perambranews.com
പേരാമ്പ്ര ബസ് സ്റ്റാന്റിലെ മൊബൈല്‍ കടയില്‍ അക്രമണം; ചില്ലുകള്‍ അടിച്ചു തകര്‍ത്തു
പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റിലെ മൊബൈല്‍ കട അടിച്ചു തകര്‍ത്തതായി പരാതി. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ബസ് സ്റ്റാന്റിന് മുന്‍വശത്തായി കുറ്റ്യാടി സ്വദേശി സെബില്‍ നടത്തുന്ന റേഞ്ച് എന്ന പേരിലുള്ള കടയാണ് തകര്‍ത്തത്. കടയില്‍ എത്തിയ അക്രമി യാതൊരു പ്രകോപനവും കൂടാതെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് കടയുടമ പറഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; രോഗം സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന്
കോഴിക്കോട്: ജില്ലയിൽ ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് നേരത്ത ഉണ്ടായിരിക്കുന്നത്. മരിച്ച രണ്ട് പേർക്കും, ചികിത്സയിലുള്ള രണ്ട് പേർക്കുമാണ്
നിപ: ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ; ചങ്ങരോത്ത് പഞ്ചായത്തിലെ ഉൾപ്പെടെ 11 വാർഡുകൾകൂടി പട്ടികയിൽ
കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കായക്കൊടി ഗ്രാമപഞ്ചായത്തിലെ 10,11,12,13 വാർഡുകളും ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാർഡുകളും തിരുവള്ളൂരിലെ 7,8,9 വാർഡുകളും പുറമേരിയിലെ വാർഡ് നാലിലെ തണ്ണിർപ്പന്തൽ ടൗൺ ഉൾപ്പെട്ട പ്രദേശവുമാണ് പുതിയതായി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇതോടെ ജില്ലയിലെ 9 പഞ്ചായത്തുകൾ കണ്ടെയിൻമെന്റ് സോണുകളായി. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ
ഇനി മുതല്‍ മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം നിങ്ങള്‍ക്ക് നേരിട്ട് മെസേജ് അയക്കും; കിടിലന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്, വിശദമായി അറിയാം (വീഡിയോ)
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ്ആപ്പ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ഉടമയായ മെറ്റയുടെ തന്നെ കീഴിലുള്ള വാട്ട്‌സ്ആപ്പ് ഉപയോഗിക്കാതെ ഒരു ദിവസം കടന്ന് പോകുന്നത് ഇന്നത്തെ കാലത്ത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ വാട്ട്‌സ്ആപ്പ് പുതിയൊരു കിടിലന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.
നിപ: കോഴിക്കോട്ട് ആള്‍ക്കൂട്ട നിയന്ത്രണം; 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്
കോഴിക്കോട്: നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണമേർപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. സെപ്തംബർ 24 വരെ വലിയ പരിപാടികള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ഇന്നലെയാണ് നിപ വെെറസ് ബാധ സ്ഥിരീകരിക്കുന്നത്. പൂനെയിലേക്ക് അയച്ച 5 സാമ്പിളുകളിൽ
Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-65 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-65 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും
നിപ: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന ഏര്‍പ്പെടുത്തി തമിഴ്‌നാട്
കോഴിക്കോട്: ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് പരിശോധന ഏര്‍പ്പെടുത്തി തമിഴ്‌നാട്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും പരിശോധന കര്‍ശനമാക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഐസോലേഷന്‍ വാര്‍ഡുകളില്‍ ചികിത്സ നല്‍കാനും തീരുമാനിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. കേന്ദ്രസംഘത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്‍കുന്ന
നിപ: കോഴിക്കോട് ജില്ലയിൽ കൂടുതൽ കണ്ടയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു; പുതിയ വാർഡുകൾ ഇവ
കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൂടുതൽ വാർഡുകളെ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. വില്യാപ്പള്ളി, പുറമേരി പഞ്ചായത്തുകളിലെ വിവിധ വാർഡുകളാണ് പുതുതായി കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. വില്യാപ്പള്ളി പഞ്ചായത്തിലെ 3, 4, 5 വാർഡുകളും പുറമേരി പഞ്ചായത്തിലെ 13-ാം വാർഡുമാണ് പുതിയ കണ്ടെയിൻമെന്റ് സോണുകൾ. നേരത്തെ വില്യാപ്പള്ളിയിലെ 6, 7 വാർഡുകളെ കണ്ടയിൻമെന്റ് സോണിൽ
നിപ: കോഴിക്കോട് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ കണ്ടയിൻമെന്റ് സോൺ, കർശന നിയന്ത്രണം
കോഴിക്കോട്: ജില്ലയിൽ മരുതോങ്കര ഗ്രാമപഞ്ചായത്തിലും തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ വിവിധ വാർഡുകളെ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ എ ഗീത ഉത്തരവിറക്കി. കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച വാർഡുകൾ ആയഞ്ചേരി ഗ്രാമപഞ്ചായത്ത്- 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കര ഗ്രാമപഞ്ചായത്ത്- 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്- 1,2,20 വാർഡുകൾ, കുറ്റ്യാടി
നിപ: സമ്പർക്കപ്പട്ടികയിലുള്ളവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് ആയി തരംതിരിക്കും, അയൽ ജില്ലകളിലും ജാഗ്രതാ നിർദേശം
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതിനെത്തുടർന്ന് സമീപ ജില്ലകളിലുള്ള ആളുകൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മാസ്‌ക് ധരിക്കണമെന്നും ആകുലപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിൽ രോഗം സ്ഥിരീകരിച്ചവർ എത്തിയ തീയതി, സമയം എന്നിവയെല്ലാം സി.സി.ടി.വി. കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ കൈക്കൊള്ളുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള