Sana
പുല്‍പ്പള്ളിയില്‍ പോലീസുകാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
വയനാട്: പുല്‍പ്പള്ളിയില്‍ പോലീസുകാരന്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍. ബത്തേരി പോലീസ് സ്‌റ്റേഷനിലെ സിവില്‍പോലീസ് ഓഫീസര്‍ പട്ടാണികൂപ്പ് സ്വദേശി ജിന്‍സണ്‍ സണ്ണിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 8.45 ഓടെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
പേരാമ്പ്രയിലെ തൈക്കണ്ടി ഗോപാലൻ അന്തരിച്ചു
പേരാമ്പ്ര: തൈക്കണ്ടി ഗോപാലൻ അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ജാനു. മക്കൾ :അശോകൻ, വിനോദൻ, ഗീത, സുനിൽ, പ്രകാശൻ, പ്രദീപൻ , പ്രമോദ്, പരേതനായ രാജീവൻ മരുമക്കൾ:ചന്ദ്രിക, ഗോപി തയ്യിൽ, ഷീജ , ദീപ, ഷൈമ ,ശരണ്യ , ദീബ സഹോദരങ്ങൾ: നാരായണി കേളോത്ത്,ദേവകി,കുഞ്ഞിക്കണാരൻ, നാരായണൻ, ബാലകൃഷ്ണൻ, സതി, പരേതരായ കല്യാണി തിരുവോത്ത്, കുഞ്ഞിരാമൻ
‘പാട്ടും ചർച്ചകളുമൊക്കെയായി വടകരയിലെ ആറു ദിനം കടന്ന് പോയത് അറിഞ്ഞില്ല, എത്തിയവരെല്ലാം ഫെസ്റ്റ് ഗൗരവത്തോടെ കണ്ടു’;’വ’ ഫെസ്റ്റിന് ഇംതിയാസ് ബീഗത്തിന്റെ ഗസലോടെ ഇന്ന് സമാപനം
വടകര: വായന, വാക്ക്, വര, വടകര പേരുകൊണ്ടും അവതരണ രീതികൊണ്ടും വ്യത്യസ്തമായ വ ഫെസ്റ്റിന് ഇന്ന് സമാപനമാകും. പാട്ടും ചര്‍ച്ചകളുമൊക്കെയായി വടകരയിലെ ആറു ദിനം കടന്ന് പോയത് അറിഞ്ഞില്ല. മികച്ച പ്രതികരണമാണ് ഫെസ്റ്റിന് ലഭിച്ചത്. വടകരക്കാർ മാത്രമല്ല ജില്ലയ്ക്ക് പുറത്ത് നിന്നും ഒട്ടനവധി പേർ കഴിഞ്ഞ അഞ്ച് ദിവസവും മുനിസിപ്പല്‍ പാര്‍ക്കിൽ എത്തിയിരുന്നു. എല്ലാവരും ഗൗരവത്തോടെയാണ്
സൈബർ സെൽ തുണയായി; നാദാപുരം, കല്ലാച്ചി, നരിപ്പറ്റ എന്നിവിടങ്ങളിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി
നാദാപുരം: കാണാതായ മൂന്ന് വിദ്യാർഥികളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. നാദാപുരം, കല്ലാച്ചി, നരിപ്പറ്റ എന്നിവിടങ്ങളിൽ നിന്നും മൂന്ന് വിദ്യാർഥികളെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച്ച കാണാതായത്. മേഖലയിലെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന 16, 17 വയസ് പ്രായമുള്ള കുട്ടികൾ രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. വൈകുന്നേരം വീട്ടിൽ തിരിച്ചെത്താതായതോടെ രക്ഷിതാക്കൾ നാദാപുരം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളിൽ പരാതി
മുക്കാളി കിഴക്കേ താഴെ തോട്ടത്തിൽ ചന്ദ്രൻ അന്തരിച്ചു
മുക്കാളി: കിഴക്കേ താഴെ തോട്ടത്തിൽ ചന്ദ്രൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. അച്ഛൻ: പരേതനായ കൊറമ്പൻ അമ്മ: പരേതയായ ചിരുത ഭാര്യ: വസന്ത മക്കൾ: നിഷ, ജിഷ, ജിനീഷ്
അന്താരാഷ്‌ട്ര സമുദ്രതീര ശുചീകരണ ദിനം; ചോമ്പാല ഹാർബറിന് സമീപത്തെ കടൽത്തീരം ശുചീകരിച്ചു
ചോമ്പാല: അന്താരാഷ്‌ട്ര സമുദ്രതീര ശുചീകരണ ദിനത്തിന്റെ ഭാഗമായി ചോമ്പാല ഹാർബറിന് സമീപത്തെ കടൽത്തീരം ശുചീകരിച്ചു. വടകര കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ “ഇൻറർനാഷണൽ കോസ്റ്റൽ ക്ലീൻ-അപ്പ് ക്യാമ്പയിൻ” നടന്നത്. സ്റ്റേഷൻ ലിമിറ്റിലെ ബീറ്റ്-3 ചോമ്പാല ഹാർബറിന്റെ വടക്കുഭാഗത്ത് വരുന്ന അഴിയൂർ പഞ്ചായത്തിലെ വാർഡ് 13,14,15 വാർഡുകളിലെ തീരമാണ് ശുചീകരിച്ചത്. അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമർ ക്യാമ്പയിൻ
കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു; വിശദമായി അറിയാം
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ റിജിയണല്‍ വിആര്‍ഡി ലാബില്‍ Acute Encephalitis Syndrome (AES) -മായി ബന്ധപ്പെട്ട ഐസിഎംആര്‍ പഠനത്തിലേക്ക് പ്രൊജക്റ്റ് ടെക്നിക്കല്‍ അസിസ്റ്റന്റ് (ഒരു ഒഴിവ്), പ്രൊജക്റ്റ് ടെക്നിക്കല്‍ ഓഫീസര്‍ (ഒരു ഒഴിവ്) എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. വയസ്, യോഗ്യത, ഐഡന്റിറ്റി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം
കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി എൻഡിപിഎസ് കേസുകൾ; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കൊടുവള്ളി: കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി എൻഡിപിഎസ് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. എളേറ്റിൽ വട്ടോളി കരിമ്പാപൊയിൽ ഫായിസ് മുഹമ്മദിനെയാണ് സെൻട്രൽ ജയിലിൽ അടച്ചത്. കോഴിക്കോട് റൂറൽ എസ്‌പിയുടെ റിപ്പോർട്ടിനെ തുടർന്ന് ജില്ലാ കലക്‌ടറുടെ കാപ്പ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾ കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ എംഡിഎംഎ, കഞ്ചാവ്
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; ജാമ്യം ലഭിച്ച പൾസർ സുനി ജയിലിൽ നിന്നും പുറത്തിറങ്ങി; ജയിലിന് പുറത്ത് മാലയിട്ട് സ്വീകരണം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിലിൽ നിന്ന് പുറത്തിറങ്ങി. കേസിൽ ജാമ്യം അനുവദിച്ചതോടെയാണ് പൾസർ സുനി ഇന്ന് വൈകിട്ടോടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ഓൾ കേരള മെൻസ് അസോസിയേഷൻ പ്രതിനിധികൾ പൾസർ സുനിയെ ജയിലിന് പുറത്ത് മാലയിട്ട് സ്വീകരിച്ചു. തുടർന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കനത്ത സുരക്ഷയിലാണ് പൾസർ സുനിയെ
വടകര റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഫീസ് വർധിപ്പിച്ചതിനെ പ്രതിഷേധം; വിദ്യാർത്ഥികളേയും സാധാരണക്കാരെയും കരാർ കമ്പനി കൊള്ളയടിക്കുന്നു, ഫീസ് വർധനയ്ക്കെതിരെ ധർണാ സമരവുമായി എസ്ഡിപിഐ
വടകര : വടകര റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഫീസ് വർധിപ്പിച്ചതിനെ പ്രതിഷേധം ഉയരുന്നു. വിദ്യാർത്ഥികളേയും സാധാരണക്കാരെയും കൊള്ളയടിക്കാൻ കരാർ കമ്പനിക്ക് അവസരം ഒരുക്കുകയാണ് ഫീസ് നിരക്ക് വർദ്ധനവിലൂടെ അധികാരികൾ ചെയ്തിരിക്കുന്നതെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. മിക്ക വാഹനങ്ങൾക്കും 100% ത്തോളം വർദ്ധനവ് ഇപ്പോൾ ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ജീവിത ചെലവ് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ