനങ്ങളിലും സഞ്ചരിച്ചിരുന്നവർക്ക് പരിക്കേറ്റതായാണ് വിവരം.