Sana

Total 1640 Posts

ഇതുവരെയുള്ള പരിശോധനാഫലം നെഗറ്റീവ്; സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം

മലപ്പുറം: സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ഇതുവരെയുള്ള പരിശോധനാഫലം നെഗറ്റീവാണ്. നിപ്പ വൈറസ് വ്യാപനം മെയ് മുതൽ സെപ്റ്റംബർ വരെയാണ്. ഈ സമയത്ത് ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിപ ബാധയുടെ ഉറവിടം കണ്ടെത്താൻ പ്രകൃതിയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാൻ ശ്രമിക്കുന്നുണ്ട്. എംപോക്സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് സംസ്ഥാന

കോഴിക്കോട്ടെ ബീച്ചുകളിൽ നിയമം ലംഘിച്ച് കച്ചവടം; ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയുമെല്ലാം വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക, ഉപ്പിലിട്ടത് കഴിച്ച വട്ടോളി സ്വദേശിയായ കുട്ടിക്ക് പൊള്ളലേറ്റു

കോഴിക്കോട്: കഴിഞ്ഞ ബുധനാഴ്ച ബീച്ചിലെ ഒരു തട്ടുകടയിൽ നിന്ന് ഉപ്പിലിട്ടത് കഴിച്ച കുട്ടിക്ക് വായിൽ പൊള്ളലേറ്റത്. വട്ടോളി സ്വദേശിയായ കുട്ടിക്കാണ് പൊള്ളലേറ്റത്. തുടർന്ന് ആരോഗ്യവിഭാഗം കട പൂട്ടിക്കുകയും ചെയ്തു. ഉപ്പിലിടാൻ നിയമം ലംഘിച്ച് ആസിഡ് ഉപയോഗിച്ചോ എന്നറിയാൻ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട്ടെ ബീച്ചുകളിൽ നിയമലംഘിച്ച് ചിലർ കച്ചവടം നടത്തുന്നുണ്ടെന്നാണ് ആരോപണം. ഉപ്പിലിട്ട മാങ്ങയിലും നെല്ലിക്കയിലുമൊക്കെ മായം

ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് ഭര്‍ത്താവ്, പരാതി വ്യാജമെന്ന് ഭാര്യ; പോലീസിന് മൊഴി നല്‍കാതെ മുങ്ങി ഭര്‍ത്താവ്

കോഴിക്കോട്: എലത്തൂരില്‍ ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന പരാതിയുമായി ഭര്‍ത്താവ്‌. തലക്കുളത്തൂര്‍ അണ്ടിക്കോട് കോളിയോട്ട് താഴം ഭാഗത്തെ മധ്യവയസ്‌കനാണ് ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് എലത്തൂര്‍ പോലീസിനെ വിളിച്ചറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ പരിക്കേറ്റ നിലയിലായിരുന്നു മധ്യവയസ്‌കന്‍. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ഭര്‍ത്താവ് ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് ഭാര്യ കോഴിക്കോട്

കനക സിംഹാസനത്തിൽ സ്വർണ വില; പവന് ഇന്ന് 160 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്. സർവ്വകാല റെക്കോർഡിലെക്കാണ് വില ഉയരുന്നത്. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വർണ വില ഇന്നും ഉയർന്നു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 55,840 രൂപയാണ് വില. ഗ്രാമിന് 6980 രൂപയുമായി. തുടർച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത്

ഓണാവധിക്ക് ശേഷം സ്കൂൾ തുറന്നു, പുത്തൂർ ഹയർസെക്കണ്ടറി സ്കൂളിൽ പക്ഷെ ശിവാനി ഇല്ല; ഓർമ്മക്കുറിപ്പുമായി സ്കൂളിലെ അധ്യാപകൻ

വടകര: ഓണാവധിക്ക് ശേഷം ഇന്ന് വീണ്ടും സ്കൂൾ തുറന്നു. പുത്തൂർ ഹയർസെക്കണ്ടറി സ്കൂളിലെ പ്ളസ് വൺ ക്ളാസിൽ പക്ഷെ ശിവാനി ഇല്ല. കഴിഞ്ഞ ദിവസം വൈക്കിലിശ്ശേരിയിൽ അന്തരിച്ച പതിനാറുകാരി ശിവാനി എസ്സിനെ കുറിച്ച് സ്കൂളിലെ അധ്യാപകൻ ആർ ഷിജു ഓർമ്മിക്കുന്ന കുറിപ്പ് ഏവരുടേയും കണ്ണ് നനയിക്കുന്നു.നമ്മുടെ സ്കൂൾ ഇന്ന് തുറക്കുകയാണ്. നീയില്ലാത്ത സ്കൂളിലേക്ക്,നീയില്ലാത്ത ക്ലാസിലേക്ക്,നീയില്ലാത്ത ലൈബ്രറിയിലേക്ക്

മലയാള നോവലിലെ രണ്ട് വെള്ളിയാങ്കല്ലുകൾ വടകരയിൽ ഒന്നിച്ചു, മുൻസിപ്പൽ പാർക്കിൽ ഇംതിയാസ് ബീ​ഗത്തിന്റെ ​ഗസൽ മഴ പെയ്തിറങ്ങി; അന്താരാഷ്ട്ര പുസ്തകോത്സവം ‘വ’ സമാപിച്ചു

വടകര: വടകര മുനിസിപ്പൽ പാർക്കിൽ നടന്നു വന്ന അന്താരാഷ്ട്ര പുസ്തകോത്സവം ‘വ’ സമാപിച്ചു. ഫെസ്റ്റിൽ ഇന്നലെ വൈകീട്ട് ‘മലയാള നോവലിലെ രണ്ട് വെള്ളിയാങ്കല്ലുകളായ സുബാഷ് ചന്ദ്രൻ, എം. മുകുന്ദൻ എന്നിവർക്ക് ആദരം നൽകി. സാഹിത്യമെന്നത് വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള ഒരു കൊടുക്കൽ വാങ്ങലാണ്. സർഗാത്മകതയാണ് എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ഏക വ്യത്യാസം. ഒരു സാഹിത്യകൃതി വായിച്ച്

പി വി അൻവർ എംഎൽഎയെ സ്വാ​ഗതം ചെയ്തിട്ടില്ല; മുസ്ലിംലീഗും യുഡിഎഫും ഉന്നയിച്ച കാര്യങ്ങളാണ് കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ വിളിച്ച് പറയുന്നത്; പി വി അൻവറിനെ ലീ​ഗിലേക്ക് സ്വാ​ഗതം ചെയ്തെന്ന വാർത്തയ്ക്കെതിരെ പ്രതികരിച്ച് അഡ്വ. പിഎംഎ സലാം

കോഴിക്കോട്: പി വി അൻവർ എംഎൽഎയെ നിലമ്പൂർ മണ്ഡലം മുസ്ലിംലീഗ് നേതാവ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തെന്ന പ്രചാരണം നിഷേധിച്ച് മുസ്ലിം ലീഗ്. മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത വ്യാജമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പിഎംഎ സലാം പറഞ്ഞു. മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഇക്ബാൽ മുണ്ടേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതിൽ എവിടെയും

പതിയാരക്കര ചാലു പറമ്പത്ത് വട്ടക്കണ്ടി മീത്തൽ ജാനു അന്തരിച്ചു

പതിയാരക്കര: ചാലു പറമ്പത്ത് വട്ടക്കണ്ടി മീത്തൽ ജാനു അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മകൾ: റീജ മരുമകൻ: സി.പി.ദിനേശൻ. സഹോദരങ്ങൾ: ബാലൻ, ദാമു ശാന്ത പത്മിനി, പരേതരായ കൃഷ്ണൻ, കമല

വടകര കോളേജ് ഓഫ് എഞ്ചിനിയറിങിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

വടകര : കോളേജ് ഓഫ് എൻജിനിയറിങിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്. കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. എം.ടെക്. ഒന്നാംക്ലാസ് ബിരുദമാണ് യോ​ഗ്യത. ഉദ്യോ​ഗാർത്ഥികൾ സെപ്തംബർ 25-ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളേജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04962537225. Description: Vacancy of Assistant Professor in

ര​ണ്ട​ര പ​തി​റ്റാ​ണ്ടിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു; കുറ്റ്യാടി ബൈപ്പാസിന്റെ ശി​ലാ​സ്ഥാ​പ​നം 30ന്

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ബൈ​പാ​സി​നാ​യി ര​ണ്ട​ര പ​തി​റ്റാ​ണ്ടിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു. അ​ഞ്ച്​ റോ​ഡു​ക​ൾ ഒ​റ്റ ക​വ​ല​യി​ൽ ചേ​രു​ന്ന ടൗ​ണി​ൽ കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ പ​രി​ഹ​രി​ക്കാ​ൻ കോ​ഴി​ക്കോ​ട്​-​നാ​ദാ​പു​രം റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ച്ച്​ കി​ഫ്​​ബി ഫ​ണ്ടി​ൽ 39.42 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ്​ ബൈ​പാ​സ്​ പ​ണി​യു​ന്ന​ത്. ഇ​തി​ൽ 13 കോ​ടി സ്ഥ​ല​മെ​ടു​പ്പി​നും ബാ​ക്കി നി​ർ​മാ​ണ​ത്തി​നു​മാ​ണ്. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭി​ക്കും മു​​മ്പെ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ

error: Content is protected !!