Sana
വടകര കൊയിലാണ്ടി വളപ്പിൽ കെ.കെ.വി കുഞ്ഞമ്മദ് അന്തരിച്ചു
വടകര: കൊയിലാണ്ടി വളപ്പിൽ കെ കെ.വി കുഞ്ഞമ്മദ് അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ശാന്തിനികേതൻ ചാരിറ്റബൾ ട്രസറ്റ് ചെയർമാൻ, സക്കാത്ത് കമിറ്റി ചെയർമാൻ, മസ്ജിദ് സലാം, ശാന്തി സെൻ്റർ സ്ഥാപക മെമ്പർ, മാധ്യമം വടകര ബ്യുറോ മാർക്കറ്റിംഗ് കോഡിനേറ്റർ, ഖത്തർ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ വളണ്ടിയർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : രയരോത്ത് ഐഷു സഹദോരങ്ങൾ
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവ നടിയെ പീഡിപ്പിച്ചെന്ന പരാതി; നടൻ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് മാസ്കോട്ട് ഹോട്ടലിലെത്തിച്ച് യുവ നടിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ നടൻ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്. അറസ്റ്റ് ചെയ്യുന്നതിനുള്ള മുന്നൊരുക്കമായാണ് നീക്കം. സിദ്ദിഖിന്റെ എല്ലാ ഫോൺ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. കൊച്ചിയിലെ രണ്ട് വീടുകളിലും സിദ്ദിഖ്
സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കാപ്പുഴക്കൽ യൂണിറ്റ് കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു
ചോമ്പാല: പാലിയേറ്റീവ് രംഗത്തേക്ക് സുരക്ഷ പെയിൻ & പാലിയേറ്റീവ് കാപ്പുഴക്കൽ. യൂണിറ്റ് കമ്മിറ്റി ഓഫീസ് കാപ്പുഴക്കലിൽ പ്രവർത്തനം ആരംഭിച്ചു. കാപ്പുഴക്കൽ മേഖലയിൽ പാലിയേറ്റീവ് പ്രവർത്തനം ഊർജ്ജിതമാക്കുകയാണ് യൂണിറ്റിന്റെ ലക്ഷ്യം. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ഗിരിജ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം നിഷ പുത്തൻ പുരയിൽ, കോസ്റ്റൽ പോലീസ് വടകര എസ്.ഐ
ദേശീയപാത നിർമാണ പ്രവർത്തനത്തെ തുടർന്നുള്ള ഗതാഗതകുരുക്ക്; വടകര നഗരത്തിലെ സർവീസ് റോഡുകൾ ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കും
വടകര: ദേശീയപാത നിർമാണ പ്രവർത്തനത്തിൽ യാത്രക്കാരും കച്ചവട സ്ഥാപനങ്ങളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ കെ.കെ രമ എം.എൽ.എ രംഗത്ത്. നിർമാണ കമ്പനി ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി അധികൃതരുമായി എം എൽ എ ചർച്ച നടത്തി. ഗതാഗതകുരുക്കിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ വടകര നഗരത്തിലെ സർവീസ് റോഡുകൾ ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കാമെന്ന് ഉദ്യോഗസ്ഥർ
കൈനാട്ടി ബാലവാടിയിലുണ്ടായ വാഹനാപകടം;സി ആർ പി എഫ് ജവാൻ സുബീഷിന് വിട നൽകി നാട്, സംസ്ക്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു
കൈനാട്ടി: വള്ളിക്കാട് ബാലവാടിയിലുണ്ടായ വാഹന അപകടത്തിൽ മരിച്ച സി ആർ പി എഫ് ജവാൻ സുബീഷിന് വിട നൽകി നാട്. കണ്ണൂരിൽ നിന്നെത്തിയ സേനയുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെ ഗാർഡ് ഓഫ് ഓണർ നൽകി. ബാലവാടിയിലെ വീട്ടുവളപ്പിൽ സംസ്ക്കാര ചടങ്ങുകൾ നടന്നു. ലീവിന് നാട്ടിൽ വന്ന സുബീഷ് തിരിച്ചു പോകാൻ ഒരുങ്ങുന്നതിനിടെയാണ് ശനിയാഴ്ച വൈകീട്ട് അപകടം
ഉള്ള്യേരിയില്‍ മിനി ഗുഡ്സ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; സ്വകാര്യ ബസ് ഡ്രൈവറായ യുവാവ് മരിച്ചു
ഉള്ളിയേരി: കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയില്‍ ഉള്ളിയേരി – 19ാം മൈലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി 19ല്‍ അയ്യപ്പന്‍കണ്ടി ആദര്‍ശ് (കണ്ണാപ്പു) ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. പൊയിലില്‍ താഴെ സ്വകാര്യ ക്ലീനിക്കിന് മുന്‍വശം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. ഉള്ളിയേരി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സ് ഡ്രൈവറായിരുന്നു ആദര്‍ശ്. ബസ്
വടകര ടൗൺഹാളിൽ നീർമാതളം പൂത്തു; മാധവിക്കുട്ടിയുടെ ജീവിതവും എഴുത്തും പശ്ചാത്തലമാക്കിയുള്ള നീർമാതളക്കാലം നൃത്താവിഷ്ക്കാരം ശ്രദ്ധേയമായി
വടകര: വീണ്ടും നീർമാതളം പൂത്തു. നീർമാതള സുഗന്ധം ആസ്വദിക്കാൻ വടകര ടൗൺഹാളിൽ നിരവധി പേരെത്തി. എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതവും എഴുത്തും പശ്ചാത്തലമാക്കിയാണ് നീർമാതളക്കാലം നൃത്താവിഷ്ക്കാരം ഒരുക്കിയത്. എംവി ലക്ഷമണന്റെ രചനയിൽ പ്രേംകുമാർ വടകരയാണ് സംഗീതമൊരുക്കിയത്. മനോജ് നാരായണൻ രംഗാവിഷ്ക്കാരം നിർവഹിച്ച കലാവിരുന്ന് വടകരയിലെ കലാസ്വാദകർക്ക് പുതുഅനുഭവമായിരുന്നു. നർത്തകി രമേശും സംഘവുമാണ് നൃത്തചുവടുകളുമായി അരങ്ങിലെത്തിയത്. നർത്തകിയുടെ പല
കൊയിലാണ്ടി നന്തി സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് മരിച്ച നിലയിൽ
കൊയിലാണ്ടി: നന്തി സ്വദേശിയായ യുവാവിനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുളിയോട്ടുകുന്നുമ്മൽ മുഹമ്മദ് ഹാക്കിം ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു.ജോലിയാവശ്യത്തിനാണ് തിരുവനന്തപുരത്തെത്തിയത്. കാപ്പാട് ഹൈദ്രോസ് പള്ളി കമ്മിറ്റി പ്രസിഡന്റ് ഹിലാൽ മൻസിൽ ഹാരിസിന്റെ മകനാണ്. ഉമ്മ: സറീന. സഹോദരൻ: മുഹമ്മദ് ശുറൂഖ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നന്തിയിലെ വീട്ടിലേക്ക് കൊണ്ടുവരും. മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിലാണ്
കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ലഭിച്ചാൽ പൊലീസിനെ അറിയിക്കണം
ദില്ലി: കുട്ടികളുടെ അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം ആണെന്ന് സുപ്രീം കോടതി. ഏതെങ്കിലും തരത്തിൽ നേട്ടമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ദൃശ്യങ്ങൾ സൂക്ഷിക്കുന്നത് എന്ന് തെളിയിക്കപ്പെടുകയാണെങ്കിൽ പോക്സോ നിയമത്തിന്റെ പരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി. കുട്ടികളുടെ അശ്ലീല വിഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് പോക്സോ നിയമ പ്രകാരവും ഐടി ആക്ട് പ്രകാരവും
കുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണു; കോഴിക്കോട് സ്വദേശി മരിച്ചു
കോഴിക്കോട്: കുവൈത്തില്‍ പ്രഭാത നടത്തത്തിനിടെ കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ചെറുവന്നൂര് തടത്തില്‍ വീട്ടില്‍ ജയ്പാല് നന്‍പകാട്ടാണ് മരിച്ചത്. അന്‍പത്തിയേഴ് വയസായിരുന്നു. ഞായറാഴ്ച രാവിലെ ഭാര്യയോടൊപ്പം താമസ സ്ഥലത്തിന് സമീപമുള്ള സാല്‍മിയ പാര്‍ക്കില്‍ നടക്കാന്‍ ഇറങ്ങിയതായിരുന്നു. നടത്തത്തിനിടെ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു.ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുവൈറ്റിലെ എന്‍സി.ആര് കമ്പനിയിലെ സീനിയര്‍